Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാണ്ഡവര്‍ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം ആസ്‌ത്രേലിയ', ശ്രീ ശ്രീ രവിശങ്കറിനെ എയറിലാക്കി ട്രോളന്മാർ

ആര്‍ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനെ കണക്കിന് ട്രോളി സോഷ്യല്‍ മീഡിയ. രവിശങ്കര്‍ ശിഷ്യന്മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന ഒരു വീഡിയോ സൈബറിടങ്ങളില്‍ വൈറലാകുന്നുണ്ട്.

ഈ വീഡിയോയില്‍ ഒരു ശിഷ്യന്റെ ചോദ്യത്തിന് ഉത്തരമായി രവിശങ്കര്‍ പറയുന്നത് പാണ്ഡവര്‍ അസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമാണ് ആസ്‌ത്രേലിയ എന്നാണ്. ഇതോടെ ട്രോളന്മാര്‍ രവിശങ്കറിനെ എയറില്‍ കയറ്റി. രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

1

മഹാഭാരതത്തിലെ കഥാപാത്രങ്ങളായ പാണ്ഡവര്‍ തങ്ങളുടെ ശക്തിയേറിയ അസ്ത്രങ്ങളായ ബ്രഹ്മാസ്ത്രവും പശുപതാസ്ത്രവുമൊക്കെ എവിടെ ആയിരുന്നു സൂക്ഷിച്ചിരുന്നത് എന്നതായിരുന്നു ശ്രീ ശ്രീ രവിശങ്കറിനോടുളള ഒരു ശിഷ്യന്റെ ചോദ്യം. രവിശങ്കര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്: ഓസ്‌ട്രേലിയ എന്നുളള രാജ്യത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ. എങ്ങനെയാണ് ആ രാജ്യത്തിന് ആ പേര് ലഭിച്ചത്?

2

മഹാഭാരതത്തില്‍ പറയുന്ന അസ്ത്രാലയം ആണ് ആസ്‌ട്രേലിയ ആയി മാറിയത്. ശക്തിയേറിയ എല്ലാ ആയുധങ്ങളും അവിടെ ആയിരുന്നു സൂക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഓസ്‌ട്രേലിയയുടെ മധ്യഭാഗത്ത് മരുഭൂമിയായിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ പറയുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ ഒരു ആണവ സ്‌ഫോടനം നടന്നിരിക്കാം എന്നാണ്. അവിടെ മരങ്ങളോ ജീവജാലങ്ങളോ ഇല്ല.

ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

3

ഓസ്‌ട്രേലിയയിലെ ആളുകള്‍ താമസിക്കുന്നത് നദിയുടേയും സമുദ്രത്തിന്റെയുമൊക്കെ കരകളിലായാണ്. അക്കാലത്ത് അതുണ്ടായിരിക്കാം. ഇനി ഇല്ലെങ്കില്‍ തന്നെയും അതൊരു സങ്കല്‍പം ആണല്ലോ. എല്ലാം തുടങ്ങുന്നത് സങ്കല്‍പ്പത്തില്‍ നിന്നാണ്. പക്ഷി പറക്കുന്നത് കണ്ട് ആരോ ഒരാള്‍ വിമാനത്തെ കുറിച്ച് സങ്കല്‍പ്പിച്ചത് പോലെ എന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്. വിടി ബല്‍റാം, ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ അടക്കമുളള രവിശങ്കറിനെ ട്രോളി രംഗത്ത് വന്നിട്ടുണ്ട്.

4

''ഇതൊക്കെ കേട്ടിട്ടും ശരിവച്ച് തലകുലുക്കുന്ന ആ ചെറുപ്പക്കാരെ ഓർത്താണ് ഏറെ നിരാശ! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഭ്യസ്ഥവിദ്യരായ, എന്നാൽ ശാസ്ത്രാവബോധമോ കോമൺസെൻസോ തൊട്ടുതീണ്ടാത്ത ഇതുപോലുള്ള മണുകുണാഞ്ചന്മാരാണ്'' എന്നാണ് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ: '' അസ്ത്രം സൂക്ഷിച്ച സ്ഥലം ആസ്‌ത്രേലിയ വാഴ തൈ സൂക്ഷിച്ച സ്ഥലം തൈവാൻ''.

5

ശ്രീ ശ്രീ രവിശങ്കറിന്റെ വാക്കുകൾ വൈറലായതിന് പിന്നാലെ ഓരോ നാടിന്റെ പേരിന്റെ പിന്നാലെയാണ് ട്രോളന്മാർ. വാട്സ്ആപ്പിലടക്കം പ്രചരിക്കുന്ന രസകരമായ ഒരു കുറിപ്പ് ഇങ്ങനെ: '' പാണ്ഡവരും രാമനും ഒക്കെ വനവാസത്തിന് പോയ നാട്, “പോ ലാൻഡ്”, അഥവാ പോളണ്ട്. അക്ഷയപാത്രം കിട്ടുന്നതിന് മുന്നേ പാണ്ഡവർ വിശന്നു വളഞ്ഞ നാട്, “ഹൻഗ്രി”, ഹങ്കറി. പാണ്ഡവർ വില്ലുണ്ടാക്കാൻ ഈറ്റ വെട്ടിയിരുന്ന കാട്, “ഈറ്റലി”. അർജുനൻ സുഭദ്രയ്ക്ക് ലവ് ലെറ്റർ എഴുതാൻ മഷി വാങ്ങാൻ പോയ നാട്, “ഇങ്ക് ലാൻഡ്”, ഇംഗ്ലണ്ട്. പാണ്ഡവരുടെ ഫ്രണ്ട് തിരുവിതാംകൂർ രാജാവിന്റെ പറമ്പ്, “ശശി ലാൻഡ്”, “സ്വാസിലാൻഡ്”.

