കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയില്‍ ഗൗരിക്കെതിരെ ഹേറ്റ് ക്യാംപയിന്‍... കളിക്കുന്നത് ബിജെപി, മോദിയുടെ അനുയായികളും!!

ഗൗരി ലങ്കേഷിനെതിരെ ഹേറ്റ് ക്യാംപയിന്‍

Google Oneindia Malayalam News

ദില്ലി: ഗൗരി ലങ്കേഷെന്ന ധീരയായ മാധ്യമപ്രവര്‍ത്തകയെ ഹിന്ദുത്വ ശക്തികള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ എത്തിനില്‍ക്കുന്നത് സനാതന്‍ സന്‍സ്തയിലും ഹിന്ദു ഏകഥാ മഞ്ചിലുമാണ്. എല്ലാവര്‍ക്കുമറിയാം ബിജെപിയും അവര്‍ പിന്തുണ നല്‍കുന്ന ഹിന്ദുത്വകക്ഷികളും ഗൗരിയുടെ മരണം എത്രമാത്രം ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ കൊലപാതകത്തില്‍ അപലപിച്ചിട്ട് പോലുമില്ല. അതൊക്കെ ഗുരുതരമായ കാര്യം തന്നെ. പക്ഷേ മരിച്ചിട്ടും ഗൗരി ലങ്കേഷിനെ വെറുതെ വിടാന്‍ ഉദ്ദേശമില്ല ബിജെപിക്ക്.

സോഷ്യല്‍ മീഡിയയില്‍ ഗൗരിക്കെതിരെ വലിയ രീതിയിലുള്ള ഹേറ്റ് ക്യാംപയിനിങാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രമോദ് മുത്താലിക്ക് ഗൗരി ലങ്കേഷിന്റെ മരണത്തെ നായയോട് ഉപമിച്ച സംഭവമായിരുന്നു ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇതിനെ കൂട്ടുപിടിച്ചാണ് ഇപ്പോള്‍ ട്വിറ്ററില്‍ കടുത്ത രീതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നത്. ഹിന്ദുത്വതെ എതിര്‍ക്കുന്നവരെയെല്ലാം കൊന്നുതള്ളുമെന്നാണ് ഇവര്‍ വീമ്പിളക്കുന്നത്.

നായകള്‍ക്ക് മാനക്കേട്....

നായകള്‍ക്ക് മാനക്കേട്....

ചിക്കമംഗളൂരുവില്‍ നിന്നുള്ള ബിജെപി എംഎല്‍എ സിടി രവിയാണ് സോഷ്യല്‍ മീഡിയയില്‍ ക്യാംപയിനിങിന് വീണ്ടും തുടക്കമിട്ടത്. പ്രമോദ് മുത്താലിക്കിന്റെ പ്രസ്താവനയെ ഞാന്‍ അപലപിക്കുന്നു. അയാളൊരു ബിജെപി അംഗമല്ല. ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചതിലൂടെ മുത്താലിക്ക് നായകളെ അപമാനിച്ചിരിക്കുകയാണ്. നായകള്‍ യജനാന്‍മാരോട് കൂറുള്ളവരാണ്. നക്‌സലുകളെക്കാള്‍ എത്രയോ മടങ്ങ് അധികം രാജ്യസ്‌നേഹം ഇവര്‍ക്കുണ്ടാകും. ഇതായിരുന്നു വിവാദപരമായ പ്രസ്താവന. മുത്താലിക്കിനേക്കാള്‍ മോശമായ കാര്യമാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. ജിഗ്‌നേഷ് മേവാനിയുടെ ട്വീറ്റിനുള്ള മറുപടിയായിരുന്നു ഇത്.

പ്രധാനമന്ത്രിയുടെ അനുയായി

പ്രധാനമന്ത്രിയുടെ അനുയായി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത അനുയായിയാണ് ഇയാള്‍. രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി എംഎല്‍എയായ ജിഗ്നേഷ് മേവാനി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്തയാളാണെന്നായിരുന്നു രവിയുടെ പരാമര്‍ശനം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായയെയും ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട് ഇയാള്‍. രവിക്ക് 117000 ഫോളോവേഴ്‌സുമുണ്ട്. ഇത്രയധികം സൈബര്‍ വാരിയേഴ്‌സ് ബിജെപിക്കുണ്ടെന്നാണ് ഇതിലൂടെ മനസിലാവുന്നത്. ഇവരില്‍ അധികവും എംഎല്‍എയുടെ ആശയങ്ങളോട് യോജിപ്പുള്ളവരാണ്.

ഹേറ്റ് ക്യാംപയിനിങ്

ഹേറ്റ് ക്യാംപയിനിങ്

രവിയുടെ ട്വിറ്റീന് മറുപടി നല്‍കിയവര്‍ അതിനേക്കാള്‍ ഭീകരമായ രീതിയിലാണ് ഗൗരി ലങ്കേഷിനെ അപമാനിച്ചിരിക്കുന്നത്. കടുത്ത രീതിയിലുള്ള ഹേറ്റ് ക്യാംപയിനിങും ഇതുവഴിയാണ് ആരംഭിച്ചത്. പ്രമോദ് മുത്താലിക്കിന്റെ പ്രസ്താവന ബിജെപിക്ക് മോശം പേര് ഉണ്ടാക്കി തരുന്നതാണ്. എങ്ങനെയാണ് ഏറ്റവും നന്ദിയുള്ള നായയെ ഗൗരി ലങ്കേഷുമായി ഉപമിക്കാന്‍ തോന്നിയതെന്നും നായകളെ മുത്താലിക്ക് ബഹുമാനിക്കണം എന്നൊക്കെയാണ് ചിലരുടെ അഭിപ്രായം. ഈ ട്വീറ്റ് ചെയ്ത രൂപ് താരക് അമിത് ഷായെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. സിടി രവിയുടെയും വെങ്കയ്യ നായിഡുവിന്റെയും പിയൂഷ് ഗോയലിന്റെയും കൂടെ നില്‍ക്കുന്നതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

ബിജെപി ഐടി സെല്ലും...

