കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജ് മന്ത്രിസഭയിലില്ല.... ഹൃദയഭേദകമെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍, വൈകാരിക പ്രകടനം!!

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കഴിഞ്ഞു. എന്നാല്‍ നിര്‍ണായക വകുപ്പില്‍ ഇത്തവണ സുഷമ സ്വരാജില്ല. ഒന്നാം മോദി സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിയായിരുന്നു സുഷമ. അവരെ ഒഴിവാക്കിയതില്‍ സോഷ്യല്‍ മീഡിയയില്‍ വൈകാരികമായ ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സുഷമയെ ഒഴിവാക്കിയത് ഹൃദഭഭേദകമാണെന്ന് അവരുടെ ആരാധകര്‍ ട്വീറ്റ് ചെയ്തു.

1

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായിരുന്നു മന്ത്രി കൂടിയായിരുന്നു സുഷമ. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ ഏത് പ്രതിസന്ധിയും പരിഹരിച്ചിരുന്നത് സുഷമയുടെ മിടുക്കായിരുന്നു. സര്‍ക്കാരുകള്‍ മാറുകള്‍, മന്ത്രിസഭ മാറും, എന്നാല്‍ സുഷമ സ്വരാജ് ആയിരിക്കും ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെട്ട മന്ത്രിയെന്നുമായിരുന്നു ഒരു ട്വീറ്റ്. ഹാമിദ് അന്‍സാരിയെ പാകിസ്താനിലെ ജയിലില്‍ നിന്ന് ഇന്ത്യയിലെത്തിച്ച വീഡിയോയും ഇതോടൊപ്പം ഇയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാജ്യം നിങ്ങളെ മിസ് ചെയ്യുമെന്നായിരുന്നു ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയുടെ ട്വീറ്റ്. വിദേശകാര്യ വകുപ്പില്‍ മൂല്യങ്ങളും വൈകാരികതയും ഒരേപോലെ കൊണ്ടുവരാന്‍ സുഷമയ്ക്ക് സാധിച്ചെന്നും അവര്‍ പറഞ്ഞു. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാര്‍ സുഷമയ്ക്ക് ഇപ്പോള്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടാവുമെന്നും, മോദി സര്‍ക്കാരിന്റെ നഷ്ടമായിരിക്കും സുഷമ ഇല്ലാതിരിക്കുന്നതെന്നും വിക്രം ചന്ദ്ര പറഞ്ഞു.

അതേസമയം ചിലര്‍ സുഷമ ഒബായ്‌ക്കൊപ്പമുള്ളതും ഭൂട്ടാന്‍ രാജകുമാരനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. സുഷമയ്ക്ക് കൈകൂപ്പി നന്ദി പറയുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ഇത്തവണ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുഷമ മന്ത്രിസഭയില്‍ അംഗമാകാതിരുന്നതെന്നാണ് സൂചന. നേരത്തെ അവര്‍ മത്സരിക്കുകയും ചെയ്തിരുന്നില്ല. അവര്‍ രാജ്യസഭയിലൂടെ മന്ത്രിസഭയില്‍ എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

പഞ്ചാബ് കോണ്‍ഗ്രസില്‍ പോര്, അമരീന്ദര്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ നോക്കുന്നുവെന്ന് സിദ്ദു!!പഞ്ചാബ് കോണ്‍ഗ്രസില്‍ പോര്, അമരീന്ദര്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ നോക്കുന്നുവെന്ന് സിദ്ദു!!

English summary
social media on tears in sushma swarajs non inclusion in cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X