കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയ കുട്ടിയൊന്നും അല്ലല്ലോ! പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ നടിയെ കളിയാക്കി സോഷ്യൽ മീഡിയ...

ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് സൈറ വസീം തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്.

  • By Desk
Google Oneindia Malayalam News

ദില്ലി: ഡിസംബർ 10 ഞായറാഴ്ച രാജ്യം ഏറ്റവുമധികം ചർച്ച ചെയ്തത് സൈറ വസീമിനെക്കുറിച്ചായിരുന്നു. ദില്ലിയിൽ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വച്ച് തനിക്കുനേരെ പീഡനശ്രമമുണ്ടായെന്ന സൈറയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്.

കലാഭവൻ മണിയുടെ മരണം; എല്ലാം നിഷേധിച്ച് സഹോദരൻ, ഒരു അറിയിപ്പായി കരുതണം...കലാഭവൻ മണിയുടെ മരണം; എല്ലാം നിഷേധിച്ച് സഹോദരൻ, ഒരു അറിയിപ്പായി കരുതണം...

ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..

ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് സൈറ വസീം തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്. നിമിഷങ്ങൾക്കകം സംഭവം മാധ്യമങ്ങളിൽ വാർത്തയായി. ദേശീയ വനിതാ കമ്മീഷനടക്കം പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. സംഭവത്തിൽ മുംബൈ പോലീസിന് സൈറ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. എന്നാൽ സൈറയുടെ വെളിപ്പെടുത്തലുകൾ മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള വെറും അഭിനയമാണെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ പ്രതികരിച്ചത്.

അധിക്ഷേപിക്കുന്നതിന് തുല്യം..

അധിക്ഷേപിക്കുന്നതിന് തുല്യം..

പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സൈറയെ കളിയാക്കിയും, അധിക്ഷേപിച്ചും ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടത്. സൈറ ഒരു കുട്ടിയായിരുന്നോ എന്നും, എന്തെങ്കിലും സംഭവിച്ചാൽ ക്യാബിൻ ക്രൂ ജീവനക്കാരോട് പരാതി പറയാമായിരുന്നില്ലോ എന്നുമാണ് ചിലരുടെ ചോദ്യം. മോശം പെരുമാറ്റമുണ്ടായെങ്കിൽ ജീവനക്കാരോട് സീറ്റ് മാറ്റിതരാൻ ആവശ്യപ്പെടാമായിരുന്നില്ലേ എന്നാണ് മറ്റുചിലർ ചോദിച്ചത്.

ശ്രദ്ധ നേടാൻ...

ശ്രദ്ധ നേടാൻ...

സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ലൈവ് വീഡിയോയിൽ പൊട്ടിക്കരഞ്ഞതിലൂടെ സൈറയുടെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമായെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള പുതിയ തന്ത്രങ്ങളാണ് സൈറയുടേതും ചിലർ ആരോപിച്ചു.

പബ്ലിസിറ്റി സ്റ്റണ്ട്...

പബ്ലിസിറ്റി സ്റ്റണ്ട്...

ഇതെല്ലാം സൈറയുടെയും അമ്മയുടേയും പബ്ലിസിറ്റി സ്റ്റണ്ടാണെന്നായിരുന്നു ഒരാളുടെ അഭിപ്രായം. ഒരു പുരുഷന്റെ കാലിന്റെ ചിത്രമെടുത്ത് താൻ പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്നത് എന്ത് വിരോധാഭാസമാണെന്നായിരുന്നു മറ്റൊരാളുടെ സംശയം. ഇത്തരത്തിൽ നിരവധി പേരാണ് ഫേസ്ബുക്കിലും ട്വിറ്ററിലും സൈറയ്ക്കെതിരെ വിമർശമുന്നയിച്ചിരിക്കുന്നത്.

പ്രതികരിക്കണം...

പ്രതികരിക്കണം...

അതിനിടെ സൈറ വസീമിനെ അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. എന്നാൽ തക്കസമയത്ത് സൈറ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് സ്ത്രീകളടക്കം അഭിപ്രായപ്പെട്ടു. സൈറയെ അധിക്ഷേപിക്കുന്നവർക്കെതിരെയും ഇവർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

വിമാനത്തിൽ....

വിമാനത്തിൽ....

ദില്ലിയിൽ നിന്നും മുംബൈയിലേക്കുള്ള എയർവിസ്താര വിമാനത്തിൽ വച്ചാണ് നടിയെ അപമാനിക്കാൻ ശ്രമിച്ചത്. തന്റെ പിൻസീറ്റിലിരുന്നയാൾ കാലുകൊണ്ട് മോശമായ തരത്തിൽ ശരീരത്തിൽ ഉരസിയെന്നാണ് സൈറ പറഞ്ഞത്. വിമാനത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷമായിരുന്നു തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് സൈറ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം അപമാനിക്കാൻ ശ്രമിച്ചയാളുടെ കാലിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

വിശദീകരണം...

വിശദീകരണം...

എന്നാൽ സംഭവത്തിൽ പരാതി നൽകാൻ സൈറയും അമ്മയും ആദ്യം തയ്യാറായില്ലെന്നായിരുന്നു എയർ വിസ്താരയുടെ വിശദീകരണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എയർ വിസ്താര വ്യക്തമാക്കി. അതേസമയം, ലൈവ് വീഡിയോ പുറത്തുവിട്ട് മണിക്കൂറുകൾക്ക് ശേഷം സൈറ വസീം മുംബൈ പോലീസിൽ പരാതി നൽകി. ദേശീയ വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിരുന്നു.

English summary
social media reactions and trolls about zaira wasim instagram video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X