Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ പ്രദേശങ്ങളുമായി നേപ്പാൾ മാപ്പ്, ചിത്രം പങ്കുവെച്ച മനീഷ കൊയ്റാളയ്ക്ക് നേരെ വിമർശനം

ദില്ലി: ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ചേര്‍ത്ത് നേപ്പാള്‍ തങ്ങളുടെ ഭൂപടം പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരിക്കുകയാണ്. ഈ ഭൂപടം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ബോളിവുഡ് നടി മനീഷ കൊയ്‌റാള. നേപ്പാള്‍ വിദേശകാര്യമന്ത്രിയായ പ്രദീപ് ഗ്യാവലിയുടെ ട്വീറ്റാണ് മനീഷ പങ്കുവെച്ചത്.

ബോളിവുഡിലെ അറിയപ്പെടുന്ന താരമായ മനീഷയുടെ ജന്മനാട് നേപ്പാളാണ്. ബോളിവുഡില്‍ വര്‍ഷങ്ങളോളം ഭാഗമായിരുന്ന നടി നേപ്പാളിന്റെ ചരിത്ര വിരുദ്ധമായ ഭൂപടം പങ്ക് വെച്ചത് ശരിയായില്ല എന്നാണ് വിമര്‍ശനം ഉയരുന്നത്. മനീഷയുടെ ട്വീറ്റ് ഇങ്ങനെയാണ്: '' നമ്മുടെ കുഞ്ഞു രാജ്യത്തിന്റെ അഭിമാനം കാത്ത്‌സൂക്ഷിച്ചതിന് നന്ദി. മൂന്ന് മഹത്തായ രാഷ്ട്രങ്ങളും സമാധാനപരവും ആദരപൂര്‍ണവുമായ ചര്‍ച്ചകള്‍ നടത്തുന്നതിലേക്ക് ഉറ്റ് നോക്കുന്നു ''

nepal

മനീഷ കൊയ്‌റാളയ്ക്ക് മറുപടി നല്‍കി മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഭര്‍ത്താവും ക്രിമിനല്‍ അഭിഭാഷകനുമായ സ്വരാജ് കുശാല്‍ രംഗത്ത് വന്നിട്ടുണ്ട്. മനീഷയോട് തര്‍ക്കിക്കാനില്ലെന്ന് സ്വരാജ് ട്വീറ്റില്‍ പറയുന്നു. മനീഷയുമൊത്തുളള പഴയ അനുഭവങ്ങള്‍ കൂടി നിരവധി ട്വീറ്റുകളില്‍ ഓര്‍മ്മപ്പെടുത്തിയാണ് സ്വരാജിന്റെ മറുപടി. നേപ്പാളിലെ കാഠ്മണ്ഡുവില്‍ ജനിച്ച മനീഷ അവിടുത്തെ രാഷ്ട്രീയ നേതാവായ പ്രകാശ് കൊയ്‌റാളയുടെ മകളാണ്. മനീഷയുടെ മുത്തച്ഛന്‍ ബിശ്വേശ്വര്‍ പ്രസാദ് കൊയ്‌റാള 1959 മുതല്‍ 1060 വരെ നേപ്പാളിന്റെ പ്രധാനമന്ത്രി ആയിരുന്നു.

ഈ ട്വീറ്റിന് പിന്നാലെയാണ് ആരാധകര്‍ മനീഷയ്ക്ക് എതിരെ തിരഞ്ഞത്. മനീഷ ഇന്ത്യക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കുകയാണ് എന്നും ഇത്രയും നാള്‍ ഇന്ത്യ നിങ്ങള്‍ക്ക് തന്ന സ്‌നേഹം ഓര്‍ക്കണം എന്നുമാണ് ആളുകള്‍ പ്രതികരിക്കുന്നത്. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളായ കാലാപാനി, ലിപുലേക്ക്, ലിംപിയാധുര എന്നീ ഭാഗങ്ങള്‍ ചേര്‍ത്താണ് നേപ്പാളിന്റെ പുതിയ ഭൂപടം. എന്നാലിത് ചരിത്ര വിരുദ്ധമാണ് എന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+