ചേട്ടൻ അംബാനി, അനിയന്‍ അംബാനി... റാഫേൽ കരാറിൽ നരേന്ദ്രമോദിക്ക് അടപടലം ട്രോളുകൾ!!
റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദ്ദേശിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണ് എന്ന വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രസർക്കാരിന് ട്രോൾ. നാട്ടുകാർക്ക് വേണ്ടിയല്ല അംബാനിമാർക്ക് വേണ്ടിയാണ് നരേന്ദ്രമോദി സർക്കാർ ഭരിക്കുന്നതെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ട്രോളുകൾ ഉയർത്തുന്നത്.
വിമാന നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിനെ തഴഞ്ഞിട്ടാണ് 12 ദിവസം മുന്‍പ് മാത്രം രൂപീകരിച്ച റിലയന്‍സ് കമ്പനിക്ക് കൊടുത്തത് എന്നതും കടുത്ത വിമർശനത്തിന് ഇടയാക്കുന്നുണ്ട്. റാഫേൽ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് എന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ ചർച്ചകളിലും റാഫേൽ ചൂടൻ വിഷയമായിരിക്കുകയാണ്. ട്രോളുകൾ കാണാം...

അതിനല്ലേ മുത്തേ ചേട്ടൻ
ബിസിനസ് നഷ്ടത്തിൽ ആണ് ഓടുന്നത്. ഇനി എന്താണ് ഒരു മാർഗം. അതിനല്ലേ മുത്തേ ചേട്ടൻ കരാറുമായി വന്നിരിക്കുന്നേ.

പേര് മാത്രമേ ഓർമയുള്ളൂ
പുതുതായി തുടങ്ങിയ പടക്കക്കടയ്ക്ക് റിലയൻസ് എന്ന് പേരിട്ടു. ആരോ വിളിച്ച് 500 മിസൈലിന്റെ ഓർഡർ തന്നു.

കരാര്‍ എടുത്തോ
ഈ ഡ്രസ് മോദിജിക്ക് നന്നായി ചേരുന്നുണ്ട്. ഇന്നാ അമ്പു കുറച്ച് കരാർ എടുത്തോ - ഇതാണോ സംഭവിച്ചത്.

വർഷങ്ങളുടെ പരിചയം
പരിചയമുള്ളവർക്കല്ല കരാര്‍ കൊടുത്തത് എന്ന പരാതി ഇതാ ഇതോടെ തീർത്തേക്കാം. കേട്ടല്ലോ അംബാനിയുമായി മോദിക്ക് വർഷങ്ങളുടെ പരിചയമുണ്ട്.

മീനവിയൽ റിലയൻസിൽ
മുതലാളീ ഈ ടെയില്‍ ഫാൻ എവിടെയാണ് ഫിക്സ് ചെയ്യേണ്ടത്.

കള്ളം പറയാൻ അറിയില്ല
അടുത്ത പ്രാവശ്യം ഭരണത്തിൽ വരണമെങ്കിൽ പെട്രോൾ വില കുറയ്ക്കും എന്നൊരു കള്ളം പറയേണ്ടി വരും.

ഇങ്ങനെ ചോദിക്കാമോ
ഫ്രഷേഴ്സിനെ ജോലിക്കെടുക്കുമ്പോൾ ആരെങ്കിലും എക്സീപീരിയൻസ് ചോദിക്കാറുണ്ടോ.

ഇപ്പോ മനസിലാകില്ല
ഇത്ര തിടുക്കത്തിൽ റിലയൻസ് ഡിഫൻസ് കമ്പനി ഉണ്ടാക്കിയതിന് പിന്നിൽ എന്താണ് കാര്യം എന്ന് മനസിലായോ

സ്വന്തം സുരക്ഷയാ
സുരക്ഷാ പ്രശ്നം ഉള്ളത് കൊണ്ട് പല ചോദ്യങ്ങൾക്കും മറുപടി പറയാൻ പറ്റില്ല അതാണ് കാര്യം. പക്ഷേ ആരുടെ സുരക്ഷ

അംബാനിക്ക് പറ്റില്ലേ
അതെന്താ നിങ്ങളൊക്കെ ചേട്ടൻറെ വാച്ചും ഫോണും ഒക്കെ എടുക്കാറില്ല. അനിൽ അംബാനിക്ക് മാത്രം അതൊന്നും പറ്റില്ലേ

അതാണ് കാര്യം
കുത്തുപാള എടുത്തിരിക്കുന്ന അനിൽ അംബാനി. പെട്ടെന്ന് അതാ ഒരു റാഫേൽ കരാര്‍ പ്രത്യക്ഷപ്പെടുന്നു.

പെട്രോൾ പന്പിൽ
100 രൂപക്ക് പെട്രോൾ അടിക്കാൻ പമ്പിലെത്തിയ ലെ ഞാനും പെട്രോൾ പമ്പിലെ ചേച്ചിയും

100 രൂപക്ക് പെട്രോൾ
വണ്ടി മുറ്റത്ത് നിന്നും ഷെഡ്ഡിലേക്ക് കേറ്റിയിടണം അയ്നാണ് 100 രൂപയുടെ പെട്രോൾ. എങ്ങനുണ്ട്

അതിനാണോ നാല് ബൈക്ക്
4 ബൈക്കിലും പെട്രോളടിക്കുന്ന പൈസ പോരേ സുഖായി ജീവിക്കാൻ. പിന്നെ ബാങ്ക് പൊളിക്കാൻ പോണോ

ഉണ്ടാക്കി പഠിക്കട്ടേ
അവർ വേണ്ട വിമാനം ഉണ്ടാക്കാൻ അറിയാത്ത നീ ഉണ്ടാക്കി പഠിച്ചാൽ മതി.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications