Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശബ്ദിക്കുന്നവരുടെ കൈയ്യില്‍ മൈക്കും ഷൂ നക്കുന്നവരുടെ കൈയ്യില്‍ കിരീടവുമുണ്ടാവുക സ്വാഭാവികം'

Recommended Video

cmsvideo
    Why Did Vijay Faced IT Raid While Rajinikanth Was Safe As A House? | Oneindia Malayalam

    ചെന്നൈ: നടന്‍ വിജയിയെ ആദായ നികുതി അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിരിക്കുകയാണ്. നടനെതിരായ നടപടികളില്‍ അമ്പരപ്പിലും ആശങ്കയിലുമാണ് സിനിമാ ലോകം. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് നടനെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു അധികൃതര്‍ നല്‍കിയ വിശദീകരണം.
    എന്നാല്‍ നിലവില്‍ വിജയിയുടേയും ഭാര്യയുടേയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും പരിശോധിക്കുകയാണ് ഉദ്യോഗസ്ഥര്‍.

    അതേസമയം നടനെതിരായ നടപടിയില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്നത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. നടന് പിന്തുണയുമായി കേരളത്തില്‍ നിന്നും സിപിഎം-കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

     കേന്ദ്രസര്‍ക്കാരിനെതിരെ

    കേന്ദ്രസര്‍ക്കാരിനെതിരെ

    സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്രസര്‍ക്കാരിനേയും നിരന്തരം വിമര്‍ശിക്കുന്ന താരമാണ് വിജയിയും പിതാവ് എസ്എ ചന്ദ്രശേഖരനും. നാല് വര്‍ഷമായി പുറത്തിറങ്ങിയ വിജയിയുടെ പല സിനിമകളിലും കേന്ദ്രസര്‍ക്കാരിനെതിരെ കൃത്യമായ രാഷ്ട്രീയം പറഞ്ഞ സിനിമികളാണ്. ഇതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും നേരത്തേ രംഗത്തെത്തിയിരുന്നു.

     ആദായ വകുപ്പ് നടപടി

    ആദായ വകുപ്പ് നടപടി

    ബിജെപിയില്‍ ചേര്‍ന്നിട്ടില്ലേങ്കിലും ബിജെപി അനുകൂല നിലപാട് പങ്കുവെയ്ക്കുന്ന രജനീകാന്തിനെ ആദായ നികുതി കേസുകളില്‍ നിന്നും ഒഴിവാക്കിയ നടപടികളുമായാണ് വിജയയുടെ അറസ്റ്റിനെ ആരാധകര്‍ ചേര്‍ത്ത് വായിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് രജനീകാന്തിനെതിരായ നടപടികള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്.

     മൂന്ന് കേസുകള്‍

    മൂന്ന് കേസുകള്‍

    2002 മുതലുള്ള നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലെ നടപടികളാണ് വകുപ്പ് അവസാനിപ്പിച്ചത്. 66.21 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പായിരുന്നു രജനീകാന്തിനെതിരെ ഉയര്‍ന്നത്. 2002 ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനീകാന്ത് വെളിപ്പെടുത്തിയിരുന്നത്.

     കേസുകള്‍ അവസാനിപ്പിച്ചു

    കേസുകള്‍ അവസാനിപ്പിച്ചു

    ഇതോടെ രജനീകാന്തിന്‍റെ വസതിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. പരിശോധനയില്‍ അദ്ദേഹത്തിനെതിരെ 67 ലക്ഷം രൂപയിലധികം പിഴ ചുമത്തിയിരുന്നു.എന്നാല്‍ ഒരു കോടിയിൽ താഴെ പിഴയുള്ള കേസുകളില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുകള്‍ അവസാനിപ്പിച്ചത്.

     വിമര്‍ശനങ്ങള്‍ ഇങ്ങനെ

    വിമര്‍ശനങ്ങള്‍ ഇങ്ങനെ

    കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ പിന്തുണച്ച് രജനീകാന്ത് വന്നതിന് തൊട്ട് പിന്നാലെയാണ് വിജയ്ക്കെതിരായ ആദായ വകുപ്പിന്‍റെ നടപടികള്‍ തുടങ്ങിയെന്നതും യാദൃശ്ചികമല്ലെന്ന് സോഷ്യല്‍ മീഡിയയും അഭിപ്രായപ്പെടുന്നു. അതുകൊണ്ട് തന്നെ രജനിയേയും വിജയിയേയും താരതമ്യം ചെയ്താണ് വിമര്‍ശനങ്ങള്‍ ഏറെയും ഉയരുന്നത്.

     സ്വാഭാവികം

    സ്വാഭാവികം

    രജനീകാന്തും വിജയിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖ് വിജയിയെ പിന്തുണച്ച് രംഗത്തെത്തിയത്.ശബ്ദിക്കുന്നവരുടെ കയ്യിൽ മൈക്കും ഷൂ നക്കുന്നവരുടെ കയ്യിൽ കിരീടവുമുണ്ടാവുക സ്വാഭാവികമാണ്' എന്നായിരുന്നു കുറിപ്പ്.

     ദളപതിക്ക് ഇളവ് ഇളയദളപതിക്ക് തടവ്

    ദളപതിക്ക് ഇളവ് ഇളയദളപതിക്ക് തടവ്

    ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിന്‍റെ കുറിപ്പ് ഇങ്ങനെ-
    എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്
    ബിജെപി സർക്കാരിന്റെ ബ്ലാക്ക് മെയിലിംഗ് ഏജൻസിയായി മാറി.ഒരേ ദിവസം രണ്ടു ചിത്രങ്ങൾ.ഒന്ന് രജനീകാന്തും മറ്റൊന്ന് വിജയും. ദളപതിക്ക് ഇളവ് ഇളയദളപതിക്ക് തടവ് !!.

     നിശിത വിമർശനമാണ്

    നിശിത വിമർശനമാണ്

    അതായത് ഇളയദളപതിയുടെ കുറ്റം നികുതിവെട്ടിപ്പല്ല, തന്റെ സിനിമകളിലെ നിശിത വിമർശനമാണ്.എതിർശബ്ദങ്ങളേ ഭയപ്പെടുന്ന സംഘപരിവാർ ഏറെക്കാലമായി വിജയെ വേട്ടയാടുന്നുണ്ട്. വംശീയാധിക്ഷേപം പോലുമുണ്ടായി. ഇപ്പോഴിതാ എൻഫോഴ്‌സ്‌മെന്റ് നടപടിയും.

     സംയമനം പാലിക്കണമെന്ന്

    സംയമനം പാലിക്കണമെന്ന്

    നേരത്തെ എംഎല്‍എ പിവി അന്‍വറും മന്ത്രി ഇപി ജയരാജനും നടനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.അതേസമയം നടനെതിരെ ആദായ നികുതി വകുപ്പ് കുരുക്ക് മുറുക്കിയതോടെ ആരാധകര്‍ സംയമനം പാലിക്കണമെന്ന നിര്‍ദ്ദേശവുമായി ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിടുണ്ട് വിജയ് ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+