പാലായിലെ മാണിക്യം ബോധം കെട്ട് വീണോ? ബാറുവാവു ഞെട്ടിത്തരിച്ചോ? മുളകുപാടം മൂത്രമൊഴിച്ചോ... പൊങ്കാല്‍സ്
നോട്ട് നിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പരന്നുകൊണ്ടിരിക്കുകയാണ്
അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ഒറ്റയടിക്ക് അങ്ങോട്ട് പിന്‍വലിക്കുക എന്ന വച്ചാല്‍ എന്ത് ചെയ്യാനാണല്ലേ... അതും കൈക്കൂലിയുടെ കാര്യത്തില്‍ അഗ്രഗണ്യന്‍മാരായ മലയാളികള്‍!!!
ബാങ്കിലിടാനോ വേറെ എന്തെങ്കിലും ഒക്കെയോ ചെയ്യാന്‍ പറ്റാത്ത പൈസയൊക്കെ വീട്ടില്‍ കെട്ടിവച്ചവര്‍ ഇപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിയാണ്. ഇതൊക്കെ കേട്ടിട്ട് ട്രോളേഴ്‌സിന് ഒടുക്കത്തെ ചിരിയാണ് കേട്ടോ...
ബാര്‍ കോഴയില്‍ ആരോപണ വിധേയരായ കെഎം മാണിയും കെ ബാബുവും ആണ് പ്രധാന ഇരകള്‍. പാവം ആ ടോമിച്ചന്‍ മുളകുപാടത്തിന്റെ കാര്യം ആലോചിക്കുമ്പോഴാണ്, നൂറ് കോടി ക്ലബ്ബില്‍ പുലിമുരുകന്‍ കയറിയിട്ട് ദിവസം രണ്ട് തികഞ്ഞിട്ടില്ല... ഇനിയിപ്പോ എന്താ ചെയ്യുക!!!

എല്ലാം മോദി പറഞ്ഞോ
കള്ളപ്പണം പിടിക്കപ്പെടും എന്ന് വിചാരിച്ച് എല്ലാവരും അംബാനിയെ നോക്കി. അംബാനിയാകട്ടെ എല്ലാം ജിയോയിലിട്ട് വെളുപ്പിച്ചു. അംബാനി ആരാ മോന്‍.

പാറ്റയിടരുത് പ്ലീസ്
സംഗതി കള്ളനോട്ട് പിടിക്കാനുള്ള സൂപ്പര്‍ മാര്‍ഗ്ഗമാണ്. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം... ജനത്തിന്റെ കഞ്ഞിയില്‍ പാറ്റയെ പിടിച്ച് ഇട്ടതുപോലെ ആയിപ്പോയി.

കാണിക്കവഞ്ചി
ദേവാലയങ്ങളിലെ കാണിക്ക വഞ്ചികളെല്ലാം ഉടന്‍ തുറക്കേണ്ടിവരും. ആളുകള്‍ കൊണ്ടുവന്നിട്ട അഞ്ഞൂറും ആയിരവും ഒക്കെ അല്ലെങ്കില്‍ വെറുതേ പോവില്ലേ

ടോമിച്ചന്‍
എന്നാലും നരേന്ദ്ര മോദി ടോമിച്ചനോട് ഇങ്ങനെ ഒരു ചതി ചെയ്യാന്‍ പാടില്ലായിരുന്നു. സിനിമ നൂറ് കോടി ക്ലബ്ബില്‍ എത്തിയ സമയത്ത് തന്നെ ഇത് വേണമായിരുന്നോ...

സ്വിസ് ബാങ്ക്
ഇന്ത്യയില്‍ കള്ളപ്പണം കൈയ്യില്‍ സൂക്ഷിക്കുന്നവന് മാത്രമേ പ്രശ്‌നമുള്ളു. കള്ളനോട്ടുകാരനും. സ്വിസ് ബാങ്കിലാണ് ഇടപാടെങ്കില്‍ ഇങ്ങനെ നോക്കി ചിരിക്കും.

പുതിയ കള്ള നോട്ട്
ഇപ്പോഴത്തെ പൈസ പിന്‍വലിച്ച് പുതിയത് ഇറക്കിയാല്‍ അതിന്റെ കള്ളനോട്ടും ഇറങ്ങില്ലേ.... സംശയം !!!!

ചില്ലറയ്ക്ക് വേണ്ടി
ഇത്രയും കാലം വേലിയ നോട്ടിന് വേണ്ടിയായിരുന്നു അടിപിടി. ഇനി മുതല്‍ അത് ചില്ലറയ്ക്ക് വേണ്ടി ആയിരിക്കും.

ആരോടാ കളി
കള്ളപ്പണക്കാരും കള്ളനോട്ടടിക്കാരും വേറെ വഴി കണ്ടുപിടിച്ചിട്ടുണ്ടാവും ഇപ്പോള്‍ തന്നെ. അല്ലെങ്കില്‍ പൈസ എടുത്ത് ഇങ്ങനെ കളിക്കും!!!

കരയല്ലേ
മീന്‍വയില്‍... പാലായിലെ ഒരു വീട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണത്രെ. കരയത്രി സാര്‍... പ്ലീസ്

ജോലിയില്ലെങ്കില്‍
കൈയ്യില്‍ കാശുള്ളവര്‍ക്ക് മാത്രമാണല്ലോ ിതുകൊണ്ടുലഌബുദ്ധിമുട്ടുകളെല്ലാം. കൈയ്യില്‍ അഞ്ച് പൈസ പോലും ഇല്ലാത്തവന് എന്ത് ബുദ്ധിമുട്ട്!!!

പാവം ബംഗാളി
അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യമാണ് കഷ്ടം. പലര്‍ക്കും ബാങ്ക് അക്കൗണ്ട് പോലും ഉണ്ടാവില്ല. സൂക്ഷിച്ചുവച്ച പൈസയൊക്കെ ഇനി ഇങ്ങനെ ചാക്കില്‍ കെട്ടി കൊണ്ടുപോകേണ്ടി വരും.

അങ്ങ് വാങ്ങിയാലോ
ആശുപത്രികളില്‍ രണ്ട് ദിവസത്തേക്ക് പഴയ നോട്ടുകള്‍ വാങ്ങാമെന്നാണ് പറയുന്നത്. എന്നാല്‍ പിന്നെ പഴയ നോട്ട് നല്‍കി ആശുപത്രി തന്നെ അങ്ങ് വാങ്ങിയാലോ... പറ്റില്ലെങ്കില്‍ രണ്ട് ലക്ഷം രൂപയ്ക്ക് ബ്ലഡ് ടെസ്റ്റ് നടത്തിയേക്കാം.

എടിഎം
കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി വരെ തീര്‍ത്താല്‍ തീരാത്ത പണികളിലായിരുന്നു എടിഎം മെഷീനുകള്‍. എന്തൊരു തളര്‍ച്ച!!!

വെറുതേ
ഉണ്ണിയുടെ കടം വീട്ടാന്‍ രമണന്‍ കൊണ്ടുപോയി കൊടുത്തത് ഉപകാരമില്ലാത്ത അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ആയിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ!!!

കള്ളാസ്
ഹോട്ടലില്‍ കയറിയാല്‍ ഇനി ചില്ലറ കരുതിക്കോളണം. അല്ലെങ്കില്‍ കുടുങ്ങും.

ഇങ്ങനെ വിളിച്ചോ
കഴിഞ്ഞ ദിവസം രാത്രിയില്‍ എന്തായാലും കള്ളപ്പണക്കാരൊക്കെ പരസ്പരം വിളിച്ച് കാണും. എന്നാല്‍ ഈ പറയുന്ന രണ്ട് പേര്‍ അവരില്‍ പെട്ടവരാണോ

അവന്റെ പവറ്
പണ്ടൊക്കെ നൂറ് രൂപാ നോട്ടിന് ഒരു വിലയും ുണ്ടായിരുന്നില്ല. ഇപ്പോള്‍ നോക്ക്... എന്താ അവന്റെ ഒരു വില!!!

