Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദ്യേട്ടന്‍ എവിടെയാ'.... സോഷ്യല്‍ മീഡിയയുടെ പരിഹാസം

തിരുവനന്തപുരം: നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശനം നടത്തുകയാണ്. രാജ്യ പുരോഗതിയ്ക്കും അയല്‍ രാജ്യവുമായുള്ള ബന്ധം മെച്ചപെപുടത്തുന്നതിനും ഈ സന്ദര്‍ശനം ഏറെ ഗുണം ചെയ്യും എന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ സോഷ്യല്‍മീഡിയയിലെ ആക്ഷേപഹാസ്യകാരന്‍മാര്‍ക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. കുറിയ്ക്കുകൊള്ളുന്ന പരിഹാസവുമായി അവര്‍ രംഗത്തുണ്ട്.

Modiettan

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് 'ചന്ദ്രേട്ടന്‍ എവിടെയാ' . സിനിമ തീയേറ്ററില്‍ സൂപ്പര്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിയ്ക്കുകയാണ്. അപ്പോഴാണ് വീണ്ടും മോദിയുടെ വിദേശരാഷ്ട്ര സന്ദര്‍ശനം വന്നത്.

ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയുടെ പോസ്റ്ററില്‍ ദിലീപും അനുശ്രീയും ആണ് ഉള്ളത്. എന്നാല്‍ നമ്മുടെ സോഷ്യല്‍മീഡിയക്കാര്‍ ഉണ്ടാക്കിയ പോസ്റ്ററില്‍ നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ആണ് . 'മോഡ്യേട്ടന്‍ എവിടെയാ' എന്ന് സിനിമയുടെ പേരും മാറ്റിയിരിയ്ക്കുന്നു.

അച്ഛാ ദിന്‍, ഗോമാതാ, മൂത്രപ്പൂന്തോട്ടം, സ്വര്‍ണക്കോട്ട്... പോസ്റ്ററില്‍ മോദിയ്‌ക്കെതിരെ പരിഹാസങ്ങള്‍ ഏറെയുണ്ട്. പക്ഷേ പോസ്റ്ററുണ്ടാക്കിയവര്‍ ഒരുകാര്യം മറന്നു എന്ന് തോന്നുന്നു. കാരണം പോസറ്ററില്‍ സംവിധായകന്റെ പേര് സിദ്ധാര്‍ത്ഥ ഭരതന്‍ എന്നാണ് !!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+