ബർഹൻ വാനി വധത്തിന്റെ ഒന്നാം വാർഷികം.. കാശ്മീർ താഴ്വരയിൽ സോഷ്യൽ മീഡിയയ്ക്ക് വിലക്ക്!!
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികം പരിഗണിച്ച് കാശ്മീരിൽ കനത്ത നിയന്ത്രണങ്ങൾ. കാശ്മീർ താഴ്വരയിൽ സോഷ്യൽ മീഡിയ സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ജമ്മു കാശ്മീർ പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈ എട്ടിനാണ് ബർഹാൻ വാനി സുരക്ഷാസേനയുമുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ജൂലൈ ആറ് വ്യാഴാഴ്ച രാത്രി പത്ത് മണി മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിരോധനം. താഴ്വരയിലെ ഇന്റർനെറ്റ് സേവന ദാതാക്കളുടെ നോഡൽ ഓഫീസർമാർക്ക് പോലീസ് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്. ബർഹാൻ വാനിയുടെ സ്മരണദിനം ആചരിക്കാൻ കാശ്മീരിൽ ഭീകരസംഘടനകൾ പദ്ധതിയിടുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി 21000 പോലീസുകാരെയാണ് സജ്ജരാക്കിയിരിക്കുന്നത്.

വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 17 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം നൂറ് കണക്കിന് പേർക്ക് പരിക്കേറ്റിരുന്നു. നിരവധി പോലീസ് സ്റ്റേഷനുകള്‍ അക്രമി സംഘം തീയിട്ടു നശിപ്പിച്ചു. ഉത്തര കശ്മീരിലെ ജില്ലകളില്‍ വന്‍ അക്രമങ്ങൾ അരങ്ങേറി. പലയിടത്തും നിരോധനാജ്ഞ പുറപ്പെടുവിക്കേണ്ടി വന്നു. അനന്ത്നാഗ് പ്രദേശത്തുവച്ചുണ്ടായ ഏറ്റുമുട്ടലിലാണ് 21 കാരനായ ബര്‍ഹാൻ വാനിയെ കൊലപ്പെടുത്തിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications