• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബ്ദം കേള്‍ക്കാതിരിക്കാന്‍ ന്യൂട്രലില്‍ ഇടും, സൂര്യനിലേക്ക് യാത്ര രാത്രി; മോദിയുടെ തിയറികള്‍,ട്രോള്‍

cmsvideo
  മോദിയുടെ തിയറികള്‍ ഇങ്ങനെ ,ട്രോളുകളും

  ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അവകാശവാദങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമാണ്ണ് ഇടയാക്കിയിരിക്കുന്നത്. ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന പ്രത്യാക്രമണം നടത്തിയത് തന്‍റെ പ്രത്യക നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടത്.

  മിന്നലാക്രമണം തന്‍റെ തിയറി ഉപയോഗിച്ചെന്ന് മോദി: മണ്ടത്തരം ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് മുക്കി

  ന്യൂസ് നേഷന്‍ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഇന്ത്യന്‍ സേന പ്രത്യാക്രമണം നടത്തിയത് തന്‍റെ പ്രത്യക'തിയറി' പാലിച്ചാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടത്. മോദിയുടെ അവകാശവാദത്തിലെ അശാസ്ത്രീയതയും അബദ്ധങ്ങളും ചൂണ്ടികാട്ടി വിദഗ്ദര്‍ തന്നെ രംഗത്ത് എത്തിയതോടെ ട്രോളന്‍മാരും മോദിക്കെതിരെ "സര്‍ജിക്കല്‍ സ്ട്രൈക്ക്'' ആരംഭിച്ചിരിക്കുകയാണ്... വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ വന്ന ചില ട്രോളുകള്‍ ഇങ്ങനെ..

  മുന്നോട്ടു പോകണോ

  മുന്നോട്ടു പോകണോ

  മിന്നലാക്രമണുവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് വിദഗ്ധരെല്ലാം രണ്ട് മനസ്സിലായിരുന്നെന്ന് അഭിമുഖത്തിന്‍റെ തുടക്കത്തില്‍ തന്നെ മോദി വ്യക്തമാക്കുന്നു. നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

  മഴ

  മഴ

  അന്ന് നന്നായി മഴപെയ്യുന്നുണ്ടായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി മേഘങ്ങളും വളരെ കൂടുതലായിരുന്നു. ഇതേ തുടര്‍ന്ന് തീരുമാനിച്ച ദിവസത്തില്‍ നിന്നും വ്യോമാക്രമണം മാറ്റിവെക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു..ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ലെങ്കിലും അപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു കാര്യം തോന്നി.

  മേഘങ്ങള്‍ക്ക്

  മേഘങ്ങള്‍ക്ക്

  പാകിസ്താന്‍ സേനയുടെ റഡ‍ാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്നു മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമ്മുടെ ആക്രമണത്തിന് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നതെന്ന് മോദി അവകാശപ്പെടുന്നു.

  പരിഹാസം

  പരിഹാസം

  അഭിമുഖം പുറത്തുവന്നയുടനെ പിന്നാലെയാണ് മോദിയുടെ അവകാശവാദത്തിലെ പാളിച്ചകളും ശാസ്ത്രീയതയില്ലായ്മയും വ്യക്തമാക്കിക്കൊണ്ട് ഈ മേഖലയിലെ വിദഗ്ധര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയത്. ഇതോടെ വിഷയത്തില്‍ മോദിയേയും ബിജെപിയേയും പരിഹസിച്ച് നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തി. വിഷയത്തില്‍ സാമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയാനും തുടങ്ങി..

  പുതിയ തിയറി

  പുതിയ തിയറി

  ഡേയ്.. ഐസ്ആര്‍ഓ... നിങ്ങള്‍ സൂര്യനിലേക്ക് റോക്കറ്റ് വിടുന്നുണ്ടോ...

  ഉണ്ടെങ്കില്‍ രാത്രി വിക്ഷേപിച്ചാല്‍ മതി.. അപ്പോള്‍ സൂര്യന്‍ തണുത്തിരിക്കും...എങ്ങനെയുണ്ട് പുതിയ തിയറി..

  ന്യായീകരണം

  ന്യായീകരണം

  ഒരു സംഘപുത്രന്‍റെ ന്യായീകരണം.. മോദി ജി പറഞ്ഞത് ശരിയല്ലേ... മേഘത്തിന്‍റെ മുകളിലൂടെ പോവുമ്പോള്‍ നമ്മക്ക് തന്നെ ഒന്നം കാണില്ല.. പിന്നെങ്ങനെയാണ് പാകിസ്താന്‍റെ ഏതോ രാധ R ന് കാണാന്‍ കഴിയുക..

  മേഘത്തേരില്‍

  മേഘത്തേരില്‍

  മേഘത്തേരില്‍,,,, ആ ആ..

  മേഘത്തേരില്‍ ദൂതു വരും RaGa പക്ഷീ നീ പാട്ടില്‍ പറഞ്ഞതെന്തേ...

  വിമാനം റഡാറില്‍ കാണില്ലെന്ന്... ആണോ പൊളിച്ച്..

