കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ച അര്‍ണബ് ഗോസ്വാമിക്ക് മലയാളികളുടെ പൊങ്കാല

Google Oneindia Malayalam News

ദില്ലി: സച്ചിന്‍ തെന്‍ഡുല്‍ക്കറേയും സുനില്‍ ഗവാസ്കറേയും രാജ്യദ്രോഹിയാക്കി ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പുല്‍വാമ ഭീകരാക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറരുതെന്ന് സച്ചിനും ഗവാസ്കറും അഭിപ്രായപ്പെട്ടതായിരുന്നു അര്‍ണബിനെ പ്രകോപിപ്പിച്ചത്.

പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി പാകിസ്താന് രണ്ട് പോയിന്‍റ് വെറുതെ നല്‍കരുതെന്നായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്. സച്ചിന്റെ പ്രതികരണത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചക്ക് അര്‍ണാബ് നല്‍കിയ തലക്കെട്ട് ദേശദ്രോഹികളെ കുറിച്ച് അപമാനം തോന്നുന്നു എന്നായിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ണബിനെതിരെ പ്രതിഷേധം ശക്തമായത്.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍

പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഹര്‍ഭജന്‍ സിങ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയിലെ ഒരു വിഭാഗവും ഇതിന് പിന്തുണ നല്‍കി.

സച്ചിന്‍റെ നിലപാട്

സച്ചിന്‍റെ നിലപാട്

മത്സരം ബഹിഷ്കരിക്കുന്നതിലൂടെ ഇന്ത്യ പാകിസ്താന് രണ്ടു പോയിന്‍റ് വെറുതെ നല്‍കുന്നത് കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു വിഷയത്തില്‍ സച്ചിന്‍റെ നിലപാട്. ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാകിസ്താനെ ലോകകപ്പില്‍ സാഹായിക്കുക മാത്രമേ ചെയ്യുവെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

പാകിസ്താനെ തോല്‍പ്പിക്കണം

പാകിസ്താനെ തോല്‍പ്പിക്കണം

മത്സരം ബഹിഷ്കരിക്കുന്നതിലൂടെ ഇന്ത്യ പാകിസ്താന് രണ്ടു പോയിന്‍റ് വെറുതെ നല്‍കുന്നത് കാണാന്‍ താല്‍പര്യമില്ല. ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നതു കാണണം. അതിനുള്ള സമയമാണിതെന്നും തീരുമാനം വ്യക്തിപരമാണെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

രാജ്യദ്രോഹിയാക്കി അര്‍ണബ്

രാജ്യദ്രോഹിയാക്കി അര്‍ണബ്

വ്യക്തിപരമായ അഭിപ്രായം പറഞ്ഞ സച്ചിനെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ചായിരുന്നു അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ടിവിയില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഞാന്‍ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നില്ല. സച്ചിന്‍ 100 ശതമാനവും തെറ്റാണ്. വല്ല ബോധവുമുണ്ടെങ്കില്‍ പാകിസ്താനോട് ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് ആദ്യ പറയേണ്ടിയിരുന്നത് സച്ചിനായിരുന്നെന്നും പറഞ്ഞായിരുന്നു അര്‍ണബ് ചര്‍ച്ച തുടങ്ങിയത്.

നിലപാട് തെറ്റാണ്

നിലപാട് തെറ്റാണ്

സച്ചിന്‍റെ നിലപാട് തെറ്റാണ്. നമുക്കാ രണ്ട് പോയിന്‍റിന്‍റെ ആവശ്യമില്ല. മറിച്ച് രക്തസാക്ഷികളുടെ ജീവന് പ്രതികാരം ചെയ്യുകയാണ് വേണ്ടത്. ആ രണ്ട് പോയിന്‍റുകള്‍ നമുക്ക് ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കാം. ഇന്ത്യക്കൊപ്പം നില്‍ക്കുന്നവരും ഇന്ത്യാ വിരുദ്ധരുമായ രണ്ട് കൂട്ടരുമാണ് നിലവില്‍ രാജ്യത്ത് ഉള്ളതെന്നും അര്‍ണബ് കൂട്ടിച്ചേര്‍ത്തു.

