കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമിനെ സോഷ്യല്‍ മീഡിയ മുമ്പും 'കൊന്നു'

Google Oneindia Malayalam News

ദില്ലി: പ്രമുഖരെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ 'കൊല്ലുക' എന്നത് സോഷ്യല്‍ മീഡിയയുടെ ഒരു സ്വഭാവ വൈകൃതമായി മാറിയിട്ട് അധികനാളായിട്ടില്ല. ചിലപ്പോള്‍ ചില മാധ്യമങ്ങള്‍ പോലും ഇതിന്റെ ഭാഗമായിട്ടുണ്ട്.

എപിജെ അബ്ദുള്‍ കലാമിനേയും ഇത്തരത്തില്‍ നവ മാധ്യമങ്ങള്‍ 'കൊന്നിട്ടുണ്ട്'. അത് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു.

APJ Abdul Kalam

ജൂലായ് 27 ന് രാത്രി അബ്ദുള്‍കലാം മരിച്ചു എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ പലരും കരുതിയത് അത് വെറുമൊരു വ്യാജ വാര്‍ത്തയാണെന്നായിരുന്നു. കാരണം അനാരോഗ്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണിയ്ക്കാതെ ഊര്‍ജ്ജസ്വലനായി കലാം അവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നല്ലോ.

2011 ല്‍ ആണ് കലാം മരിച്ചുവെന്ന രീതിയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്. എസ്എംഎസ് മുഖേനയായിരുന്നു ഈ പ്രചാരണം. പിന്നീടത് സോഷ്യല്‍ മീഡിയയിലേയ്ക്കും പടര്‍ന്ന് കയറി. ഒടുവില്‍ താന്‍ ജീവിച്ചിരിയ്ക്കുന്നുവെന്ന് കലാമിന് തന്നെ സോഷ്യല്‍ മീഡിയകളിലൂടെ പ്രഖ്യാപിക്കേണ്ടി വന്നു.

വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ ആയിരുന്ന ഹാവിസ് സാലെ മുഹമ്മദ് അലാദ് മരിച്ചപ്പോള്‍ ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചു. അവര്‍ അബ്ദുള്‍ കലാമിന്റെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇതും സോഷ്യല്‍ മീഡിയകളില്‍ ഏറെ പ്രരിച്ചിരുന്നു.

ഒരു പനിപിടിച്ചപ്പോള്‍ പോലും സോഷ്യല്‍ മീഡിയ അദ്ദേഹത്തി അതീവ ഗുരുതരാവസ്ഥയിലാക്കിയിരുന്നു. ഒരുപക്ഷേ അദ്ദേഹത്തോടുള്ള കറതീര്‍ത്ത സ്‌നേഹവും ബഹുമാനവും ആകാം ഇത്തരം വാര്‍ത്തകള്‍ വളരെ പെട്ടെന്ന് പ്രചാരിയ്ക്കാനുള്ള കാരണം.

English summary
Social Media killed Kalam many times before.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X