കള്ളനോട്ട്
കള്ളനോട്ടടിക്കാര്‍ക്ക് ഇനിയുള്ള പ്രശ്‌നം പുതിയ നോട്ട് ഒന്ന് കൈയ്യില്‍ കിട്ടുക എന്നതാണ്. നൂറിന്റെ നോട്ട് ഒക്കെ കള്ളനോട്ട് അടിയ്ക്കുന്നത് നഷ്ടമാണത്രെ.

ഓര്‍മയുണ്ടോ
ഗോഡ്ഫാദരിലെ അഞ്ഞൂറാനേയും കാക്കക്കുയിലിലെ നൂറിനേയും ഓര്‍മയില്ലേ... എന്തായിരുന്നു അന്ന അഞ്ഞൂറാന്റെ ഒരു പവറ്... ഇപ്പോള്‍ നോക്കിക്കേ

പോലീസുകാര്‍
കൈക്കൂലിക്കാരായ. പോലീസുകാരെല്ലാം രണ്ട് ദിവസത്തേക്ക് ഡീസന്റ് ആയിക്കോളും. അഞ്ഞൂറും ആയിരവും ഒന്നും കിട്ടിയിട്ട് ഒരു കാര്യവും ഇല്ലല്ലോ!!!

കള്ളന്റെ അവസ്ഥ
മോദി തീരുമാനം പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് ബാങ്ക് മോഷണം നടത്തിയ കഴള്ളന്റെ അവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ!!! പാവം

മുളകുപാടം
നൂറ് കോടി ക്ലബ്ബില്‍ കയറിയ പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളക് പാടത്തിന് ഇപ്പോള്‍ വട്ടായിക്കാണും. ചതിട്ടതാണത്രെ....

മായക്ക് വേണ്ട
ഇന്‍ഹരിഹര്‍ നഗറിലെ ആ പണപ്പെട്ടി മായക്ക് വേണ്ടാ എന്ന് പറയാന്‍ കരണം എന്ത്? അത് മുഴുവന്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോച്ചുകളായിരുന്നു.

വട്ടായതാണോ... അല്ല
എല്ലാത്തിനും കെ ബാബുവിനേയും മാണിയേയും ആണ് കളിയാക്കുന്നത്. ഇവര് രണ്ട് പേരും കോഴ വാങ്ങിയതായി ഇതുവരെ തെളിഞ്ഞിട്ട് പോലും ഇല്ല

കണ്ടെയ്‌നര്‍ ലോറി
ടോമിച്ചന്‍ മുളകുപാടം ആയിരിക്കും ഇനി കഷ്ടപ്പെടുക. കാരണം അങ്ങോട്ട് കൊണ്ടുചെല്ലുമ്പോള്‍ വലിയ കുഴപ്പം ഉണ്ടാകില്ല. പക്ഷേ തിരിച്ച് കൊണ്ടുവരാന്‍ കണ്ടെയ്‌നര്‍ ലോറി തന്നെ വേണ്ടി വരും.

ജഗന് അന്നേ അറിയാം
നൂറ് കോടി രൂപ ആസ്തിയുള്ള കൂട്ടുകാരനോട് വെറും ചില്ലറ മാത്രം ചോദിച്ച ജഗന് എത്ര ലൈക്ക് കൂട്ടുകാരെ!!!

പാലായില്‍
കള്ളപ്പണം പിടിക്കാനാണ് എന്ന് പറഞ്ഞപ്പോള്‍ അങ്ങ് പാലായില്‍ സംഭവിച്ചത് ഇതായിരുന്നത്രെ. പിന്നെ കള്ളനോട്ട് ആണ് എന്ന് മനസ്സിലായതോടെയാണ് ആശ്വാസം വന്നതെന്ന്!!!