ബിജെപി ഐടി സെല്ലും...

ബിജെപിയുടെ ഐടി സെല്‍ അംഗം നികുഞ്ച് സാഹുവാണ് തീവ്ര പ്രസ്താവന നടത്തിയ മറ്റൊരു പ്രമുഖന്‍. ഇയാള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്നയാളാണ്. ട്വീറ്റുകളും തെറിവിളികളും വ്യക്തിപരം മാത്രം എന്നാണ് ഇയാള്‍ ട്വിറ്ററിലെ ടാഗ്‌ലൈന്‍. മുത്താലിക്ക് പറഞ്ഞതിലും എംഎല്‍എ രവി പറഞ്ഞതിലും ഒരു തെറ്റുമില്ലെന്നാണ് സാഹു പറയുന്നത്. രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്രമുണ്ട്. വിമര്‍ശിക്കുന്നവര്‍ അസഹിഷ്ണുത കാണിക്കുകയാണെന്നും ഇയാള്‍ പറയുന്നു. ഹേറ്റ് ക്യാംപയിനെ എതിര്‍ക്കുന്നതിനെ വേറൊരു തലത്തിലേക്ക് മാറ്റിനിര്‍ത്തുന്നതാണ് ഇയാളുടെ പ്രസ്താവന.

കൊന്നുകളഞ്ഞു...

കൊന്നുകളഞ്ഞു...

ദീര്‍ഘകാലമായി ഗൗരിയെ കൊല്ലാന്‍ ഹിന്ദുത്വ ശക്തികള്‍ ലക്ഷ്യമിടുന്നുണ്ടായിരുന്നു. എന്നാല്‍ അവരത് കാര്യമാക്കിയിരുന്നില്ല. നിര്‍ഭയം ഇവര്‍ക്കെതിരെ പോരാടുകയായിരുന്നു അവര്‍. അതേസമയം സംഭവത്തില്‍ അറസ്റ്റിലായ പ്രതി പറഞ്ഞിട്ടുള്ളത് ഗൗരി മതത്തെ നശിപ്പിക്കുന്നുവെന്നായിരുന്നു. തന്റെ മതത്തെ എതിര്‍ക്കുന്ന ആരെയും ഇല്ലാതാക്കുമെന്ന സന്ദേശമാണ് ഈ തീവ്രവാദികള്‍ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇതിനെ അപലപിക്കാത്തതെന്താണെന്ന് ഇപ്പോഴും ദുരൂഹമാണ്.

മോദിക്ക് നാണം തോന്നുന്നില്ലേ...

മോദിക്ക് നാണം തോന്നുന്നില്ലേ...

ഗൗരിയുടെ കൊലപാതകത്തിന് ശേഷം അങ്ങേയറ്റം മോശപ്പെട്ട രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരരണം നടന്നത്. നായയുടെ മരണത്തില്‍ അതിന്റെ കുട്ടികള്‍ കരയുന്നതിനോടാണ് കൊലപാതകത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തെ നിഖിന്‍ ദാദിച്ച് എന്നയാള്‍ ഉപമിച്ചത്. പ്രധാനമന്ത്രി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നയാളാണ് നിഖില്‍. എന്തിനാണ് പ്രധാനമന്ത്രി ഇത്തരക്കാരെ ഫോളോ ചെയ്യുന്നതെന്ന് മനസിലാവുന്നില്ല. അതോ ഇനി അദ്ദേഹവും ഈ കൊലയെ ന്യായീകരിക്കുകയാണോ. നേരത്തെ വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പ്രധാനമന്ത്രിയെ ന്യായീകരിച്ച് പ്രസ്താവന നടത്തിയിരുന്നു.

ഗവാസ്‌കറെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമം... എഡിജിപി വനിതാ പോലീസിനെ രംഗത്തിറക്കി, ഒന്നും നടന്നില്ല!ഗവാസ്‌കറെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമം... എഡിജിപി വനിതാ പോലീസിനെ രംഗത്തിറക്കി, ഒന്നും നടന്നില്ല!

പിണറായിയെ തുടർച്ചയായി അവഗണിച്ച് പ്രധാനമന്ത്രി.. അനുമതിക്കായി കാത്ത് കെട്ടിക്കിടന്നിട്ടും കനിഞ്ഞില്ല!പിണറായിയെ തുടർച്ചയായി അവഗണിച്ച് പ്രധാനമന്ത്രി.. അനുമതിക്കായി കാത്ത് കെട്ടിക്കിടന്നിട്ടും കനിഞ്ഞില്ല!

English summary
Social media users followed by PM Modi continue to abuse Gauri Lankesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X