ഇറങ്ങിപ്പോയവര്‍

ഇറങ്ങിപ്പോയവര്‍

അര്‍ണബിന്‍റെ നിലപാടിനെതിരെ ചര്‍ച്ചയില്‍ പങ്കെടുത്ത അശുതോഷും സുധീന്ദ്ര കുല്‍ക്കര്‍ണിയും അപ്പോള്‍ തന്നെ രംഗത്ത് എത്തിയിരുന്നു. നിങ്ങള്‍ സച്ചിനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. ഗവാസ്കറെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. നിങ്ങളെയോര്‍ത്ത് ലജ്ജ് തോന്നുന്നുവെന്ന് വ്യക്തമാക്കിയ സുധീന്ദ്ര കുല്‍ക്കര്‍ണി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി.

എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല

എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല

നിങ്ങളുടെ ബോസ് പുല്‍വാമ ആക്രമണ സമയത്ത് ഡോക്യുമെന്‍ററി ഷൂട്ടിങ്ങിലായിരുന്നു. അതിനെ എന്തുകൊണ്ട് നിങ്ങള്‍ ചോദ്യം ചെയ്യുന്നില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആം ആദ്മി നേതാവായ അശുതോഷ് ചര്‍ച്ച ബഹിഷ്കരിച്ചത്.

പ്രതിഷേധം

പ്രതിഷേധം

സച്ചിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച അര്‍ണബിന്‍റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും ശക്തമാവുകയാണ്. അര്‍ണബിന്‍റെയും റിപ്പബ്ലിക് ടിവിയുടേയും ഫേസ്ബുക്ക് പേജിലാണ് പ്രധാനമായും വിമര്‍ശനം നടക്കുന്നത്.. പതിവുപോലെ മലയാളികളാണ് പ്രതിഷേധത്തിന് മുന്നില്‍.

മിസ്റ്റർ അർണബ് ഗോസ്വാമീ,

മിസ്റ്റർ അർണബ് ഗോസ്വാമീ,

മിസ്റ്റർ അർണബ് ഗോസ്വാമീ,

ഭാരതീയരുടെ ദേശസ്നേഹം അളക്കുന്നതിനുള്ള മെഷീൻ നിങ്ങൾ സ്വന്തം ചാനൽമുറിയിൽ സ്ഥാപിച്ചിട്ടുള്ള വിവരം ഞങ്ങൾക്കെല്ലാവർക്കുമ­‌റിയാം.പക്ഷേ നിങ്ങൾ കാലങ്ങളായി പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രവുമായി സാക്ഷാൽ സച്ചിൻ രമേഷ് തെൻഡുൽക്കർക്കുനേരെ ചെല്ലരുതെന്നാണ് ഒരു വ്യക്തി കമന്‍റ് ചെയ്യുന്നത്.

സച്ചിനെ രാജ്യദ്രോഹിയാക്കാന്‍ നിങ്ങളാര്

സച്ചിനെ രാജ്യദ്രോഹിയാക്കാന്‍ നിങ്ങളാര്

ഇയ്യാൾ ആരാ സച്ചിന് രാജ്യദ്രോഹി സർട്ടിഫിക്കറ്റ് കൊടുക്കാൻ , പറയുന്ന കേട്ടാൽ രാജ്യത്തുള്ള എല്ലാർക്കും ഇവൻ സർട്ടിഫിക്കറ്റ് കൊടുത്തിട്ടലെ ഇന്ത്യക്കാർ ആയത് എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.. രൂക്ഷമായ ഭാഷയിലുള്ളതാണ് പല വിമര്‍ശനങ്ങളും..

കമന്‍റ് 1

റിപ്പബ്ലിക് ടിവിയുടെ പേജില്‍ വന്ന മറ്റു ചില കമന്‍റുകള്‍ ഇങ്ങനെ..

കമന്‍റ് 2

അര്‍ഹതയില്ല

English summary
social media reaction on arnab goswami insults sachin tendulkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X