കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രധാനമന്ത്രി, ആദിത്യനാഥ് മുഖ്യൻ, അദ്വാനി രാഷ്ട്രപതി.. ഇത് സംഘിഭാരതം! ഉറഞ്ഞുതുള്ളി സോഷ്യൽമീഡിയ!

  • By Kishor
Google Oneindia Malayalam News

2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ തുടങ്ങിയ പേടിയാണ്. ഒറ്റക്ക് ഭൂരിപക്ഷം നേടി മോദി അധികാരത്തിലെത്തിയതോടെ രാജ്യം മൊത്തം കലാപം നടക്കാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായില്ല. എന്നാലും ബി ജെ പി വര്‍ഗീയ പാര്‍ട്ടിയാണെന്ന നിലപാടില്‍ പിന്നോട്ട് പോകാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയില്ല.

Read Also: 'മുസ്ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്യണം' എന്ന് പ്രസംഗിച്ച യോഗി? ആരാണീ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്?

തീവ്രഹിന്ദുത്വത്തിന്റെ വക്താവായ എല്‍ കെ അദ്വാനി രാഷ്ട്രപതിയാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പരന്നതും സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചു. പിന്നാലെയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ ബി ജെ പി തിരഞ്ഞെടുത്തത്. ഈ സംഘിഭാരതത്തില്‍ ഇനി ജീവിക്കാന്‍ പോലും പറ്റില്ലേ എന്ന മട്ടില്‍ ഉറഞ്ഞുതുള്ളുകയാണ് സോഷ്യല്‍ മീഡിയ. പ്രതികരണങ്ങളില്‍ ചിലത്...

നിഷ്കളങ്കനായൊരു സംഘി

നിഷ്കളങ്കനായൊരു സംഘി

യോഗി ആദിത്യ നാഥ്‌, നിഷ്കളങ്കനായൊരു സംഘിയാണ്‌ അതുകൊണ്ടാണ്‌ മനസ്സിൽ വർഗ്ഗീയ വിഷം വെച്ച്‌കൊണ്ട്‌ മറ്റു ഹാർഡ്‌ കോർ സംഘികളെ പോലെ പുറമെ മതേതരത്വം വിളമ്പാത്തത്‌ "മുസ്‌ലിം സ്ത്രീകളുടെ ശവം കുഴിച്ചെടുത്ത് ബലാൽസംഗം ചെയ്യണം" എന്ന് പ്രസംഗിച്ച യോഗി ആദിത്യനാഥ്‌ തന്നെയാണ്‌ മോദിക്കാലത്ത്‌ യൂ പി ഭരിക്കാൻ അർഹൻ - യു പി മുഖ്യമന്ത്രിയെപ്പറ്റി വന്നതിൽ ഏറ്റവും വൈറലായ കമൻറാണിത്. ഇതിൽ പക്ഷേ വസ്തുതാപരമായ പിശകുണ്ട്.

അങ്ങനെ പറയുന്ന വീഡിയോ തരാമോ

അങ്ങനെ പറയുന്ന വീഡിയോ തരാമോ

മുസ്ലീം സ്ത്രീകളെ കുഴിമാടത്തില്‍ നിന്നും തോണ്ടിയെടുത്ത് ബലാല്‍സംഗം ചെയ്യണം എന്ന് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതായി അവിടവിട സുടാപ്പികളും സഖാപ്പികളും പറഞ്ഞു കേള്‍ക്കുന്നു. അങ്ങനെ അദ്ദേഹം പറയുന്ന വീഡിയോ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അതൊന്നു ഷേര്‍ ചെയ്യാമോ...? - ഇങ്ങനെ മറുചോദ്യവും ഉയരുന്നുണ്ട്.

രാഹുൽ പശുപാലൻ

രാഹുൽ പശുപാലൻ

പരിവാർ ചെയ്തിട്ടുള്ളതിൽ കൂടുതലൊന്നും ആദിത്യനാഥ് പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് വിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ അവർ കൂടുതൽ സ്ട്രൈറ്റ്‌ ഫോർവേഡ് ആകുന്നു, അത്രേ ഉള്ളൂ. മോഡി കാലത്തിനു ശേഷവും പരിവാറിനെ സംശയത്തോടെ നോക്കുന്നവർക്ക് ആ സംശയം മാറ്റാനുള്ള അവസരം ഇപ്പോൾ മാത്രമേ ഉണ്ടാകുള്ളൂ. കാരണം ഇതുവരെ നിങ്ങൾ കണ്ട ആദിത്യനാഥ് ആകില്ല ഇനി, വികസനത്തിന്റെ തേര് തെളിക്കുന്ന, യൂ പ്പി മോഡൽ സൃഷ്ടിക്കുന്ന ആദിത്യനാഥാകും ഇനി പിക്ച്ചറിൽ, പുതിയ കാലഘട്ടത്തിന്റെ ഫാസിസം അങ്ങനാണ് ഭായ്

