'ഇടതും വലതും അറിയില്ലേ?'; രാഹുല്‍ ഗാന്ധിയെ ആരതി നടത്തുന്നത് പഠിപ്പിക്കാനെത്തിയ അമിത് മാളവ്യക്ക് ട്രോള്‍ പൂരം
ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രശസ്തമായ ശിവക്ഷേത്രം സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെറ്റായ ദിശയില്‍ ആരതി ഉഴിഞ്ഞു എന്ന അവകാശവാദവുമായി ബി ജെ പി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യ. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് ഹിന്ദുവാണ് എന്നും അതിനാലാണ് ആരതി ഉഴിയാന്‍ അറിയാത്തത് എന്നും പറഞ്ഞാണ് അമിത് മാളവ്യ രംഗത്തെത്തിയിരുന്നത്.
എന്നാല്‍ അമിത് മാളവ്യയുടേത് അബദ്ധജടിലമായ ആരോപണമാണ് എന്നും രാഹുല്‍ ഗാന്ധി യഥാര്‍ത്ഥ ദിശയില്‍ തന്നെയാണ് ആരതി നടത്തുന്നത് എന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ രംഗത്തെത്തി. അമിത് മാളവ്യ നോക്കുമ്പോള്‍ രാഹുല്‍ ഗാന്ധി എതിര് ദിശയിലായതിനാലാണ് ആരതി ഇടത് വശത്താണ് എന്ന തരത്തില്‍ തോന്നുന്നത് എന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ നാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് പങ്കുവെച്ച് കൊണ്ടാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നത്. ആരതി ക്ലോക്ക് വൈസ് രീതിയിലാണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞിരുന്നെങ്കില്‍ പൊതുജനമധ്യത്തില്‍ ഇത്തരത്തില്‍ ഒരു പരിഹാസ്യനായി മാറില്ലായിരുന്നു എന്നായിരുന്നു അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നത്. ആരതി നടത്തേണ്ടത് ക്ലോക്ക് വൈസ് ആയാണ് എന്നും ഭൂമി ഘടികാരദിശയില്‍ സഞ്ചരിക്കുന്നതിനാല്‍ പാരിസ്ഥിതിക ആവൃത്തികള്‍ ചലനവുമായി സമന്വയിക്കുന്നു എന്ന ശാസ്ത്രീയ കാരണം മൂലമാണ് ഇത് എന്നും അമിത് മാളവ്യ അവകാശപ്പെട്ടിരുന്നു.

ഇതിനെതിരെ ആണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ ക്ലോക്ക് വൈസ് ദിശയിലാണ് ആരതി ഉഴിയുന്നത് എന്നും അമിത് മാളവ്യയ്ക്ക് അഭിമുഖമായി നില്ക്കുന്നതിനാല് ആന്റി ക്ലോക്ക് വൈസ് ആയി തോന്നുന്നതാണ് എന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറഞ്ഞു. തന്റെ ഇടത് രാഹുലിന്റെ വലതാണെന്ന് അമിത് മാളവ്യ അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം സ്വയം നാണക്കേട് ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.

മറ്റൊരു ഉപയോക്താവ് ക്ലോക്ക് വൈസും ആന്റി ക്ലോക്ക് വൈസും കാണിക്കുന്ന ഒരു ഗ്രാഫ് ആണ് പങ്ക് വെച്ചത്. ഇങ്ങനെയാണെങ്കില്‍ അമിത് മാളവ്യ രാഷ്ട്രീയ സന്യാസത്തിലേക്ക് പോകേണഅടി വരും എന്നും ഇത് അറിയില്ലെങ്കില്‍, ഭരണത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? എന്നും ഒരാള്‍ ചോദിച്ചു. അതേസമയം അമിത് മാളവ്യക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി വി ശ്രീനിവാസ് രംഗത്തെത്തി.

നരേന്ദ്രമോദിയും സമാന ദിശയില്‍ ആരതി നടത്തുന്ന വീഡിയോ ആണ് ബി വി ശ്രീനിവാസ് പങ്ക് വെച്ചത്. നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പ് ഹിന്ദു എന്ന് വിളിക്കുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്നാണ് ശ്രീനിവാസ് ട്വീറ്റ് ചെയ്തത്. മോദിയുടെ ' ആന്റി ക്ലോക്ക് വൈസ് ആരതി വീഡിയോ' കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ചില ഉപയോക്താക്കള്‍ മാളവ്യയുടെ ശാസ്ത്രീയ അവകാശവാദത്തേയും തിരുത്തി. ഭ്രമണത്തിന്റെ ദിശ സാങ്കല്‍പ്പിക വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നുഎന്നും വടക്കന്‍ ധ്രുവനക്ഷത്രമായ പോളാരിസില്‍ നിന്ന് നോക്കുമ്പോള്‍ ഭൂമി ആന്റി ക്ലോക്ക് വൈസില്‍ ആണ് തിരിയുന്നത് എന്നും ചിലര്‍ ചൂണ്ടിക്കാട്ടി
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications