രജനിയുടെ കുടുംബം വിളിച്ചെന്ന് നടി കസ്തൂരി, സോഷ്യൽ മീഡിയയിൽ രജനി ഫാൻസിന്റെ ട്രോൾ
ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ നടി കസ്തൂരിക്കെതിരെ പരിഹാസവുമായി സൂപ്പര്‍താരം രജനീകാന്തിന്റെ ആരാധകര്‍. രജനീകാന്തിന്റെ ആരോഗ്യനിലയെ കുറിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെ വിളിച്ച് സംസാരിച്ചിരുന്നു എന്നുളള കസ്തൂരിയുടെ വെളിപ്പെടുത്തല്‍ തളളി അദ്ദേഹത്തിന്റെ ഓഫീസ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ കസ്തൂരിയെ ട്രോളാന്‍ ആരംഭിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചികിത്സയ്ക്കായി രജനീകാന്തും കുടുംബവും അമേരിക്കയിലേക്ക് പോയതിന്റെ വാര്‍ത്തകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കസ്തൂരി ചില ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തുകയായിരുന്നു. കൊവിഡ് സാഹചര്യത്തില്‍ അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് വിലക്ക് നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ രജനീകാന്ത് എങ്ങനെ പോയി എന്നാണ് കസ്തൂരി ഉന്നയിച്ച ചോദ്യം

Recommended Video
ഇതിന് സോഷ്യല്‍ മീഡിയയില്‍ തന്നെ പലരും ഉത്തരവും നല്‍കി. ചികിത്സയ്ക്ക് വേണ്ടി സര്‍ക്കാര്‍ അനുമതിയോടെ പ്രൈവറ്റ് ജെറ്റിലാണ് രജനീകാന്ത് അമേരിക്കയിലേക്ക് പോയത് എന്നാണ് നടിക്ക് ലഭിച്ച മറുപടി. അതിന് ശേഷമാണ് രജനികാന്തിന്റെ കുടുംബാംഗങ്ങള്‍ തന്നെ നേരിട്ട് വിളിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് സംസാരിച്ചതായും കസ്തൂരി ട്വീറ്റ് ചെയ്തത്. എന്നാല്‍ രജനീകാന്തോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നോ ഉളള ആരും ആരെയും വിളിക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി താരത്തിന്റെ വക്താവ് റിയാസ് കെ അഹമ്മദ് രംഗത്ത് എത്തി. ഇതോടെയാണ് കസ്തൂരിക്കെതിരെ സോഷ്യല്‍ മീഡിയ പരിഹാസവുമായി രംഗത്ത് വന്നത്. ഇതോടെ സംഗീത സംവിധായകന്‍ രംഗൈ അമരന്‍ ആണ് തന്നെ വിളിച്ചത് എന്ന് കസ്തൂരി വ്യക്തമാക്കി.












Click it and Unblock the Notifications