രശ്മി ആർ നായർ

രശ്മി ആർ നായർ

ആദിത്യനാഥിൽ കൂടി ബിജെപി പറയാതെ പറയുന്ന രാഷ്ട്രീയം മനസിലാക്കാതെ ആദിത്യനാഥ് മുസ്ലീങ്ങളെ മുഴുവൻ പച്ചക്ക് തിന്നുകളയും എന്നു നിലവിളിക്കുന്നതിൽ കാര്യമൊന്നുമില്ല. മൂന്നു തരത്തിലുള്ള വോട്ട് ബാങ്കാണ് ബിജെപി ക്കുള്ളത് ഒന്നു തീവ്ര വർഗീയ വാദികൾ പരിവാർ സ്വപനം കാണുന്നത് പോലെ ഹിന്ദു രാഷ്ട്രം കെട്ടിപ്പെടുക്കണം എന്നു ആഗ്രഹിക്കുന്നവർ, പൊതുവേ ന്യൂനപക്ഷം ആണിവർ ഇവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തികൊണ്ടേ ബിജെപി ക്ക് മുന്നോട്ടു പോകാൻ കഴിയുള്ളൂ.

വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടി

വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടി

മതേതരം ഉണ്ടാക്കാന്‍ അല്ലല്ലോ ജനം ബി.ജെ.പി യെ ജയിപ്പിച്ചത്!! ബി.ജെ.പി ഒരു വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടി ആണ്!! അല്ലാതെ സുന്നി പോരാളിക്ക് ജയ്‌ വിളിക്കുന്ന മതേതരകോമരങ്ങള്‍ ഒന്നും അല്ല!! ജനാതിപത്യത്തില്‍ ജനം ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌!!

ഓട് പൊളിച്ച് വന്നതല്ല

ഓട് പൊളിച്ച് വന്നതല്ല

ഓടു പൊളിച്ചല്ല യോഗി ആദിത്യനാഥ് ജി ലോകസഭയില്‍ എത്തിയത്. ജനങ്ങള്‍ക്ക്‌ മുന്നില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാണ്. അവരാണ് അദ്ദേഹത്തെ തോൽവി അറിയിക്കാതെ തുടർച്ചയായി അഞ്ചു തവണ എം പി യായി ലോകസഭയിൽ എത്തിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ 403 ൽ 312 സീറ്റും നേടിയത് ബി ജെ പി യാണ്. അവർക്കാണ് ഇനി അഞ്ചു കൊല്ലം അവിടെ ഭരിക്കാൻ ഉള്ള അധികാരം. അവർക്കു തന്നെയാണ് അവരുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശവും.

മോദിക്കു ശേഷം യോഗിയോ

മോദിക്കു ശേഷം യോഗിയോ

എനിക്കൊരു ഉറപ്പുണ്ട്.... മോദിക്കു ശേഷം യോഗി. കാരണം മോദിക്കെതിരെ കപടമതേതരർ "ഗർഭിണി,ശൂലം,ഭ്രൂണം" മുതലായ ആയുധങ്ങളായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ. "മുസ്ളീം സ്ത്രീകൾ, കബർസ്ഥാൻ, ബലാൽസംഗം" ആണ്‌ ആയുധം. ഉറപ്പിച്ചോളു പത്തുപതിനഞ്ചു വർഷങ്ങൾക്കു ശേഷം യോഗി ആദിത്യനാഥ് ഇൻഡ്യയുടെ പ്രധാനമന്ത്രി. - യോഗി ആദിത്യനാഥിനെ അനുകൂലിക്കുന്ന അപൂർവം കമൻറുകളിലൊന്ന്.

സത്യസന്ധനായ യോഗി ആദിത്യനാഥ്

സത്യസന്ധനായ യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്‌ സത്യസന്ധമായി ഹിന്ദുത്വ രാഷ്ട്രീയം പറയുകയും ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘപരിവാർ നേതാക്കളിൽ ഒരാളാണ്. വർഗീയ കലാപങ്ങളും കൂട്ടക്കൊലകളും ആസൂത്രണം ചെയ്ത് നടപ്പാക്കുക മാത്രമല്ല പരസ്യമായി അതെല്ലാം തുറന്നു പറയുകയും ചെയ്യുന്ന ആൾ. - ശ്രീജിത് കൊണേ്ടാട്ടി എഴുതുന്നു.

