ഇപ്പോഴും ഭാര്യയെ തല്ലാറുണ്ടോ.. കോപ്പിലെ ആപ്പാണ് മോദിജീ ഇത്... സര്‍വ്വേയ്ക്ക് കൊല്ലുന്ന ട്രോളുകള്‍!
നമോ ആപ്പിലല്ല, ബാങ്കില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളോട് വേണമായിരുന്നു സര്‍വ്വേ നടത്താനെന്ന് പറയുന്നവരും കുറവല്ല.
ചോദ്യം - നിങ്ങള്‍ ഇപ്പോഴും ഭാര്യയെ തല്ലാറുണ്ടോ. ഓപ്ഷന്‍ എ - ഉണ്ട്. ഓപ്ഷന്‍ ബി - ഇല്ല. ഉണ്ടെന്ന് പറഞ്ഞാല്‍ ഭാര്യയെ തല്ലുന്നവനാകും. ഇല്ലെന്ന് പറഞ്ഞാല്‍ മുമ്പ് തല്ലിയിരുന്നവനാകും. ഇത് പോലെ ഒരു ആപ്പാണ് നമോ ആപ്പ് വഴി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് കിട്ടിയത്. ഏത് ഉത്തരം പറഞ്ഞാലും അത് മോദിക്ക് അനുകൂലമാകും.
Read Also: മോഹന്‍ലാലിന്റെ മുടി, തടി, സ്ത്രീവിഷയങ്ങളിലെ താല്‍പര്യം.. മലയാളികള്‍ക്ക് മോഹന്‍ലാലിനെ കുറിച്ച് അറിയേണ്ടത് ഇതൊക്കെയാണ്!
Read Also: ശോഭന മുതല്‍ സരിത നായര്‍ വരെ.. മദ്യപാനം മുതല്‍ പരസ്ത്രീബന്ധം വരെ.. മോഹന്‍ലാല്‍ ഉത്തരം പറയേണ്ട 15 കാര്യങ്ങള്‍!
നോട്ട് നിരോധനത്തില്‍ അഭിപ്രായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭിപ്രായ സര്‍വ്വേ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകള്‍ ഏറ്റ് വാങ്ങിയതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. നമോയുടെ പേരിലുള്ള ആപ്പിലല്ല, ബാങ്കില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളോട് വേണമായിരുന്നു സര്‍വ്വേ നടത്താനെന്ന് പറയുന്നവരും കുറവല്ല. കാണൂ മോദിയുടെ ആപ്പ് സര്‍വ്വേയ്ക്ക് കിട്ടിയ ബ്രഹ്മാണ്ഡ ട്രോളുകള്‍!

ജനങ്ങള്‍ അംഗീകരിച്ചു
ഇതാ ഞാന്‍ അഭിപ്രായ സര്‍വ്വേ നടത്തുന്നു. നോക്കി നില്‍ക്കാതെ എന്നെ സപ്പോര്‍ട്ട് ചെയ്ത് അഭിപ്രായം രേഖപ്പെടുത്തൂ

ഞാനും ഞാനുമെന്റാളും
93 ശതമാനം പേരും നോട്ട് നിരോധനത്തെ പിന്തുണച്ചു പോലും, ആരാ സര്‍വ്വേ നടത്തിയത് ഞാനും ഞാനുമെന്റാളും ആ നാല്‍പ്പത് പേരും.

പ്യാരിയുടെ സര്‍വ്വേ
ഭവാനി ഒന്ന് മനസ് വെച്ചാല്‍ നമുക്കീ മണിയറ ഒരു കലവറയാക്കാം. ഓപ്ഷന്‍ എ യെസ്, ബി ഓക്കേ, സി എഗ്രീ, ഡി മൗനം സമ്മതം. എന്തായാലും പറ്റില്ല എന്ന് പറയാന്‍ പറ്റില്ല.

അങ്ങനെ പറയാന്‍ ഓപ്ഷനില്ല
എന്റെ ജീവിതമാ ഞാന്‍ രാജ്യത്തിന് വേണ്ടി കളഞ്ഞത്. ഇഷ്ടമായില്ലെങ്കി ഇല്ലെന്ന് പറയണം. ഇഷ്ടമായില്ല. അങ്ങനെ പറയാന്‍ ഓപ്ഷനില്ല.

