വിവേകാനന്ദനല്ല വിവേകമനന്, വേദങ്ങള്‍ക്ക് വേസ്താസ്, ട്രംപിന്റെ പ്രസംഗത്തിന് വന്‍ ട്രോള്‍
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തില്‍ വന്‍ അബദ്ധങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയിലെ പ്രമുഖരെയും അദ്ദേഹം പുകഴ്ത്തിയിരുന്നു. എന്നാല്‍ കൃത്യമായി മനസ്സിലാക്കാതെയാണ് കാര്യങ്ങള്‍ ട്രംപ് അവതരിപ്പിച്ചതെന്നാണ് ട്രോള്‍. പല വാക്കുകളും തെറ്റായിട്ടാണ് ട്രംപ് ഉച്ചരിച്ചത്. നരേന്ദ്ര മോദിയെ ചായ് വാല എന്നതിന് പകരം ചിവാല എന്ന് തെറ്റായിട്ടാണ പറഞ്ഞത്. വേദങ്ങള്‍ക്ക് വേസ്തകള് എന്നാണ് ഉച്ചരിച്ചത്.

അതേസമയം ട്രംപിന്റെ ഉച്ചാരണത്തെ ഇന്ത്യക്കാര്‍ കാര്യമായി തന്നെ ട്രോളിയിട്ടുണ്ട്. സ്വാമി വിവേകാനന്ദനെ വിവേകാമനന് എന്നാണ് ട്രംപ് പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. ഷോലെയ്ക്ക് ഷോജെ എന്നും സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് സുച്ചിന്‍ ടെണ്ടുല്ക്കറെന്നുമായിരുന്നു ട്രംപിന്റെ വിശേഷണം. ഷോലെയും ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയും ക്ലാസിക്കുകളാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് അദ്ദേഹം കൈയ്യടികള്‍ നേടിയിരുന്നു.
സോഷ്യല്‍ മീഡിയ അദ്ദേഹത്തെ കാര്യമായി ട്രോളിയിട്ടുണ്ട്. വിവേകാനനന്ദന്റെ പേര് പറയാന്‍ ശ്രമിച്ചത് നല്ല കാര്യം തന്നെയാണെന്നും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. വിരിയഡ് കോലി എന്നാണ് വിരാട് കോലിയുടെ പേര് ട്രംപ് ഉച്ചരിച്ചത്. ചിലര്‍ സ്വാമി വിവേകാമുണ്ട എന്നാണ്് പറഞ്ഞതെന്നും സൂചിപ്പിക്കുന്നു. എനിക്ക് ആളുകളോട് കൂട്ടുകൂടാന്‍ വലിയ ബുദ്ധിമുട്ടാണ്, അതുപോലെയാണ് ട്രംപിന് വിവേകാനന്ദന് എന്ന പേര് പറയാനുള്ള കഷ്ടപ്പാടെന്നും ഒരാള്‍ പരിഹസിച്ചു.
സച്ചിന്റെയും കോലിയുടെയും പേരുകള്‍ ട്രംപ് പറയുമ്പോള്‍ തന്നെ, അദ്ദേഹത്തിന് ക്രിക്കറ്റിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് വ്യക്തമാണെന്ന് മറ്റൊരാള്‍ പരിഹസിച്ചു. ട്രംപിന്റെ പ്രസംഗം എഴുതി കൊടുക്കുന്നവരെയും ചിലര്‍ പരിഹസിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വാക്ക് പോലും ഇവര്‍ തെറ്റിച്ചാണ് എഴുതി കൊടുത്തതെന്നും റാം എന്ന ട്വിറ്റര്‍ യൂസര്‍ പരിഹസിച്ചു. അതേസമയം ട്രംപ് പരിപാടിയില്‍ ഇന്ത്യയെ പ്രകീര്‍ത്തിച്ചത് മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് ഒരു വിഭാഗം പറയുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications