കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ സൈന്യം കൊറോണ ബാധിതർക്കായി ആശുപത്രി നിർമിച്ചോ? പ്രചരിക്കുന്നതിന്റെ സത്യാവസ്ഥ ഇതാണ്...

Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനത്തിനിടെ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ എണ്ണം വർധിക്കുന്നു. കൊറോണ രോഗബാധിതരെ ചികിത്സിക്കുന്നതിനായി 1000 കിടക്കകളുള്ള മികച്ച സൌകര്യങ്ങളുള്ള ആശുപത്രി നിർമിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രചരിക്കുന്നതാണ് ഇവയിൽ ഒന്ന്. ഇന്ത്യൻ സൈന്യം രാജസ്ഥാനിലെ ബാർമറിലാണ് ആശുപത്രി നിർമിക്കുന്നതെന്നുമാണ് പരസ്പര ബന്ധമില്ലാത്ത ചിത്രങ്ങൾക്കൊപ്പം പ്രചരിക്കുന്ന വ്യാജ വാർത്ത.

 ലോക്ക് ഡൗണ്‍ നേരിടാം; ഈ 10 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കൂ.. കേന്ദ്രത്തോട് പി ചിദംബരം ലോക്ക് ഡൗണ്‍ നേരിടാം; ഈ 10 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കൂ.. കേന്ദ്രത്തോട് പി ചിദംബരം

പ്രചരിക്കുന്നത് വ്യാജ വാർത്ത

മെഡിക്കൽ സംവിധാനം, ആശുപത്രി മുറി, ഒരു സംഘം സൈനിക ഡോക്ടർമാർ, എന്നിവരെയും വാർത്തയ്ക്കൊപ്പം പ്രചരിക്കുന്ന ചിത്രങ്ങളിൽ കാണാം. എന്നാൽ വാർത്തയും ചിത്രങ്ങളും വ്യാജമാണെന്നാണ് ബും റിപ്പോർട്ട് ചെയ്യുന്നത്. കൊറോണയുമായി ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വിവരങ്ങളാണെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗിക ട്വിറ്റർ പേജിൽ വ്യക്തമാക്കിയിരുന്നു.

 1000 കിടക്കയുള്ള ആശുപത്രി

1000 കിടക്കയുള്ള ആശുപത്രി


കൊറോണ രോഗബാധിതരെ ചികിത്സിക്കുന്നതിനായി 1000 കിടക്കകളുള്ള ഒരു ആശുപത്രി ഇന്ത്യൻ സൈന്യം രണ്ട് ദിവസത്തിനകം നിർമിച്ചു എന്ന തലക്കെട്ടോടെയാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. ഇതിനൊപ്പം 100 വെന്റിലേറ്ററുകളും സംവിധാനങ്ങളുമുള്ള ഐസിയുവും ഉൾപ്പെടെ 1000 രോഗികളെ ചികിത്സിക്കുന്നതിനുള്ള എല്ലാത്തരം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വാർത്തയിൽ അവകാശപ്പെടുന്നുണ്ട്. ഈ പോസ്റ്റാണ് ഫേസ്ബുക്കിലും വാട്സ്ആപ്പിലും ട്വിറ്ററിലും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

 20 രോഗികൾക്ക് ഒരു ഡോക്ടർ

20 രോഗികൾക്ക് ഒരു ഡോക്ടർ

ഐസൊലോഷനിൽ കഴിയുന്ന രോഗികൾക്ക് 20 പേർക്ക് ഒരു ഡോക്ടർ എന്ന രീതിയിൽ ഡോക്ടർമാരെ സജ്ജരാക്കിയിട്ടുണ്ടാണ് മറ്റൊരു വാദം. ടിവി, കായികാസ്വാദനം എന്നിവയുൾപ്പെടെ ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നുമാണ് ഗൌരവ് ബിഷ്ത് എന്ന ഫേസ്ബുക്ക് ഉപയോക്താവ് അവകാശപ്പെടുന്നത്. ആർമി ഉദ്യോഗസ്ഥർ രണ്ട് ദിവസത്തിനുള്ളിൽ ഇത്തരത്തിലുള്ള നാല് ആശുപത്രികൾ കൂൂടി നിർമിച്ച് നൽകാമെന്ന് ഉറപ്പുനൽകിയെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.