എന്തിന്!!!
അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോച്ചുകള്‍ക്ക് ഇനി കടലാസിന്റെ വില മാത്രമേ ഉള്ളൂ എന്നാണ് മോദിജി പറഞ്ഞത്. എന്ത് കടലാസിന്റെ എന്ന് മാത്രം ചോദിക്കരുത്.

ടോമിച്ചന്റെ ഭാവങ്ങള്‍
അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ചു എന്നറിയുന്ന ടോമിച്ചന്‍ മുളതുപാടത്തിന്റെ വിവിധ ഭാവങ്ങള്‍ ഇങ്ങനെ ആണത്രെ.

അംബാനി
രാജ്യത്ത് ഏറ്റവും അധികം കള്ളപ്പണം ഉള്ളത് രാജ്യത്തെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിയുടെ കൈയ്യിലാണോ എന്ന് അറിയില്ല. പക്ഷേ എല്ലാവരും ഇപ്പോള്‍ ഇങ്ങനെയൊക്കെ ആണ് പറയുന്നത്.

നോട്ടെണ്ണല്‍ യന്ത്രം
ഇങ്ങനെ ഒരു നോട്ടെണ്ണല്‍ യന്ത്രം കെഎം മാണിയുടെ വീട്ടില്‍ ഉണ്ടായിരുന്നു എന്നല്ലേ പറയുന്നത്. ഇനി നൂറിന്റെ നോട്ടുകള്‍ മാത്രമാകുമ്പോള്‍ എന്തായിരിക്കും ആ യന്ത്രത്തിന്റെ അവസ്ഥ. ഇതുപോലെ പുകപോവും!!!!

ഭാര്യയുടെ കള്ളക്കളി
ഭര്‍ത്താവിന്റെ പേഴ്‌സില്‍ നിന്ന് ഭാര്യ അടിച്ചുമാറ്റിയത് എത്ര അഞ്ഞൂറാണ്, എത്ര ആയിരമാണ് എന്ന കാര്യം ഇപ്പോള്‍ വ്യക്തമാകും. എന്തായാലും മോദിജിയ്ക്ക് നന്ദിയുണ്ടത്രെ

ആരാണത്
മൂല്യം കൂടുതലുള്ള ഒറ്റ നോട്ട് എന്ന് ചോദിച്ചാല്‍ മുമ്പൊക്കെ ആയിരത്തിന്റെ നോട്ട് അങ്ങനെ തിളങ്ങി നില്‍ക്കുമായിരുന്നു. ഇപ്പോഴെന്ത്... വെറും കടലാസിന്റെ വിലമാത്രം. അപ്പോള്‍ നൂറോ!!!

എപ്പടി
രാജ്യം കണ്ട ഏറ്റവും വലിയ അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയായിരുന്നു ജയലളിത. ഇപ്പോള്‍ ആശുപത്രിയിലും. ഈ വാര്‍ത്ത കേട്ടാല്‍ എന്തായിരിക്കും അവസ്ഥ!!!

എന്തൊരു സന്തോഷം
താനാണ് ഇപ്പോള്‍ ഉള്ളതില്‍ വച്ച് ഏറ്റവും വലിയ നോട്ട് എന്ന് അറിഞ്ഞതിന് ശേഷം നൂറ് രൂപ നോട്ടിന്റെ സന്തോഷം ഇത്രത്തോളം ആണത്രെ.

കടലാസ്
ഒരു കടലാസിന്റെ വില പോലും ഇല്ലാത്ത അഞ്ഞൂറിന്റെ നോട്ടുകൊണ്ട് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ!!!!

അത് തന്നെ രക്ഷ
പണ്ടൊക്കെ ആയിരത്തിന്റെ പിറകേ ആയിരുന്നു പോക്ക്. ഒരു കാര്യവും ഇല്ല ഇപ്പോള്‍. അപ്പോള്‍ പിന്നെ നൂറിന് പിറകേ തന്നെ പോവുക.