  കടന്നുകളഞ്ഞ ഒരു പ്രമുഖന്‍

  കടന്നുകളഞ്ഞ ഒരു പ്രമുഖന്‍

  മേഘങ്ങളില്‍കിടയിലൂടെ പോവുമ്പോള്‍ ആരും കാണില്ലെന്ന മോദിയുടെ തിയറി പഠിച്ച് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കടന്നുകളഞ്ഞ ഒരു പ്രമുഖന്‍..

  പുതിയ ടൂള്‍

  പുതിയ ടൂള്‍

  അരേ.. ചൗക്കീദാര്‍ ഇതെന്താണ് ഒരു പുതിയ ടൂള്‍...

  ഇതാണ് ക്ലൗഡ് ടെക്നോളജി.. ക്യമാറക്ക് നമ്മളെ കാമാന്‍ പറ്റില എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത..

  സൂര്യനിലേക്ക്

  സൂര്യനിലേക്ക്

  ലെ മോദി- ബിജെപി ഇനിയും അധികാരത്തില്‍ വന്നാല്‍ നമ്മള്‍ സൂര്യനിലേക്ക് ആളെ അയക്കാന്‍ ആണ് പ്ലാന്‍ ചെയ്യുന്നത്..

  അതെങ്ങനാ മോദിജി ആള്‍.. കരിഞ്ഞു പോവില്ലേ..

  ഹഹ.. അതിനല്ലേ ഐഎസ്ആര്‍ഒക്ക് ഞാന്‍ കുബുദ്ധി പറഞ്ഞു കൊടുത്തത്.. നമ്മള്‍ ചൂടില്ലാത്ത രാത്രി അങ്ങോട്ട് ആളെ അയക്കും.. എങ്ങനുണ്ട്.. എങ്ങനുണ്ട്..

   മാധവന്‍

  മാധവന്‍

  ഓമനേടത്തീടെ ഉരുളി മോഷ്ടിച്ച ശേഷം റഡാറിന്‍റെ കണ്ണില്‍ പെടാതെ രക്ഷപ്പെടുന്നു മാധവന്‍.. എല്ലാം മോദിയുടെ തിയറിയുടെ പുണ്യം..

  ഇടത്തേക്ക് വെട്ടിച്ചോ

  ഇടത്തേക്ക് വെട്ടിച്ചോ

  സര്‍.. മുന്നില്‍ ഒരു കൂറ്റന്‍ പക്ഷിയെ കാണുന്നു.. ഇടിക്കാന്‍ ചാന്‍സ് ഉണ്ട്... എന്ത് ചെയ്യണം.. മോദി ജീ..

  വലത്തേക്ക് ഇന്‍ഡിക്കേറ്റര്‍ ഇട്ട് ഇടത്തേക്ക് വെട്ടിച്ചോ... ഒന്നും സഭവിക്കില്ല..

  അന്ന് യഥാര്‍ത്ഥത്തില്‍ നടന്നത്

  അന്ന് യഥാര്‍ത്ഥത്തില്‍ നടന്നത്

  ബാലക്കോട്ട് ആക്രമണത്തിന്‍റെ പ്ലാനിങ് മീറ്റിങിന്‍റെ അന്ന് യഥാര്‍ത്ഥത്തില്‍ നടന്നത്..

  കാലവസ്ഥ മോശമായതിനാല്‍ നമുക്ക് ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചാലോ..

  മോദി-- അതേ ഞാനൊരു ഐഡിയ പറയാം.. കലാവസ്ഥ മോശമായാല്‍ നമുക്ക് റഡാറുകളെ കബളിപ്പിച്ചു അകത്തു കടക്കാന്‍ കഴിയില്ലേ.. അപ്പോ ഇതല്ലേ ആക്രമിക്കാന്‍ പറ്റിയ സമയം..

  എന്നാ സാറൊരു കാര്യം ചെയ്യ്... സാര്‍ തന്നെ പോയി ബോംബിട്ടേച്ച് വാ..

  കാര്‍മേഘങ്ങളുടെ മറവിലൂടെ

  കാര്‍മേഘങ്ങളുടെ മറവിലൂടെ

  കാര്‍മേഘങ്ങളുടെ മറവിലൂടെ പാകിസ്താന്‍ റഡാറുകളെ വെട്ടിച്ച് ബലാക്കോട്ടില്‍ ബോംബിടാന്‍ പോവുന്ന ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍..

  നിങ്ങളൊക്കെ ഇങ്ങനെ നടന്നോ

  നിങ്ങളൊക്കെ ഇങ്ങനെ നടന്നോ

  നിങ്ങളൊക്കെ കഷ്ടപ്പെട്ട് ശത്രുരാജ്യത്തെ റഡാറുകള്‍ കാണാന്‍ പറ്റാത്ത വിമാനങ്ങള്‍ ഉണ്ടാക്കി സമയം പാഴാക്കിക്കോ.. നമ്മള്‍ കാര്‍മേഖങ്ങളുടെ സഹായത്തോടെ റഡാറുകളെ പറ്റിച്ച് അവരുടെ നാട്ടില്‍ പോയി ബോംബിട്ടു.