സത്യാവസ്ഥ എന്ത്

രാജസ്ഥാനിലെ ബാർമറിൽ ഇന്ത്യൻ സൈന്യം കൊറോണ ബാധിതരെ നിരീക്ഷിക്കുന്നതിനായി അത്യാധിക സംവിധാനങ്ങളുള്ള ആശുപത്രി നിർമിച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗിക ട്വിറ്റർ പേജിലാണ് കുറിച്ചത്. ഇപ്പോൾ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാർത്തയാണെന്നും സൈന്യം വ്യക്തമാക്കി. ഇതിന് പുറമേ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും എടുത്തിട്ടുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മൊബൈൽ ആശുപത്രി

മൊബൈൽ ആശുപത്രി

ഒന്നാമത്തെ ചിത്രം 2019 സെപ്തംബർ 11ന് ട്രെൻഡ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ചതാണ്. കിർഗ്സ് എമർജൻസി മന്ത്രാലയത്തിന് റഷ്യ 5.5 കെജിഎസ് മൂല്യമുള്ള മൊബൈൽ ആശുപത്രി സംഭാവനയായി നൽകിയെന്ന ലേഖനത്തിനൊപ്പമാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അടിയന്തര സാഹതചര്യങ്ങളെ പ്രതിരോധിക്കുന്നതിനും പ്രദേശങ്ങളുടെ വികസനത്തിനുമായാണ് പദ്ധതി നടപ്പിലാക്കി വന്നത്. 2017ന് ശേഷം ഈ പദ്ധതിക്ക് കീഴിൽ ഇത്തരത്തിൽ 30 ഓളം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ ഈ ചിത്രത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ബൂം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നേരത്തെ പ്രസിദ്ധീകരിച്ച ഈ ചിത്രം ഇന്ത്യയിലെ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ബൂം പറയുന്നു.

 കാഠ്മണ്ഡു വ്യോമതാവളത്തിൽ നിന്ന്

കാഠ്മണ്ഡു വ്യോമതാവളത്തിൽ നിന്ന്

ഇന്ത്യൻ സൈനിക വക്താവിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിൽ നിന്നുള്ള ട്വീറ്റിലാണ് രണ്ടാമത്തെ ഈ ചിത്രം കണ്ടെത്തിയത്. നേപ്പാൾ ഭൂചലത്തിനിടെ രക്ഷപ്പെടുത്തിയവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി കാഠ്മണ്ഡു വ്യോമസേനാ താവളത്തിൽ നിയോഗിച്ച ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സംഘത്തിന്റെ ചിത്രമായിരുന്നു. അത് എന്നാൽ ചിത്രം 2015 ഏപ്രിൽ 28ലേതാണന്നം പിന്നീട് തിരിച്ചറിയാൻ കഴിഞ്ഞു.

 മൂന്നാമത്തെ ചിത്രം

മൂന്നാമത്തെ ചിത്രം

2008 മുതൽ ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഈ ഫോട്ടോ ആദ്യം പ്രസിദ്ധീകരിച്ചത് കാലിഫോർണിയയിലെ വ്യോമസേനാ താവളമായ മാർച്ച് എയർ റിസർവ് ബേസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതേ വ്യോമതാവളത്തിൽ ഒരുക്കിയിട്ടുള്ള ആദ്യത്തെ എല്ലാ സജ്ജീകരണങ്ങളോടും കൂടിയുള്ള ആശുപത്രിയുടെ ചിത്രമാണിത്. 90 പകുതി മുതൽ തന്നെ പ്രവർത്തിച്ചുവരുന്നതാണ് ഈ ആശുപത്രി. കാലിഫോർണിയ എമർജൻസി മെഡിക്കൽ സെർവീസ് അതോറിറ്റിയിലുള്ള മൂന്ന് ആശുപത്രികളിൽ ഒന്നാണ് 200 കിടക്കകളുള്ള ഈ ആശുപത്രി. ഹോംലാൻഡ് സെക്യൂരിറ്റിയുടെ സ്പോൺസർഷിപ്പിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന പരിശീലന പരിപാടിയുടെ പ്രധാന കേന്ദ്രമായിരുന്നു ഇത്.

English summary
Social Media Posts Claiming Army Built 1000-Bed Quarantine Facility Are False
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X