കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്നലാക്രമണം തന്‍റെ തിയറി ഉപയോഗിച്ചെന്ന് മോദി: മണ്ടത്തരം ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് മുക്കി

Google Oneindia Malayalam News

Recommended Video

cmsvideo
അങ്ങനെയാണ് അന്ന് തന്നെ ബോംബിട്ടത്‌

ദില്ലി: ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാര്‍മര്‍ശത്തില്‍ വെട്ടിലായി ബിജെപി ദേശീയ നേൃത്യത്വം. ന്യൂസ് നേഷന്‍ ടിവി ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന പ്രത്യാക്രമണം നടത്തിയത് തന്‍റെ പ്രത്യക നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടത്.

<strong> കര്‍ണാടക ബിജെപി പിടിക്കും; യെദ്യൂരപ്പ മുഖ്യമന്ത്രിയാവും, സുമലത മന്ത്രിയും; ഞെട്ടിച്ച് പ്രവചനം</strong> കര്‍ണാടക ബിജെപി പിടിക്കും; യെദ്യൂരപ്പ മുഖ്യമന്ത്രിയാവും, സുമലത മന്ത്രിയും; ഞെട്ടിച്ച് പ്രവചനം

പുല്‍വാമയില്‍ നടന്ന ഭീകാരക്രമണിത്തിന് എതിരായി ഫെബ്രുവരിയില്‍ ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ട് മിന്നല്‍ ആക്രമണം നടത്തിയത് തന്‍റെ പ്രത്യേക തിയറി ഉപയോഗിച്ചാണെന്ന് തുടങ്ങിയ മോദിയുടെ അവകാശ വാദങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുകയും പരിഹാസക്കപ്പെടുകയും ചെയ്യുകയാണ്.. വിശദാംശങ്ങള്‍ ഇങ്ങനെ..

മുന്നോട്ടു പോകണോ

മുന്നോട്ടു പോകണോ

മിന്നലാക്രമണുവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് വിദഗ്ധരെല്ലാം രണ്ട് മനസ്സിലായിരുന്നെന്ന് വ്യക്തമാക്കി കൊണ്ടാണ് പ്രധാനമന്ത്രിയുടെ അഭിമുഖം തുടങ്ങുന്നത്. നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ലെന്നും മോദി ഓര്‍മ്മപ്പെടുത്തുന്നു.

എന്‍റെ മനസ്സില്‍

എന്‍റെ മനസ്സില്‍

അന്ന് നന്നായി മഴപെയ്യുന്നുണ്ടായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി മേഘങ്ങളും വളരെ കൂടുതലായിരുന്നു. ഇതേ തുടര്‍ന്ന് തീരുമാനിച്ച ദിവസത്തില്‍ നിന്നും വ്യോമാക്രമണം മാറ്റിവെക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടും. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ലെങ്കിലും അപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു കാര്യം തോന്നി.

റഡ‍ാറുകളില്‍ നിന്ന്

റഡ‍ാറുകളില്‍ നിന്ന്

പാകിസ്താന്‍ സേനയുടെ റഡ‍ാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്നു മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമ്മുടെ ആക്രമണത്തിന് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നതെന്ന് ആയിരുന്നു അഭിമുഖത്തില്‍ മോദി പറഞ്ഞത്.

ബിജെപി ഐടി സെല്‍

ബിജെപി ഐടി സെല്‍

അഭിമുഖം പുറത്തുവന്നയുടനെ ബിജെപി ഐടി സെല്‍ മോദിയെ പ്രശംസിച്ചു കൊണ്ട് വ്യാപക പ്രചരണം തുടങ്ങി. പ്രധാമന്ത്രിയുടെ വിപ്ലവകരമായ ശാസ്ത്ര സിദ്ധാന്തം എന്ന രീതിയില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പാര്‍ട്ടി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും പ്രസ്താവന അതേപോലെ ട്വീറ്റ് ചെയ്യുകയും ചെയ്തു.