യു പി ജനതയ്ക്ക് ആശംസകൾ

യു പി ജനതയ്ക്ക് ആശംസകൾ

ദുർമന്ത്രവാദത്തിൽ ഇത് നിയമമാണ്. ചാത്തനെ പോരാതെ വരുമ്പോൾ കുട്ടിച്ചാത്തൻ. അപ്പോൾ ചാത്തൻ പാവം. കുട്ടിച്ചാത്തൻ പോരാതെ വരുമ്പോൾ കരിഞ്ചാത്തൻ. അപ്പോൾ കുട്ടിച്ചാത്തൻ പാവം. ഇനി യോഗിയാണ് കരിഞ്ചാത്തൻ. ഇന്നലെ വരെ നാം രക്തരക്ഷസ്സ് എന്ന് കരുതിയിരുന്ന പലരും ഇനി മാർപ്പാപ്പമാരാവും. അർഹിക്കുന്നതെ കിട്ടൂ. യു പി ജനതയ്ക്ക് ആശംസകൾ

യുപിയിൽ കാണാൻ പോകുന്നത്

യുപിയിൽ കാണാൻ പോകുന്നത്

അധികം വൈകാതെ പുറത്തുവരാനിരിക്കന്ന ചില എക്സിക്യുട്ടീവ് ഓർഡറുകൾ: "കുഴിമാടങ്ങളിൽ നിന്ന് മുസ്ലീം സ്ത്രീകളുടെ മൃതദേഹം തോണ്ടിയെടുത്ത് ബലാത്സംഗം ചെയ്യുക. ഒരു ഹിന്ദു കൊല്ലപ്പെട്ടാൽ പകരം 30 മുസ്ലിങ്ങളെ കൊല്ലുക. ഖാൻമാരുടെ സിനിമ കാണുന്നത് സംസ്ഥാനത്ത് നിരോധിക്കുക" - മാധ്യമപ്രവർത്തകനായ ദീജു ശിവദാസ്

ഇന്നെന്റെ രാജ്യം തലകുനിക്കും

ഇന്നെന്റെ രാജ്യം തലകുനിക്കും

യോഗി ആദിത്യനാഥ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മാത്രമല്ല ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഒരു രാജ്യവും, അവിടത്തെ ജനതയും അഭിമാനത്തോടെ കരുതിപ്പോരുന്ന നാനാത്വത്തിലെ ഏകത്വമെന്ന ദേശീയ ബോധത്തിന്റെ കശാപ്പുകാരനായിട്ടു കൂടിയാണ്. ഉത്തരേന്ത്യയിലെ അറിവും, വിവേകവുമില്ലാത്ത ജനതക്കിടയിൽ വികാരങ്ങളെ തരാതരം മാർക്കറ്റ് ചെയ്യപ്പെട്ടതിനുള്ള മോദിയുടെ ഉപകാരസ്മരണയാണ് യോഗിയുടെ സ്ഥാനാരോഹണം. ഒരു പക്ഷെ മുസഫർനഗറുകൾ ഇനിയും ആവർത്തിച്ചേക്കാം, അഖ്ലാഖുമാർ ഇനിയും കൊല്ലപ്പെട്ടേക്കാം, അതിനുള്ള അനുമതിപത്രമാണ് മോദി ഇയാൾക്ക് പതിച്ചു നൽകിയിട്ടുള്ളത്. ഏതായാലും ഇതിൽ കൂടുതലൊന്നും മോദിക്കാലത്തെ ഇന്ത്യയിൽ നാം പ്രതീക്ഷിക്കരുത്.

വിടി ബൽറാം പറയുന്നു

വിടി ബൽറാം പറയുന്നു

അദ്വാനിയോടുള്ള താരതമ്യത്തിലാണ്‌ വാജ്പേയി മിതവാദിയായത്‌. പിന്നീട്‌ മോഡി വന്നപ്പോഴാണ്‌ ആഡ്‌വാണി മിതവാദിയായി ഗണിക്കപ്പെട്ട്‌ തുടങ്ങിയത്‌.
ഇപ്പോഴിതാ മോഡിയും മിതവാദിയായി മാറിക്കൊണ്ടിരിക്കുന്നു. നിയുക്ത യു.പി. മുഖ്യമന്ത്രിക്ക്‌ ആശംസകൾ. നിങ്ങളെപ്പോലുള്ളവരെത്തന്നെയാണ്‌ ഇന്നത്തെ ഇന്ത്യ അർഹിക്കുന്നത്‌.

English summary
Social media response as firebrand leader Yogi Adityanath elected as Uttar Pradesh CM by BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X