കെജ്രിവാളിന്റെ രാജി; പ്രമുഖരുടെ ട്വീറ്റുകള്‍
ദില്ലി: ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ രാജിവെച്ചു. ജനലോക്പാല്‍ ബില്ലിന് വേണ്ടിയുള്ള സ്ഥാനത്യാഗം എന്ന് തോന്നിപ്പിക്കുന്ന നീക്കത്തിലൂടെയാണ് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ കിട്ടുമായിരുന്ന രക്തസാക്ഷി പരിവേഷം ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് തന്നെയാണ് അദ്ദേഹം വിശ്വസിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെക്കുന്ന കെജ്രിവാളിന്റെ വിശ്വാസം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിന് അധികനാള്‍ ഇല്ല എന്നിരിക്കേ അതിന്റെ വരും വരായ്കകള്‍ ഏറെ വൈകാനും പോകുന്നില്ല.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെച്ചതിനോട് പ്രമുഖര്‍ പ്രതികരിക്കുന്നത് എങ്ങിനെയെന്ന് നോക്കൂ. ട്വിറ്ററിലും പുറത്തും ആളുകള്‍ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.

അണ്ണാ ഹസാരെ
കെജ്രിവാളിന്റെ രാഷ്ട്രീയ ഗുരുവായ അണ്ണാ ഹസാരെ പറയുന്നത് രാജി നിര്‍ഭാഗ്യകരമായിപ്പോയി എന്നാണ്. ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെ കെജ്രിവാള്‍ പുറത്തുപോയതിനെയാണ് ഹസാരെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ചത്.

ലാലു പ്രസാദ് യാദവ്
വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ല എന്ന് കെജ്രിവാളിന് നന്നായി അറിയാം. ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുകയാണ് കെജ്രിവാള്‍ ചെയ്തത്.

കിരണ്‍ ബേദി
മറ്റൊരു രാഷ്ട്രീയ നാടകമാണ് കെജ്രിവാളിന്റെ രാജി

എ എ പി
ബി ജെ പിയും കോണ്‍ഗ്രസും ഒന്നിച്ചു ചേര്‍ന്ന് ദില്ലി സര്‍ക്കാരിനെ തകര്‍ത്തു.

ചേതന്‍ ഭഗത്
ഞാന്‍ ദുഖിതനാണ്. സത്യസന്ധതയുള്ള നേതാക്കള്‍ ഉണ്ടായാല്‍ മാത്രം പോര, അവര്‍ കഴിവുള്ളവരുമാകണം.

സന്ദീപ് ദീക്ഷിത്
വലിയൊരു നാടകത്തിന് അന്ത്യമായിരിക്കുകയാണ്. രാജിക്ക് കാരണം കെജ്രിവാള്‍ എന്തായാലും കണ്ടുപിടിക്കുമായിരുന്നു. രക്തസാക്ഷി പരിവേഷം സ്വയം സൃഷ്ടിക്കുകയാണ് കെജ്രിവാള്‍.

രവി ശങ്കര്‍ പ്രസാദ്
ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ ബി ജെ പി തയ്യാറാണ് എന്ന് അറിയിച്ചതാണ്. പിന്നെ എന്തിനാണ് നിയമനടപടികള്‍ പാലിക്കാതെ ബില്‍ പാസാക്കാന്‍ കെജ്രിവാള്‍ തിടുക്കം കാണിച്ചത്?

വിജയ് ഗോയല്‍
എന്തിനാണ് രാജിക്ക് ഇത്ര തിടുക്കം, എവിടെയാണ് സാധാരണക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍?












Click it and Unblock the Notifications