കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; അതിർത്തിയിലെ ഏറ്റമുട്ടലിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുകയാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് ചൈനക്കാര്‍ക്ക് 43,000 കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം അടിയറവ് വെച്ചെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കഴിഞ്ഞ ദിവസം വിമർശിച്ചത്. എന്നാൽ ഈ കണക്കിൽ നദ്ദയെ വെള്ളം കുടിപ്പിക്കുകയാണ് ട്വിറ്റേറിയൻസ്. നദ്ദയുടെ അബദ്ധം ചൂണ്ടിക്കാട്ടി ഭൂമിശാസ്ത്രവും ഗണിതവും പഠിപ്പിക്കുകയാണ് ചിലർ.

യുപിഎ കാലത്ത്

യുപിഎ കാലത്ത്

യുപിഎ ഭരിച്ചിരുന്ന കാലത്ത് ഒരു പോരാട്ടം പോലും ഇല്ലാതെ നയതന്ത്രവും ഭൂമിയും അടിയറവ് വെച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് സേനയുടെ മനോവീര്യം കെടുത്താനുളള ശ്രമത്തിലാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ജെപി നദ്ദ പറഞ്ഞു. സൈനികരുടെ ജീവത്യാഗത്തിന് തക്കതായ മറുപടി കൊടുക്കണം എന്ന മൻമോഹൻ സിംഗിന്റെ വാക്കുകൾക്ക് മറുപടിയായിട്ടായിരുന്നു നദ്ദയുടെ പ്രതികരണം.

Recommended Video

cmsvideo
ചൈനക്കെതിരെ ശക്തമായി തിരിച്ചടിച്ചില്ലെന്ന് 60% ഇന്ത്യക്കാര്‍ | Oneindia Malayalam
43000 കിമി

43000 കിമി

2010നും 2013നും ഇടയില്‍ 600 തവണ ചൈനയ്ക്ക് കയ്യേറ്റം നടത്താന്‍ മന്‍മോഹന്‍ സിംഗ് അവസരമുണ്ടാക്കി,നൂറുകണക്കിന് സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചു, 43,000 കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം അടിയറവ് വെച്ചു എന്നായിരുന്നു ട്വിറ്ററിൽ നദ്ദ ഉയർത്തിയ വിമർശനം.

നിർത്തി പൊരിച്ച് ട്വിറ്റേറിയൻസ്

നിർത്തി പൊരിച്ച് ട്വിറ്റേറിയൻസ്

എന്നാൽ ഈ ഞെട്ടിക്കുന്ന കണക്കിൽ നദ്ദയെ നിർത്തി പൊരിക്കുകയാണ് ട്വിറ്റേറിയൻസ്. നദ്ദയുടെ 43,000 കിമി മണിക്കൂറുകൾ കൊണ്ടാണ് ട്വിറ്ററിൽ ട്രെന്റിങ്ങായിരിക്കുന്നത്. ഭൂമിയുടെ ചുറ്റളവിനേക്കാൾ വലിയ കണക്കാണ് നദ്ദ അവതരിപ്പിച്ചത്. ഭൂമിയുടെ ആകെ ചുറ്റളവ് 40,075 ആണെന്ന് അറിയാത്തെയായിരുന്നു നദ്ദയുടെ വിമർശനം.

വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ

വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ

ഇന്ത്യയുടെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3214 കിലോമീറ്ററാണ് . കിഴക്കേ അറ്റം മുതൽ പടി ഞ്ഞാറേ അറ്റം വരെ 2933 കിലോമീറ്ററാണ്. ഇത് പോലും അറിയാത്ത ആളാണോ ബിജെപി ദേശീയ അധ്യക്ഷൻ എന്ന പരിഹാസമാണ് ചിലര്‍ ഉയർത്തുന്നത്. മറ്റ് ചില പ്രതികരണങ്ങൾ ഇങ്ങനെ

മിടുക്കരായ ആളുകളെ

മിടുക്കരായ ആളുകളെ

വ്യാജ വാർത്ത സൃഷ്ടിക്കുന്ന കുറച്ച് മിടുക്കരായ ആളുകളെ എടുക്കൂ. നിങ്ങൾ പറയുന്നത് വെച്ച് ഡോ. സിംഗ് മൊത്തം ഭൂമിയും ഒരു കഷ്ണം അധികമായും കൊടുത്തുവെന്ന് വേണം കണക്കാക്കാൻ, ഒരാൾ ഇങ്ങനെ കുറിച്ചു. മോദി ഷാ കൂട്ടുകെട്ടുള്ളിടത്ത് ഇത് പോലൊരു ബിജെപി അധ്യക്ഷൻ തന്നെയാണ് വേണ്ടതെന്നായിരുന്നു ഒരാളുടെ പരിഹാസം.

പ്ലൂട്ടോ ആയിരുന്നു

പ്ലൂട്ടോ ആയിരുന്നു

‘43,000 കിലോമീറ്ററെന്ന നദ്ദാജിയുടെ വാദത്തിനൊപ്പമാണ് ഞാൻ . സത്യത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമ്പോൾ നമ്മുടെ തലസ്ഥാനം പ്ലൂട്ടോ ആയിരുന്നു. 1962 ൽ നെഹ്റും അത് ചൈനയാക്കി, ഇപ്പോൾ 8 ഗ്രഹങ്ങളെ നമ്മുക്കുള്ളൂ മറ്റൊരു പ്രതികരണം ഇങ്ങന.

56 ഇഞ്ച് നെഞ്ചളവ്

56 ഇഞ്ച് നെഞ്ചളവ്

ഒരു പക്ഷേ നദ്ദ മോദിയുടെ 56 ഇഞ്ചിന്റെ നെഞ്ചളവ് എടുത്ത ഇഞ്ച് ടാപ്പ് കൊണ്ടായിരിക്കാം 43000 കിമിയും അളന്ന് കാണുകയെന്നായിരുന്നു മറ്റൊരു വിമർശനം. വിദ്യാഭ്യാസ കാര്യത്തിലാണ് ഇന്ത്യ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ഇതുകൊണ്ട് കൂടിയൊക്കെയാണെന്നും ചിലർ കുറിച്ചു.

വയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽവയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽ

അമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്കഅമേരിക്ക ഇന്ത്യക്കൊപ്പം; ചൈനയെ ലക്ഷ്യമിട്ട് ഏഷ്യയിലേക്ക് വന്‍ സൈനിക നീക്കത്തിന് അമേരിക്ക

മുരളീധരന് കോംപ്ലിമെന്റിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ ചോദിച്ചറിയണം, മറുപടിയുമായി എകെ ബാലന്‍!!മുരളീധരന് കോംപ്ലിമെന്റിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ ചോദിച്ചറിയണം, മറുപടിയുമായി എകെ ബാലന്‍!!

English summary
Social media slams JP Nadda;teaches him the geography
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X