അമിത് ഷായ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പുലിവാലുപിടിച്ച് സാറാ അലിഖാന്; ട്രോളും പരിഹാസങ്ങളും
മുംബൈ: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായ്ക്ക് കഴിഞ്ഞ ദിവസം പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. ഒപ്പം ബിജെപിക്കും സര്‍ക്കാരിനും അദ്ദേഹം നല്കിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തിരുന്നു. 57ാം പിറന്നാളാണ് അമിത് ഷാ ആഘോഷിക്കുന്നത്.
എന്നാല്‍ അമിത് ഷായ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതോടെ സോഷ്യല്‍ മീഡിയയുടെ ട്രോളിനും പരിഹാസത്തിനും ഇരയായിരിക്കുകയാണ് ബോളിവുഡ് താരപുത്രി. ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്ന സാറാ അലി ഖാനാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസ കഥാപാത്രമായിരിക്കുകയാണ് താരം. ഷാറൂഖിന്റെ മകന്റെ അറസ്റ്റിന് പിന്നാലെ ബോളിവുഡ് ലോകം ഇപ്പോള്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ റഡാറിന് കീഴലായിരിക്കെയാണ് താരം അമിത് ഷായ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

സാറ ഇപ്പോള്‍ ആഭ്യന്തരമന്ത്രിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നത്, ആഭ്യന്തര മന്ത്രിയുടെ പ്രീതി സമ്പാദിച്ച് നാര്‍ക്കോട്ടിംഗ് കണ്ട്രോള് ബ്യൂറോയുടെ കണ്ണില്‍ നിന്ന് രക്ഷനേടാനാണെന്നാണ് ട്വിറ്ററില്‍ ഉയര്‍ന്ന പരിഹാസം. മയക്കുമരുന്ന് കേസില്‍ ഷാറൂഖിന്റെ മകന് ആര്യന് ഖാന് മുംബൈയില്‍ അഴിക്കുള്ളില്‍ കഴിയുമ്പോഴും നടി അനന്യ പാണ്ഡെ ചോദ്യം ചെയ്യലുകളിലൂടെ കടന്നുപോകുമ്പോഴാണ് സാറ ആഭ്യന്തരമന്ത്രിക്ക് ജന്മദിനാശംസകള് നേര്‍ന്നത്.
അതേസമയം, മയക്കുമരുന്ന് കേസില്‍ ബോളിവുഡ് ലോകം ഇപ്പോള്‍ എന്‍സിബിയുടെ കണ്വട്ടത്താണ്. ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരി പാര്‍ട്ടി കേസില്‍ നടി അനന്യ പാണ്ഡെയെ കഴിഞ്ഞ ദിവസം എന്‍സിബി ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ദിവസം താല്‍ക്കാലികമായി വിട്ടയച്ച അനന്യയോട് ഇന്നും വീണ്ടും ഹാജരാകണമെന്നും എന്‍സിബി ആവശ്യപ്പെട്ടിരുന്നു. ഇന്ന് നടിയുടെ മുംബൈയിലെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. നടിയുടെ ലാപ്ടോപ്പും, മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാളെ 11 മണിക്ക് ഹാജരാകാനാണ് എന്‍സിബി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നടിയുടെ പിതാവും നടനുമായ ചങ്കി പാണ്ഡെയുടെ കൂടെയാണ് നടി എന്‍സിബി ഓഫീസിലേക്കെത്തിയത്.
ഈ മാസം മൂന്നിനാണ് മുംബൈയില്‍ വച്ച് ഷാറൂഖ് ഖാന്റെ മകന് ആര്യനെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. ഗോവയിലേക്ക് പുറപ്പെട്ട ആഡംബര കപ്പലില്‍ വച്ചാണ് ആര്യന് കസ്റ്റഡിയിലാവുന്നത്. ആര്യനൊപ്പം രണ്ട് കൂട്ടുകാരും അറസ്റ്റിലായിരുന്നു. ആര്യന് ഖാന്റെ പക്കല്‍ നിന്നും ലഹരി ഉല്‍പ്പന്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വാട്സാപ്പ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ എന്‍സിബി അറസ്റ്റ് ചെയ്തത്. ആര്യന്റെ സഹോദരി സുഹാനയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് അനന്യ.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications