ഇങ്ങനെ കിടന്നു മോങ്ങാതെഡോ തടിയാ.. മോദിയുടെ പൂങ്കണ്ണീരിന് ട്രോളന്മാരുടെ മറുപടി... മോദി കരഞ്ഞുപോകും!
വീടും കുടുംബവും രാജ്യത്തിന് വേണ്ടി ഉപേക്ഷിച്ചു.. എന്നെ ജീവനോടെ ചുട്ടുകൊന്നോളൂ പക്ഷേ കള്ളപ്പണത്തിനെതിരായ പോരാട്ടം നിര്‍ത്തില്ല... പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി പനാജിയില്‍ പറഞ്ഞ കാര്യങ്ങളായിരുന്നു ഇത്. വാക്കുകള്‍ കിട്ടാതെ പരതിയ പ്രധാനമന്ത്രി കണ്ണീര്‍ പൊടിച്ചുകൊണ്ടാണ് പ്രസംഗിച്ചത്.
Read Also: 50 ദിവസം കഴിഞ്ഞാല്‍ നിങ്ങളാഗ്രഹിക്കുന്ന ഇന്ത്യ, കൊന്നാലും നിര്‍ത്തില്ല പോരാട്ടം.. കണ്ണുനിറച്ച് മോദി!
എന്നാല്‍ ഇതൊന്നും കേട്ട് സോഷ്യല്‍ മീഡിയ കുലുങ്ങുന്ന ലക്ഷണമില്ല. ഇങ്ങനെ കിടന്ന് മോങ്ങാതെടോ തടിയാ എന്ന പറവൂര്‍ ഭരതന്‍ മീം കൊണ്ടാണ് ആളുകള്‍ മോദിയെ കളിയാക്കുന്നത്. മോദി ഒഴുക്കുന്നത് പൂങ്കണ്ണീരാണെന്നും മോദിക്ക് ആത്മാര്‍ഥതയില്ലെന്നും അവര്‍ പറയുന്നു. ഈ കളിയാക്കലുകള്‍ കണ്ടാല്‍ മോദി ശരിക്കും കരഞ്ഞുപോകും എന്നതാണ് സ്ഥിതി..

വീടും കുടുംബവും ഉണ്ടോ
ഇനി മുതല്‍ വീടും കുടുംബവും ഉള്ളവര്‍ക്കേ വോട്ടുള്ളൂ. അറ്റ് ലീസ്റ്റ് അവരുടെ വിഷമമെങ്കിലും മനസിലാക്കുന്ന ഒരാളായിരിക്കുമല്ലോ..

ഈ സ്‌കിറ്റും പൊളിഞ്ഞ്
കുടുംബജീവിതം പോലും രാജ്യത്തിന് വേണ്ടി ഞാന്‍ ഉപേക്ഷിച്ചു. എന്ന് വെച്ച് കുടുംബമായി ജീവിക്കുന്ന ഞങ്ങള്‍ പട്ടിണി കിടക്കണോ

പ്രധാനമന്ത്രിയെ തല്ലി
വന്നല്ലോ ഊരുതെണ്ടി. പക്ഷേ അങ്ങോട്ട് വരുന്നില്ല. ചിലപ്പോ നിങ്ങള്‍ പ്രധാനമന്ത്രിയെ തല്ലിയാലോ

ഒരു വലിയ രാജ്യം
ഇന്ത്യ എന്ന വലിയ രാജ്യത്ത് നോട്ട് നിരോധനവും കള്ളപ്പണവും മോദിയും ബാങ്ക് സമ്മേളനവും എല്ലാം കൂടി ആളുകളുടെ പരിപ്പെടുത്തിരിക്കുകയാണ്.