  ഞാന്‍ ഒരു ഐഡിയ പ്രയോഗിച്ചു

  ഞാന്‍ ഒരു ഐഡിയ പ്രയോഗിച്ചു

  പുല്‍വാമ അറ്റാക്കിന്‍റെ പ്രതികാരം കുറച്ചു കൂടി കഴിഞ്ഞുമതിയെന്ന് എല്ലാവരും പറഞ്ഞു.. അപ്പോ ഞാന്‍ ഒരു ഐഡിയ പ്രയോഗിച്ചു..

  ആക്രമം നടത്താന്‍ പറ്റിയ ഒരു കാലവസ്ഥയല്ലേ ഈ കാണുന്നേ...

  ജാലിയന്‍

  ജാലിയന്‍

  മോശം കാലവസ്ഥ കാരണം മിന്നലാക്രമണം മാറ്റിവെക്കണമെന്ന് എല്ലാവരും പറഞ്ഞു... അപ്പോ ഞാനാ പറഞ്ഞത് മഴക്കാറുള്ള സമയം നോക്കി വിട്ടോളീ... റഡാറിന്‍റെ കണ്ണീപ്പെടൂലാണ്.. ജാലിയന്‍ മോദി..

  ഐടി സെല്‍ പ്രചരണവും

  ഐടി സെല്‍ പ്രചരണവും

  അഭിമുഖം പുറത്തുവന്നയുടനെ ബിജെപി ഐടി സെല്‍ മോദിയെ പ്രശംസിച്ചു കൊണ്ട് വ്യാപക പ്രചരണം തുടങ്ങി. പ്രധാമന്ത്രിയുടെ വിപ്ലവകരമായ ശാസ്ത്ര സിദ്ധാന്തം എന്ന രീതിയില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പാര്‍ട്ടി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും പ്രസ്താവന അതേപോലെ ട്വീറ്റ് ചെയ്യുകയും ചെയ്തു.

  കള്ള ഹമുക്ക്

  കള്ള ഹമുക്ക്

  മോദി ജീയുടെ മനസ്സിലെ പാക്ക് കാമന്‍ഡര്‍

  റഡാര്‍ ഖാന്‍: കള്ള ഹമുക്ക് മേഘം കാരണം ബീമാനം പോയിട്ട് ഒരു കാക്കേനെ പോലും കാമുന്നില്ലല്ലോ..

  ഒരു നക്ഷത്രം കണ്ടീനാ

  ഒരു നക്ഷത്രം കണ്ടീനാ

  ഇങ്ങള് പാകിസ്താന്റെ കൊടീലെ ഒരു നക്ഷത്രം കണ്ടീനാ ?? ശരിക്ക് പറഞ്ഞാല് അവിടെ കൊറേ നക്ഷത്രം ഇണ്ടായീന്. ഞാൻ ഒരീസം രാവിലെ തെറ്റാടീല് കവണ വെച്ച് എറിഞ്ഞു വീഴ്ത്തിക്കളഞ്ഞാണ് അതെല്ലാ.... അപ്പൊ ദാണ്ടെ ഇമ്രാൻ ഖാൻ മൂപ്പര് വന്നു മോദിജി മോദിജി ന്ന് പറഞ്ഞു ഒരുജാതി കരച്ചില്... ഒരു നക്ഷത്രം എങ്കിലും അങ്ങ് വെച്ചേക്കണേ മോദിജി..ന്ന്... പഹയന്റെ കരച്ചില് കേട്ട് മ്മടെ മനസ്സലിഞ്ഞ്..മ്മള് പാവങ്ങളുടെ പടത്തലവനല്ലേന്നു ... സൈഡ് പൊട്ടിയ ഒരു നക്ഷത്രം ഞാനങ്ങട് വിട്ട് കൊടുത്ത്. അതാണ് ഇപ്പൊ ആ കൊടീല് കാണുന്ന ഒരു നക്ഷത്രം.

  പാകിസ്ഥാന്‍ റ‍ഡാര്‍

  പാകിസ്ഥാന്‍ റ‍ഡാര്‍

  മഴക്കാര്‍ മാറി നമ്മുടെ ജെറ്റ് വിമാനം വരാന്‍ കാത്തിരിക്കുന്ന പാകിസ്ഥാന്‍ റ‍ഡാര്‍..

  എന്തിനാണിങ്ങനെ ചിരിക്കുന്നത്

  എന്തിനാണിങ്ങനെ ചിരിക്കുന്നത്

  അല്ല ഇവന്‍മാരൊക്കെ എന്തിനാണിങ്ങനെ ചിരിക്കുന്നത്.. മേഘങ്ങള്‍ക്കിടയിലൂടെ പോവുമ്പോള്‍ വിമാനം കാണില്ലല്ലോ എന്ന് പറഞ്ഞത് ശരിയല്ലേ..

  'മന്ത്രിയെ മോശമായി ചിത്രീകരിച്ചു'; പ്രതിഭക്ക് പാര്‍ട്ടി ക്സാസുമായി അണികള്‍, അച്ചടക്കം പാലിക്കണം

  English summary
  social media trolls on modi's speech about balakot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X