അടുത്തത്
ഇപ്പോള്‍ ഏറ്റവും മൂല്യം കൂടിയ നോട്ട് നൂറിന്‍രേതല്ലേ... അസാധുക്കളായ അഞ്ഞൂറിനേയും ആയിരത്തേയും കളിയാക്കണ്ട. അടുത്ത പണി നൂറിന് തന്നെ കിട്ടിയേക്കും.

വാടാ പിള്ളേരേ
ഇനിയിപ്പോള്‍ ഒരുരൂപയ്ക്കും രണ്ട് രൂപയ്ക്കും അഞ്ച് രൂപയ്ക്കും പത്ത് രൂപയ്ക്കും ഇരുപത് രൂപയ്ക്കും അമ്പത് രൂപയ്ക്കും നൂറ് രൂപയ്ക്കും ആണല്ലോ വില!!!!

എന്ത് ചെയ്യും
ബാങ്ക് അക്കൗണ്ട് ഇല്ല, എടിഎം കാര്‍ഡ് ഇല്ല.... പൈസ കൈയ്യില്‍ കൊണ്ടുനടക്കുന്ന ബംഗാളി എന്ത് ചെയ്യും!!!

അന്നും ഇന്നും
കഴിഞ്ഞ ദിസം വരെ ടോമിച്ചന്‍ മുളക് പാടം നെഞ്ചും വിരിച്ച് നില്‍ക്കുകയായിരുന്നു. മലയാളത്തില്‍ ആദ്യമായി നൂറ് കോടി ക്ലബ്ബില്‍ കയറിയ സിനിമയുടെ സംവിധായകനല്ലേ... പക്ഷേ ഇപ്പോഴോ!!!!

ഭാര്യമാര്‍
ഭര്‍ത്താവ് അറിയാതെ പോക്കറ്റില്‍ നിന്ന് അടിച്ചുമാറ്റിയ നോട്ടുകളെല്ലാം എന്ത് ചെയ്യും എന്ന് അറിയാതെ ദു:ഖിതരായിരിക്കുകയാണത്രെ ചില ഭാര്യമാര്‍.

സാധുവും അസാധുവും
അഞ്ച് രൂപ നോട്ടിനെ വെറും സാധു ആയിട്ടാണ് ഇതുവരെ കണ്ടിരുന്നത്. ഇനിമുതല്‍ ആയിരം രൂപ നോട്ടിനെ വെറും അസാധു ആയി കാണാം!!!

അതാണ്
കൈയ്യില്‍ അഞ്ച് പൈസയില്ലെ... അതുകൊണ്ട് ഒരു പ്രശ്‌നവും ഇല്ല. അറബി ഭാഷയിലാണെങ്കിലും കാര്യം എല്ലാവര്‍ക്കും പിടികിട്ടിയല്ലോ അല്ലേ!!!

സരോജ് കുമാര്‍
സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനെ ഓര്‍മയില്ലേ.... അദ്ദേഹത്തിന് മാസം ഒരു കോടി രൂപ വേണം ജീവിതം തള്ളി നീ്ക്കാന്‍. ഇനിമുതല്‍ എടിഎമ്മില്‍ നിന്ന് എടുക്കാവുന്ന പണം 2000. പട്ടിണിയാവുമോ സരോജ് കുമാര്‍!!!

കുഞ്ഞാവകള്‍ പറയും
ഇന്നത്തെ കുഞ്ഞാവകളൊക്കെ വലുതായാല്‍ പറയാന്‍ പോകുന്ന ഡയലോഗ് ആണ്- ഈ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും ഒറ്റ നോട്ട് ഉണ്ടായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഞാന്‍ അത് കണ്ടിട്ടില്ല!!!!