നൂറും അമ്പതും
ചൊവ്വാഴ്ച മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുന്നു എന്ന് കേട്ട് ഞെട്ടിയ നൂറും അമ്പതും നോട്ടുകള്‍

മോദിയുടെ പീപ്പി വായന
ബാങ്ക് ജീവനക്കാര്‍ , പൊതുജനം.. എല്ലാവരും കലിപ്പില്‍. ഒന്നും ശ്രദ്ധിക്കാതെ പീപ്പി ഊതി നടക്കുകയാണ് മോദി

കരയും പൊട്ടിക്കരയും
കള്ളപ്പണക്കാര്‍ക്ക് അന്തകനാകാന്‍ അവതാരമെടുത്ത മോദി.. മോദി ഇടഞ്ഞാല്‍ കരഞ്ഞുകളയും ആഹാ

കരയിക്കല്ലേ മോദി
ഇതിനൊരു തീരുമാനമുണ്ടാക്കണം എന്ന് കരുതി ചോദിക്കാന്‍ ചെന്നതാ. മോദി സെന്റിയടിച്ച് കരയിച്ച് കളഞ്ഞു

പറഞ്ഞിരിക്കും
മോദി കള്ളപ്പണക്കാരെ മലര്‍ത്തിയടിക്കും എന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട് എന്നത് വേറൊരാശ്വാസം. മോദി പറഞ്ഞിരിക്കും.

ചങ്ക് പൊട്ടി ഇരിക്കുകയാ
ഒറ്റ രാത്രിയില്‍ പണം വെറും കടലാസായ ഇന്ത്യക്കാരെ ഓര്‍ത്ത് കരയേണ്ടതിന് പകരം ജപ്പാനില്‍ പോയി പീപ്പി വിളിച്ച് കളിച്ച പ്രധാനമന്ത്രി

കള്ളപ്പണക്കാര്‍ കാരണം
കള്ളപ്പന്നികളെ കൊണ്ട് ജീവിക്കാന്‍ പറ്റാതായി എന്ന് പറഞ്ഞാ, കള്ളപ്പണക്കാര്‍ കാരണം ജീവിക്കാന്‍ വയ്യാതായി എന്നാ കേള്‍ക്കുന്നേ

പണ്ട് പറഞ്ഞത് വരദാനം എന്നാ
രണ്ട് ദിവസം ക്യൂ നിക്കുമ്പോ ശരിയാകും. ഞാന്‍ വന്ന സമയത്ത് പറഞ്ഞത് മോദി ഇന്ത്യയ്ക്ക് കിട്ടിയ വരദാനം എന്നാ

മോദിയും ഭക്തനും
മോദിയുടെ ഹിന്ദി പ്രസംഗം കേട്ട് കൂടുതല്‍ കരഞ്ഞത് ഭക്തനാണത്രെ

എടിഎം ക്യൂവിലേക്ക്
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു എന്ന് കേട്ടാലുടനെ ആളുകള്‍ എ ടി എം ക്യൂവിലേക്ക് ഓട്ടമാണത്രെ

ഒരു കള്ളം പറഞ്ഞതാ
മോദി 50, 100 നോട്ടുകള്‍ കൂടി പിന്‍വലിക്കുന്നു എന്നൊരു കള്ളം പറഞ്ഞതാ

ചുമ്മാ അല്ല തെറി
കള്ളനോട്ട് നിരോധിക്കാന്‍ എല്ലാ നോട്ടും നിരോധിക്കാന്‍ പോകുവാണത്രെ.. ചുമ്മാതാണോ നാട്ടുകാര്‍ തെറി പറയുന്നേ

ശവം എടുത്തൂടേ
100 ന്റെ നോട്ട് കൂടി നിരോധിക്കുന്നതിലും ഭേദം ഞങ്ങളുടെ ശവം എടുക്കുന്നതല്ലേ

മണ്ടയില്ലാത്ത തെങ്ങ്
മണ്ടയില്ലാത്ത തെങ്ങില്‍ നിന്നും തേങ്ങ വീണ് മരിക്കട്ടെ എന്ന് പറയുന്ന ആത്മാര്‍ഥതയേ മോദിയുടെ വാക്കുകള്‍ക്ക് ഉള്ളോ

എന്നെ എപ്പ വേണേലും
സാറേ എന്നെ എപ്പ വേണേലും പിടിക്കാലോ ആദ്യം വല്യ കള്ളന്മാരെ പിടി സാറേ

ഞാനാണ് സ്ഥിരം വേട്ടമൃഗം
എന്ത് കേസ് വന്നാലും സംഘികള്‍ ആദ്യം കേറുക പാവം പട്ടാളക്കാരുടെ മേത്തായിരിക്കും.












Click it and Unblock the Notifications