കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികെ ആദര്‍ശിനെ എന്തിനാണ് മോദിവിരുദ്ധരും ബുദ്ധിജീവികളും പൊങ്കാലയിടുന്നത്.. ഇത് വ്യക്തിഹത്യയല്ലേ?

  • By Desk
Google Oneindia Malayalam News

എഴുത്തുകാരനും ബാങ്ക് ഉദ്യോഗസ്ഥനുമായ വി കെ ആദര്‍ശിനെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പരക്കെ ആക്രമണം. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പോസ്റ്റുകളിട്ടതാണ് മോദി വിരുദ്ധരായ ആളുകളെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയ ലക്ഷ്യമില്ലാത്തവരും വി കെ ആദര്‍ശിനെ വിമര്‍ശിക്കുന്നുണ്ട് എങ്കിലും, വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകള്‍ പറയുന്നില്ല.

Read Also: പോയി അക്കൗണ്ടന്‍സി പഠിച്ചിട്ട് വാടാ.. വിജയ് മല്യയുടെ ലോണിനെക്കുറിച്ച് ചോദിച്ചാല്‍ സംഘികളുടെ മറുപടി.. ട്രോളോട് ട്രോള്‍!

മോദി മോങ്ങുന്നത് പോലെ മോങ്ങുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകനായ കെ ജെ ജേക്കബിന്റെ പോസ്റ്റിന് കീഴെ കമന്റായി ഒരാള്‍ ആദര്‍ശിനെ കളിയാക്കുന്നത്. എ ടി എം മെഷീനുകളില്‍ രണ്ടായിരം രൂപ വിഷയത്തില്‍ വാര്‍ത്ത എഴുതിയ മാധ്യമപ്രവര്‍ത്തകരെ വാളെടുക്കുന്ന എല്ലാവരും വാള്‍സ്റ്റ്രീറ്റ് ജേണലിസ്റ്റ് എന്നായിരുന്നു ആദര്‍ശ് വിശേഷിപ്പിച്ചത്. സംഭവം എന്തായാലും വി കെ ആദര്‍ശ് ഫേസ്ബുക്ക് എഴുത്ത് ഇപ്പോള്‍ പേജിലേക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.

വി കെ ആദര്‍ശിന്റെ പോസ്റ്റുകള്‍

വി കെ ആദര്‍ശിന്റെ പോസ്റ്റുകള്‍

ഓണ്‍ലൈനിലെ ടെക്‌നോളജി എഴുത്തുകാരില്‍ പ്രമുഖനാണ് വി കെ ആദര്‍ശ്. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട ടി വി ചാനല്‍ ചര്‍ച്ചകളിലും ആദര്‍ശ് സജീവമാണ്. ടെക്‌നോളജി സംബന്ധമായ പോസ്റ്റുകള്‍ ലളിതമായി വിവരിക്കുന്ന ആദര്‍ശ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ സീനിയര്‍ മാനേജരാണ്. സ്വാഭാവികമായും നോട്ട് മാറ്റത്തെക്കുറിച്ചും എടിഎം പരിഷ്‌കരണത്തെക്കുറിച്ചും വി കെ ആദര്‍ശ് എഴുതി.

വാളെടുത്തവരെല്ലാം വാള്‍സ്ട്രീറ്റ്

വാളെടുത്തവരെല്ലാം വാള്‍സ്ട്രീറ്റ്

എ ടി എം കളില്‍? 2000 എടുക്കില്ല, വരില്ല. അമ്പും വില്ലും എന്തൊക്കെ ആയിരുന്നു. വാളെടുക്കുന്ന എല്ലാവരും വാള്‍സ്ട്രീറ്റ് ജേണലിസ്റ്റ് ആകുന്ന കാലത്ത് പിടിച്ച് നില്‍ക്കാന്‍ വാചകമടി അല്ലല്ലോ, ഇതാ ചെയ്ത് കാണിച്ചിരിക്കുന്നു. അങ്ങ് അകലെ ഏതെങ്കിലും എടിഎം ല്‍ നിന്നല്ല. ഇങ്ങ് കോഴിക്കോട് വടകര യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എടിഎം ല്‍ നിന്നും ഇടപാട് കാര്‍ക്ക് ?2000 രൂപ പിന്‍വലിക്കാം - ഇതായിരുന്നു നോട്ട് വിഷയത്തില്‍ ആദര്‍ശിന്റെ അവസാനത്തെ പോസ്റ്റ്.