പരിഹാസം

പരിഹാസം

ഇതിന് പിന്നാലെയാണ് മോദിയുടെ അവകാശവാദത്തിലെ പാളിച്ചകളും ശാസ്ത്രീയതയില്ലായ്മയും വ്യക്തമാക്കിക്കൊണ്ട് ഈ മേഖലയിലെ വിദഗ്ധര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയത്. ഇതോടെ വിഷയത്തില്‍ മോദിയേയും ബിജെപിയേയും പരിഹസിച്ച് നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തി.

സുരക്ഷാ വീഴ്ച

സുരക്ഷാ വീഴ്ച

റഡാറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ആരും ഉണ്ടായില്ലേ എന്നും അങ്ങനെയാണെങ്കില്‍ അത് വളരെ ഗുരുതരമായ ഒരു ദേശീയ സുരക്ഷാ വീഴ്ചയാണെന്നും ട്വിറ്ററിലൂടെ പലരും ചൂണ്ടിക്കാട്ടുന്നു.

ബുദ്ധിശൂന്യമായ നിലപാട്

ബുദ്ധിശൂന്യമായ നിലപാട്

ഇന്ത്യയുടെ വ്യോമാക്രണം പരാജയപ്പെട്ടുവെന്ന് ലോകമാധ്യമങ്ങളില്‍ ചിലര്‍ റിപ്പോര്‍ട്ട‍് ചെയ്തത് എന്തുകൊണ്ടാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.
കാലവസ്ഥ മോശമായതിനാല്‍ വ്യോമാക്രമണ ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടും അതിന് അനുവദിക്കാതെ ബുദ്ധിശൂന്യമായ നിലപാട് സ്വീകരിച്ച മോദി അവരെ നിര്‍ബന്ധിക്കുയായിരുന്നെന്നാണ് ചിലരുടെ പരിഹാസം.

 പ്രത്യേകേ താത്പര്യം

പ്രത്യേകേ താത്പര്യം

വ്യോമസേന ഉന്നതന്റെ നിര്‍ദേശം മറികടന്നുവെന്നാണ് മോദി ഈ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ബാലാകോട്ട് ആക്രമണം മോദിയുടെ പ്രത്യേകേ താത്പര്യത്തില്‍ നിന്നും ഉണ്ടായതാണെന്നാണ് ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്.

കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ല

കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ല

ആധുനിക റഡാര്‍ റിറ്റക്ഷന്‍ സംവിധാനത്തില്‍ കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ലെന്നാന്ന് ഇന്ത്യന്‍ മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഖാലിദ് എഹ്‌സാന്‍ വ്യക്തമാക്കുന്നത്. മോദിയുടെ ഇത്തരമൊരു നിര്‍ദേശം തികച്ചും തെറ്റായിരുന്നെന്നും മാത്രമല്ല അത്തരമൊരു കാലാവസ്ഥയില്‍ ലക്ഷ്യം നേടിയെടുക്കുക പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്വീറ്റുകള്‍ പിന്‍വലിച്ചു

ട്വീറ്റുകള്‍ പിന്‍വലിച്ചു

ജിപിഎസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ തെളിഞ്ഞ കാലാവസ്ഥയിലല്ല പ്രയോഗിക്കുന്നതെങ്കില്‍ അത് വിചാരിക്കുന്ന ഫലം തരില്ല. കാലാവസ്ഥ മോശമായി രീതിയില്‍ അത്തരമൊരു ആക്രമണം നടത്തുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും ഖാലിദ് എഹ്‌സാന്‍ കൂട്ടിച്ചേര്‍ക്കുന്നു. വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ ട്വീറ്റുകള്‍ ബിജെപി പിന്‍വലിക്കുയും ചെയ്തു.

വിമര്‍ശനമായി വന്ന ട്വീറ്റുകള്‍

സല്‍മാന്‍

കൃഷ്ണ പ്രസാദ്

ട്വീറ്റ്

English summary
social media reactions on modi's speech about balakot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X