പരീക്ഷക്ക് പോലും കാണൂല്ല ഇമ്മാതിരി കോപ്പിയടി.. ബിജെപി വക്താവിന്റെ വന്ദേമാതരത്തിന് അക്രമ ട്രോൾ!!

 • Posted By:
Subscribe to Oneindia Malayalam

ജനഗണമന ദേശീയ ഗാനമാണെങ്കിൽ വന്ദേമാതരം ദേശീയ ഗീതമാണെന്ന് പറയുന്നവരാണ് സംഘപരിവാറുകാർ. സംഘപരിവാറും വന്ദേമാതരവും തമ്മിൽ അത്രയ്ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് സാരം. അപ്പോൾ ഇന്ത്യക്കാരെ മുഴുവൻ വന്ദേമാതരം പാടിപ്പിക്കാൻ നടക്കുന്ന സംഘികളുടെ നേതാവിന് തന്നെ വന്ദേമാതരം അറിയില്ല എന്ന് വന്നാലോ.

ആരാണ് കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കാന്‍ നടക്കുന്ന 'തേജസ് മാനേജിങ് എഡിറ്റർ' അഹമ്മദ് ശരീഫ്?

പണി വന്ന വഴി

പണി വന്ന വഴി

ദേശീയ ഗീതമായ വന്ദേമാതരം നിർബന്ധമാക്കണമെന്ന വിഷയത്തിലായിരുന്നു ടി വി ചാനലിൽ ചർച്ച. ചർച്ചയ്ക്കിടെ പാനലിസ്റ്റുകളിലൊരാൾ ബി ജെ പി വക്താവ് നവീൻ കുമാറിനോട് വന്ദേമാതരം ചൊല്ലാൻ ആവശ്യപ്പെട്ടു. ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്​അംഗം മുഫ്തി ഇജാസ്​അർഷാദ്​ ഖാസിമിയാണ് ബി ജെ പി നേതാവിനോട് വന്ദേമാതരം ചൊല്ലിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടത്.

വെല്ലുവിളി ഏറ്റെടുത്തു

വെല്ലുവിളി ഏറ്റെടുത്തു

വന്ദേമാതരം ചൊല്ലി ദേശസ്​നേഹം തെളിയിക്കാനുള്ള വെല്ലുവിളി വലിയ ആവേശത്തോടെയാണ് ബി ജെ പി വക്താവ് നവീൻ കുമാർ ഏറ്റെടുത്തത്. എന്നാൽ രസകരമെന്ന് പറയട്ടെ, രണ്ട് വരി പോലും നേരാം വണ്ണം ചൊല്ലാൻ നേതാവിന് പറ്റിയില്ല. ഇടയ്ക്ക് മൊബൈലിൽ നോക്കി വായിക്കാൻ ശ്രമിച്ചെങ്കിലും അതിലും നേതാവ് ദയനീയമായി പരാജയപ്പെട്ടു.

സംഗതി വൈറലായി

സംഗതി വൈറലായി

ബി ജെ പി വക്താവിന്റെ വന്ദേമാതരം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയയായിക്കഴിഞ്ഞിരിക്കുകയാണ്. ടി വി ചാനൽ ചർച്ചയുടെ വീ‍ഡിയോ ക്ലിപ്പ് സഹിതമാണ് സംഗതി പരക്കുന്നത്. ദേശസ്നേഹി പാർട്ടിയുടെ നേതാക്കൾക്ക് പോലും വന്ദേമാതരം അറിയില്ലെങ്കിൽ പിന്നെ രാജ്യത്തെ ഓരോരുത്തരെയും വന്ദേമാതരം ചൊല്ലിക്കാൻ ഇവർ ശ്രമിക്കുന്നത് എന്ത് പരിഹാസ്യമാണ് എന്നാണ് ചോദ്യം.

ഇത് എന്തൊരു ദുരന്തമാണ്

ഇത് എന്തൊരു ദുരന്തമാണ്

കേരളത്തിലെ സംഘപരിവാർ അനുഭാവികളാണ് സോഷ്യൽ മീഡിയ ആക്രമണത്തിൽ വശം കെട്ടുപോയത്. കേരളത്തിലെ ബി ജെ പി നേതാക്കളെക്കൊണ്ട് തന്നെ ഒരു രക്ഷയുമില്ല അപ്പോഴാണ് നവീൻ കുമാർ സിംഗിന്റെ വക ഇങ്ങനെയൊരു പണി. ഇത് കോൺഗ്രെസ്സ്കാർ ദേശീയ ഗാനം പാടിയ പോലെയായി എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ കളിയാക്കലുകൾ.

ആക്രമണം ട്വിറ്ററിൽ

ആക്രമണം ട്വിറ്ററിൽ

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ കൂട്ടമായ ആക്രമണമാണ് ബി ജെ പി നേതാവ് നവീൻ കുമാറിനെതിരെ നടക്കുന്നത്. രാജ്യസ്നേഹി പാർട്ടിയുടെ നേതാവ് രാജ്യസ്നേഹം തെളിയിക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് സോഷ്യൽ മീഡിയ കളിയാക്കുന്നത്. വന്ദേമാതരം നോക്കി വായിക്കാൻ പോലും അറിയില്ല. എന്നിട്ട് മറ്റുള്ളവരെക്കൊണ്ട് പാടിപ്പിക്കാൻ നടക്കുന്നു - എന്തൊരു ദുരന്തം. ഇതാണ് മറ്റൊരു പ്രതികരണം.

cmsvideo
  വന്ദേമാതരത്തെ എതിര്‍ക്കുന്നവരെ കാത്തിരിക്കുന്നത്? | Oneindia Malayalam

  വീഡിയോ കാണാം

  ബി ജെ പി നേതാവ് വന്ദേമാതരം ചൊല്ലൊന്‍ പ്രയാസപ്പെടുന്ന ദൃശ്യങ്ങൾ കാണൂ

  English summary
  Social media troll BJP spokeperson after Vande mataram video goes viral

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്