പ്രകോപനം വേറെയും

പ്രകോപനം വേറെയും

വാര്‍ത്തയില്‍ മാധ്യമങ്ങള്‍ ഒന്ന് കരുതല്‍ എടുക്കുന്നത് നന്നായിരിക്കും. ഡിസംബര്‍ 31 നു മുന്നെ തന്നെ വാര്‍ത്ത തിരിച്ച് അച്ച് നിരത്തേണ്ടി വരുന്നതും രാചര്‍ച്ച നേരേ തിരിച്ചാകുന്നതും വിശ്വാസ്യതയ്ക്ക് നല്ല കേട് വരുത്തും - നോട്ട് നിരോധിക്കാനുളള മോദി സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് ഇങ്ങനെ ഒരു പോസ്റ്റും ആദര്‍ശ് നേരത്തെ ഇട്ടിരുന്നു. ഇവയ്ക്ക് കീഴിലെല്ലാം വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളിട്ട് പലരും പ്രതികരിക്കുകയും ചെയ്തു.

പുലിമുരുകനെ വെച്ചും ഒന്ന് തോണ്ടി

പുലിമുരുകനെ വെച്ചും ഒന്ന് തോണ്ടി

100 കോടി കളക്ഷന്‍ കിട്ടി എന്നവകാശപ്പെടുന്ന പുലിമുരുകന്റെ എത്ര ശതമാനം സര്‍ക്കാരിന് നികുതിയായി കിട്ടി എന്ന് അന്വേഷിക്കാവുന്നതാണ് എന്ന് പറഞ്ഞും വി കെ ആദര്‍ശ് മാധ്യമപ്രവര്‍ത്തകരെ ഒന്ന് കൊട്ടി. പ്രസ്സ് അക്കാദമിയില്‍ ക്ലാസെടുക്കാന്‍ വരെ പോയിട്ടുള്ള എഴുത്തുകാരനാണ് വി കെ ആദര്‍ശ്. കാര്യങ്ങള്‍ ഇത്രയുമായതോടെ, പോസ്റ്റുകളില്‍ കുറച്ചുകൂടി ആധികാരികതയാവാം എന്ന് പറഞ്ഞ് പലരും എതിരഭിപ്രായങ്ങള്‍ പറഞ്ഞ് തുടങ്ങി.

പേരെടുത്ത് പറഞ്ഞ് പോസ്റ്റുകള്‍

പേരെടുത്ത് പറഞ്ഞ് പോസ്റ്റുകള്‍

നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതലും. എന്നാല്‍ ഇക്കാര്യത്തില്‍ ബാങ്കിംഗ് വിദഗ്ധനായ വി കെ ആദര്‍ശ് അനുകൂല അഭിപ്രായങ്ങള്‍ പറഞ്ഞത് പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. മോദി പക്ഷക്കാരന്‍ എന്ന നിലയില്‍ ലേബല്‍ അടിച്ച് പലരും വി കെ ആദര്‍ശിനെക്കുറിച്ച് പോസ്റ്റുകള്‍ ഇട്ട് തുടങ്ങി.

വ്യക്തിപരമായ ആക്രമണം

വ്യക്തിപരമായ ആക്രമണം

ആദര്‍ശിന്റെ വീഡിയോ പോസ്റ്റും മറ്റെരു പോസ്റ്റും കണ്ടപ്പോള്‍ പുച്ഛം ആണ് തോന്നിയത്... എട്ടാം ക്ലാസുകാരന്റെ സാമാന്യബോധം പോലും ഉണ്ടായിരുന്നില്ല രണ്ടിലും. - ഒരു കമന്റ്. ആ ഫുള്‍സ്ലീവ് ക്ലറിക്കല്‍ ബുദ്ധിയുടെ തലക്കിനിയും അടികള്‍ ആവശ്യമുണ്ട് - ഫേസ്ബുക്കില്‍ മറ്റൊരാള്‍ പറഞ്ഞത്.

വി കെ ആദര്‍ശ് പേജിലേക്ക്

വി കെ ആദര്‍ശ് പേജിലേക്ക്

സ്വകാര്യ-ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ തെന്നി നീങ്ങുന്നത് പച്ചരി വാങ്ങുന്നതിനെയും മാനസിക സ്വസ്ഥതയേയും ബാധിക്കുമെന്നതിനാല്‍ ഈ പ്രൊഫൈലില്‍ എഴുതുന്നത് നിര്‍ത്തുന്നു. എഴുതുന്ന ലേഖനങ്ങളും വീഡിയോ, പുസ്തക അധ്യായങ്ങള്‍ എന്നിവ ഫേസ്ബുക്ക് പേജില്‍ ഇടാം. - ഇതാണ് വി കെ ആദര്‍ശ് ഫേസ്ബുക്കില്‍ അവസാനമിട്ട പോസ്റ്റ്.

English summary
Social media discussions over Union Bank of India Senior Manager (Technical)V K Adarsh's facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X