നോ ഓപ്ഷന്‍ എവിടെ
നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം ഇല്ലാതാകും. ഓപ്ഷനില്‍ നോ എന്നില്ല, അതെവിടെ. നോ പറയാന്‍ പറ്റത്തില്ല പോലും.

ഇത്രയും ആപ്പ് പോരേ
ഞങ്ങള്‍ക്കിട്ട് ഇത്രയും ആപ്പ് വെച്ചത് പോരേ ഇനിയും വെക്കണോ

സംഘി സര്‍വ്വേ പോരേ
തനിക്കും കൂട്ടാളികള്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ ആയിരുന്നെങ്കില്‍ അഖില ഭാരത സംഘി സര്‍വ്വേ പോരായിരുന്നോ

നമോ ആപ്പ് സര്‍വ്വേ
നോട്ട് പിന്‍വലിച്ച തീരുമാനം എങ്ങനെയുണ്ട്. തകര്‍ത്തു. പൊളിച്ചു. അടിച്ചുപൊളിച്ചു. സൂപ്പര്‍

ബഹുമാനം തോന്നി
അഹങ്കാരം പറയുകയാണ് എന്ന് കരുതരുത്. സര്‍വ്വേ ഫലം കണ്ട് മോദി പോലും ബഹുമാനം കൊണ്ട് എഴുന്നേറ്റ് പോയത്രെ

എന്നാര് പറഞ്ഞു
രാജ്യത്തുള്ള ജനങ്ങള്‍ മുഴുവന്‍ സന്തുഷ്ടരാണത്രെ എന്നാര് പറഞ്ഞു മോദിയുടെ ആപ്പ്

ഏറ്റവും നല്ല പ്രധാനമന്ത്രി
ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല പ്രധാനമന്ത്രി ആര്. എ നരേന്ദ്ര മോദി, ബി ഇപ്പോഴത്തെ മന്ത്രി.. ഇങ്ങനെ പോകുന്നു ഉത്തരങ്ങള്‍

നോ ഓപ്ഷന്‍ കളഞ്ഞത്
വൃത്തികേട് നിങ്ങള്‍ കാണാതിരിക്കാനല്ലേ മോദിജി നോ എന്ന ഓപ്ഷന്‍ എടുത്തുകളഞ്ഞത്

കിടുക്കാച്ചി തിരുമാനം
നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു - കിടുക്കാച്ചി തീരുമാനം, അടിപൊളി തീരുമാനം, വളരെ നല്ല തീരുമാനം.

ടോസിട്ടാല്‍ പോലും
മോദിയുടെ കറന്‍സി പരിഷ്‌കരണ സര്‍വ്വേയില്‍ ടോസിട്ട് നോക്കിയാല്‍ പോലും എതിര്‍ അഭിപ്രായം വരില്ല. എങ്ങനെയുണ്ട്.

ഒരു പാരഡി സര്‍വ്വേ
നിങ്ങളുടെ പക്കല്‍ കള്ളപ്പണം ഉണ്ടോ. ഉണ്ട് എന്റെ കയ്യില്‍ മാത്രമല്ല അവരുടെ കയ്യിലും ഉണ്ട്

ഇംഗ്ലീഷിലും സര്‍വ്വേ
ആരാണ് ബെസ്റ്റ് പ്രധാനമന്ത്രി. ഓപ്ഷന്‍ എ നരേന്ദ്ര മോദി. ഓപ്ഷന്‍ ബി ഓപ്ഷന്‍ എ, ഓപ്ഷന്‍ സി ഓപ്ഷന്‍ ബി, ഓപ്ഷന്‍ ഡി ഓപ്ഷന്‍ സി.

മോഹന്‍ലാല്‍ അനുകൂലിക്കുന്നു
കെജ്രിവാള്‍ എതിര്‍ത്തു പ്രശ്‌നമില്ല, ആഷിഖ് അബു എതിര്‍ത്തു പ്രശ്‌നമില്ല. മോഹന്‍ലാല്‍ എതിര്‍ത്തപ്പോ പൊങ്കാല പ്രളയം












Click it and Unblock the Notifications