6

യുധിഷ്ഠിരന്റെ പിതാജി യമരാജന്റെ വീട്, യെമൻ. ഇരട്ട സഹോദരന്മാരായ നകുല സഹദേവന്മാരുടെ വീട്, “ദോ ഭായ്”, ദുബായ്. പാഞ്ചാലിയുടെ ഫ്രണ്ട് സൗദാമിനിയുടെ പറമ്പ് - സൗദി. പാണ്ഡവർ ഒരുപാട് കടുവകളെ പിടിച്ച നാട്, “ഷേർ മെനി”, ജർമനി. ഓസ്‌ട്രേലിയ നിറഞ്ഞപ്പോ ബാക്കി അസ്ത്രം വച്ചത്, ആസ്ത്രിയ, ഓസ്ട്രിയ.

പകിട കളിയിൽ ശകുനി ചെക്ക് പറഞ്ഞ സ്ഥലം, ചെക്ക് റിപ്പബ്ലിക്ക്. യുദ്ധം കഴിഞ്ഞ് പാണ്ഡവന്മാർ സ്ലോ മോഷനിൽ നടന്നു (വാക്ക് ചെയ്ത്) വന്ന സ്ഥലം സ്ലോ-വാക്കിയ.

സ്റ്റോൺ ആയി കിടന്ന അഹല്യക്ക് മോക്ഷം കിട്ടിയ സ്ഥലം “ഈ സ്റ്റോണിയ”, എസ്റ്റോണിയ.

7

ദൂതുമായി വന്ന കൃഷ്ണന്റെ ഓഫർ ദുര്യോധനൻ ”നോ വേ” എന്നുപറഞ്ഞ് നിരസിച്ചത്, നോർവെയിൽ. ഗുഹയിൽനിന്ന് വരുന്നത് പാലോ ചോരയോ എന്ന് നോക്കാൻ സുഗ്രീവനെ സ്പോട്ട് മാർക്ക് ചെയ്ത് നിർത്തീട്ട് ബാലി യുദ്ധത്തിന് പോയത്, ഡെന്മാർക്ക്. പാണ്ഡവരുടെ വിത്തമന്ത്രി ആദ്യമായി വിറ്റ പറമ്പ് “വിറ്റ ലാൻഡ്”, സ്വിറ്റ്‌സർലാൻഡ്‌. പാണ്ഡവരുടെ കാലത്തെ മിത്രങ്ങൾ ആദ്യമായി ബൂട്ട് കണ്ട നാട് - “ബൂട്ട് ആനനം”, ഭൂട്ടാൻ. പാണ്ഡവരുടെ കാലത്ത് ഹാൻസും മുറുക്കാനും ഒക്കെ കിട്ടിയിരുന്നത്, പാക്കിസ്ഥാനിൽ.

Recommended Video

cmsvideo
    PM Modi unveils statue of Adi Guru Shankaracharya at Kedarnath
    8

    പാണ്ഡവരുടെ കാലത്തെ മിത്രങ്ങൾ എടപ്പാളുകാരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച നാട്, “നോ എടപ്പാൾ”, നേപ്പാൾ. പാണ്ഡവരുടെ കാലത്തെ മിത്രങ്ങൾ എടപ്പാൾ ഓട്ടം ഓടിയ നാട്, “ഐ റാൻ” (അമേരിക്കൻസ് ഇപ്പോഴും അങ്ങനാണ് പറയുന്നത്), ഇറാൻ. (എഡിറ്റ്: ദ്രോണർ ഏകലവ്യനോട് “ദക്ഷിണ താ ഫ്രീക്കാ” എന്ന് പറഞ്ഞ സ്ഥലം, ദക്ഷിണാഫ്രിക്ക. യുദ്ധത്തിന്റെ തലേന്ന് വെറും മുപ്പത്തഞ്ച് അമ്പ് കിട്ടിയാൽ ഞങ്ങൾ ജയിക്കും എന്ന് വീമ്പുപറഞ്ഞ ദുര്യോധനനോട് നമുക്ക് “കാണാടാ” എന്ന് ഭീമൻ പറഞ്ഞ സ്ഥലം “കാനഡ”. ഗോപികമാർ കുളിക്കുമ്പോ ചില പ്രമുഖർ ഒളിച്ചിരുന്ന സ്ഥലം - “എത്തിനോക്കിയ”, എത്യോപിയ)...''

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+