കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യഹൂദവിരുദ്ധ വികാരം; ഈത്തപ്പഴത്തിനെതിരെ സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ഹൈദരാബാദ്: ഈത്തപ്പഴം ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി സോഷ്യല്‍ മീഡിയ. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കറാച്ചി ബേക്കറിക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണം നടക്കുന്നത്. ബേക്കറിയില്‍ വില്‍ക്കുന്നത് ഇസ്രായേലില്‍ നിന്നുള്ള ഈത്തപ്പഴമാണെന്നും അതുകൊണ്ട് ബഹിഷ്‌കരിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത.

കഴിഞ്ഞ ആഴ്ചയാണ് കറാച്ചി ബേക്കറി റമദാന്‍ ഗിഫ്റ്റ് ബംമ്പറിനൊപ്പം വില്‍ക്കുന്ന ഈത്തപ്പഴത്തിനെതിരെ യഹൂദവിരുദ്ധ മെസേജുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്. ഇസ്രായേലില്‍ നിന്നുള്ള ഈത്തപ്പഴം ഉപയോഗിച്ചതുവഴി തങ്ങളുടെ വികാരം വൃണപ്പെട്ടുവെന്ന് കാണിച്ച് നിരവധി ട്വിറ്ററില്‍ രംഗത്തെത്തി. ഇതോടെ കറാച്ചി ബേക്കറിയുടെ വിപണനത്തെയും ഇത് ബാധിച്ചുകഴിഞ്ഞു.

dates

ഇതിന് പുറമേ ബേക്കറിയില്‍ നിന്നുള്ള ഈത്തപ്പഴം ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള മെസേജുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുറച്ചുദിവസം മുമ്പ് സ്ഥിരം ഉപയോക്താക്കളില്‍ ചിലര്‍ ബേക്കറിയില്‍ ഇസ്രായേലില്‍ നിന്നുള്ള ഈത്തപ്പഴം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ച് തിരക്കിയെന്നും അതോടെ ഈത്തപ്പഴങ്ങള്‍ ബേക്കറിയില്‍ നിന്നും മാറ്റിയെന്നുമാണ് ഉടമ നല്‍കുന്ന വിവരം.

60 വര്‍ഷമായി ബേക്കറി ബിസിനസ് രംഗത്തുള്ള തങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ എവിടെനിന്നു വരുന്നുവെന്ന് നോക്കാറില്ലെന്നും ഗുണമേന്മക്കാണ് മുന്‍ഗണന നല്‍കാറുള്ളതെന്നും ഉടമ പറയുന്നു. തങ്ങള്‍ ഇറാനില്‍ നിന്നുള്ള ഈത്തപ്പഴമാണ് റമദാന്‍ മാസത്തില്‍ വില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിലെയും ബെംഗളുരുവിലേയും വിതരണക്കാരില്‍ നിന്ന് വാങ്ങുന്ന ഈത്തപ്പഴം ഇസ്രായേലില്‍ നിന്നോ മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നോ വരുന്നതാണോ എന്നറിയില്ലെന്നുമാണ് ബേക്കറി ഉടമ വിശദീകരിക്കുന്നു.

English summary
Hyderabad gets a date with anti-semitism in Karachi bakery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X