2,000 രൂപയുടെ പിങ്ക് നോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
നോട്ട് പുറത്തിറക്കുന്നകാര്യത്തില്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദില്ലി: റിസര്‍വ് ബാങ്ക് അടുത്തുതന്നെ പുറത്തിറക്കാനിരിക്കുന്ന 2,000 രൂപയുടെ പിങ്ക് കറന്‍സി നോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ നോട്ടിന്റെ ചിത്രങ്ങള്‍ അതിവേഗം പ്രചരിക്കുകയാണ്. പിങ്ക് വെള്ള നിറത്തിലുള്ള നോട്ടുകളാണ് പ്രചരിക്കുന്നത്.
നോട്ട് പുറത്തിറക്കുന്നകാര്യത്തില്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്നത് ഒറിജിനല്‍ നോട്ടുകളാണോ എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ പ്രതകരിച്ചിട്ടില്ല. സര്‍ക്കാര്‍ ആണ് ഇക്കാര്യം പറയേണ്ടതെന്നാണ് അധികൃതരുടെ നിലപാട്.

കേന്ദ്ര സര്‍ക്കാര്‍ 500, 1,000 രൂപയുടെ കറന്‍സി നോട്ട് പിന്‍വലിച്ചതോടെ ഇത് പുറത്തുവരാനിരിക്കുന്ന 2,000 രൂപയുടെ നോട്ട് തന്നെയാണെന്നാണ് സൂചന. അതേസമയം, നോട്ടിന്റെ രൂപഭംഗിയില്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,000 രൂപയുടെ ഉപയോഗം കുറയ്ക്കാനും കള്ളനോട്ട് വ്യാപിക്കുന്നത് തടയാനുമാണ് 2,000 രൂപയുടെ നോട്ട് പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏറെ സുരക്ഷാ അടയാളങ്ങളുള്ളതായിരിക്കും പുറത്തിറക്കാനിരിക്കുന്ന 2,000 രൂപയുടെ നോട്ടുകള്‍.
നിലവില്‍ പാക്കിസ്ഥാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴി കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നുണ്ട്. ഇന്ത്യന്‍ സാമ്പത്തിക രംഗം അസ്ഥിരപ്പെടുത്തുകയാണ് കള്ളനോട്ട് പ്രചരണത്തിന്റെ മുഖ്യലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ പ്രതിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍.












Click it and Unblock the Notifications