എന്ത് പറഞ്ഞിട്ടെന്താ
നൂറ് കോടി ക്ലബ്ബില്‍ എത്തിയ നിര്‍മാതാവാണ് എന്ന് പറഞ്ഞിട്ടെന്താ കാര്യം... ഇന്നലെ രാത്രി ഇങ്ങനെ ആണത്രെ കൈയ്യിലുള്ള പൈസയൊക്കെ ബാങ്കിലേക്ക് മാറ്റാന്‍ വേണ്ടി ഓടിയത്!!!

പൂരം മാറി നില്‍ക്കും
തൃശൂര്‍ പൂരത്തിന് കാണാം എന്ന് പറഞ്ഞാണല്ലോ അന്ന് ചാര്‍ലി മുങ്ങിയത്. ഇന്നാണെങ്കില്‍ ബാങ്കില്‍ വച്ച് കാണാം എന്ന് പറഞ്ഞേനെ!!!

അവരുടെ ടെന്‍ഷന്‍
കള്ളനോട്ട് അടിയ്ക്കുന്നവര്‍ക്കും അവരുടേതായ ടെന്‍ഷന്‍ ഉണ്ടാവില്ലേ... സര്‍ക്കാരിന്റെ നോട്ട് എത്തുന്നതിന് മുമ്പ് തങ്ങള്‍ അടിക്കുന്ന കള്ളനോട്ട് ജനങ്ങളില്‍ എത്തണേ എന്നാണത്രെ ഇവരുടെ പ്രാര്‍ത്ഥന.

കല്ലാസ്
ഇതിനെ ആയിരം രൂപയുടെ നോട്ട് എന്ന് വിളിച്ചാലുണ്ടല്ലോ... രമണന്‍ പോലും പൊട്ടിത്തെറിയ്ക്കും. കല്ലാസാണ് കല്ലാസ്!!!

പ്രതിമ
ജൂനിയര്‍ മാന്‍ഡ്രേക്കിന്റെ ആ പ്രതിമ കിട്ടിയതുപോലെ ആകും ഇനി അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കൈയ്യില്‍ ഇരുന്നാല്‍.

ചെയ്ഞ്ച്
നോട്ട് പിന്‍വലിച്ച കാര്യം കടക്കാരന്‍ അറിഞ്ഞിട്ടുണ്ടാവില്ലെന്ന് വിചാരിച്ച് ആയിരത്തിന് ചെയ്ഞ്ച് ചോദിച്ചു. രണ്ട് അഞ്ഞൂറ് മതിയോ എന്ന് ചോദിച്ച് കടക്കാരന്‍ മാതൃകയായി.

പോസ്റ്റ് ഓഫീസ്
കത്തെഴുത്ത് നിന്നതോടെ പോസ്റ്റ് ഓഫീസിനെ എല്ലാവരും മറന്നിരിക്കുകയായിരുന്നു. ഇനിയിപ്പോ നോട്ട് മാറ്റിക്കിട്ടാന്‍ പോസ്റ്റ് ഓഫീസിലും പോകേണ്ടി വരില്ലേ!!!

അര്‍ദ്ധരാത്രിയില്‍ മാത്രം
സ്വാതന്ത്ര്യം കിട്ടിയത് അര്‍ദ്ധരാത്രിയില്‍, എണ്ണവില കൂട്ടുന്നത് അര്‍ദ്ധരാത്രി മുതല്‍, ഹര്‍ത്താല് പ്രഖ്യാപിക്കുന്നത് അര്‍ദ്ധരാത്രി മുതല്‍... ഇപ്പോഴിതാ നോട്ട് അസാധുവാക്കിയതും അര്‍ദ്ധരാത്രിയില്‍. ഈ നാട്ടില്‍ പട്ടാപ്പകല്‍ ഒരു പരിപാടിയും ഇല്ലേ....

അത് മാത്രം
കൈയ്യില്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ മാത്രമാണ് ഉള്ളത് എങ്കില്‍ അത് ഇനി നഗ്നത മറക്കാന്‍ പോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. അല്ലാതെ എന്ത് ചെയ്യാന്‍!!!












Click it and Unblock the Notifications