2015ലും 2016ലും നന്നായില്ല.. ഈ 2017ല്‍ അവമ്മാര്‍ക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്.. ന്യൂ ഇയര്‍ ട്രോളുകള്‍
എന്തിനെ ട്രോളണം എന്ന് അന്വേഷിച്ച് നടക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ എന്തിനെയും അവര്‍ ട്രോളിക്കളയും. രാഷ്ട്രീയമാകട്ടെ സിനിമയാകട്ടെ ട്രോള് കൊള്ളാത്തവരില്ല സെലിബ്രിറ്റികളില്‍ എന്നതാണ് സ്ഥിതി.
Read Also: ഫേസ്ബുക്ക് ഒരു വെടിപ്പുരയാക്കി.. പടക്കങ്ങള്‍ എന്നും സക്കര്‍ബര്‍ഗിന് വീക്ക്‌നെസ് ആയിരുന്നൂ... ട്രോൾ!
Read Also: ലോക തോൽവി... ചക്കെന്ന് ചോദിച്ചാല്‍ കൊക്കെന്ന് മോദിജീ.. ന്യൂ ഇയര്‍ പ്രസംഗത്തിന് ട്രോളോട് ട്രോള്‍!
ന്യൂ ഇയര്‍ പ്രമാണിച്ച് ട്രോളന്മാര്‍ വിഷയം ഒന്ന് അല്‍പം മാറ്റിപ്പിടിച്ചിട്ടുണ്ട്, പടിയിറങ്ങിപ്പോകുന്ന 2016നെയും വന്ന് കയറുന്ന 2017നെയുമാണ് അവര്‍ തിരഞ്ഞ് പിടിച്ച് ട്രോളുന്നത്. കാണൂ ന്യൂ ഇയര്‍ സ്‌പെഷല്‍ ട്രോളുകള്‍.

ആരാണ് ആദ്യദിനം
ജനുവരി ഒന്നാണോ ചിങ്ങം ഒന്നാണോ പുതുവര്‍ഷത്തിലെ ആദ്യദിനം. നിങ്ങള്‍ പറയൂ.

എല്ലാവരും നന്നാകും
എന്റെ വരവോട് കൂടി എല്ലാവരും നന്നാകുമെന്ന് 2017. ആരോടാണ് പറയുന്നതെന്നല്ലേ 2017നോട്.

നയാപൈസയില്ല
ന്യൂ ഇയര്‍ ആയിട്ട് കയ്യില്‍ നയാപൈസ ഇല്ലാത്തവന് എന്ത് ന്യൂ ഇയര്‍. എല്ലാരും ഹാപ്പി ന്യൂ ഇയര്‍. നമ്മള് മാത്രം ഗുഡ് നൈറ്റ്.

എന്തിനാണ് ചേഞ്ച്
2015ല്‍ നന്നായോ, 2016ല്‍ നന്നായോ.. ഇല്ല പിന്നെ എന്തിനാണ് 2017ല്‍ മാത്രം ചേഞ്ച്..

2016 കലണ്ടര്‍
ഇന്നലെ വരെ എനിക്കൊപ്പം ഒരേ ചുമരില്‍ തൂങ്ങിയവള്‍, അവളാണ് മോനേ ഏതോ ബുക്കിന്റെ പുറം പൊതിയാന്‍ പോകുന്നത്

ഹാപ്പി ന്യൂ ഇയര്‍
ഫേസ്ബുക്കില്‍ ചിലരുണ്ട് ഏത് പോസ്റ്റ് കണ്ടാലും ഉടനേ പോയി ഹാപ്പി ന്യൂ ഇയര്‍ എന്ന് കമന്റ് ചെയ്യും

ഹാപ്പി ന്യൂ ഇയറേ
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് 2017 ഇപ്പോ ഇവിടെനിന്നും ഇറങ്ങണം.. ഹാപ്പി ന്യൂ ഇയറേ...

സിഗരറ്റ് ഉണ്ടോ
ഈ വര്‍ഷം മുതല്‍ നന്നാകാന്‍ തീരുമാനിച്ചു. നീയോ. സിഗരറ്റ് ഉണ്ടോ ഒരെണ്ണം എടുക്കാന്‍.

തലയില്‍ വെള്ളമൊഴിച്ച്
മൂക്കറ്റം കുടിച്ചത് കൊണ്ട് അമ്മ രാവിലെ ഒരുകുടം വെള്ളം തലയില്‍ ഒഴിച്ചാണ് എഴുന്നേല്‍പിച്ചത് എന്ന് ഡയറിയില്‍ എഴുതാന്‍ പറ്റുമോ

എല്ലാം മാറും പക്ഷേ ദോശ
നമ്മള്‍ പുതിയ വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇന്നത്തോടെ എല്ലാം മാറും. പക്ഷേ ബ്രേക്ക്ഫാസ്റ്റിന് ദോശ തന്നെ

നിന്റെ ചാട്ടം എങ്ങോട്ട്
ചേട്ടനിവിടെ പുതിയതാണല്ലേ 2016നോട് 2017. വേണ്ട നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലാകുന്നുണ്ട്












Click it and Unblock the Notifications