കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് യുദ്ധം സോഷ്യല്‍ മീഡിയയിലും; പൊരുതി നേടാൻ പാർട്ടികൾ
ബെംഗളൂരു;കന്നഡദേശം പോളിംഗ് ബൂത്തിലെത്താന്‍ ഇനി 14 നാള്‍ മാത്രം. റോഡ് ഷോകളും റാലിയുമായി സംസ്ഥാനം തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ആവേശം റോഡ് ഷോകളിലും റാലികളിലും ഒതുങ്ങുന്നില്ല, സോഷ്യല്‍മീഡിയയിലും പ്രചരണം പൊടിപൊടിക്കുക്കയാണ്. നവമാധ്യമങ്ങളില്‍ നടക്കുന്നത് ശരിക്കും തിരഞ്ഞെടുപ്പ് യുദ്ധം തന്നെ.ഇതിനായി ഒരു സംഘത്തെ തന്നെയാണ് പ്രമുഖ പാര്‍ട്ടികള്‍ നിയോഗിച്ചിട്ടുള്ളത്.
പത്രപ്രവര്‍ത്തക വിദ്യാര്‍ഥികള്‍, ഐ.ടി പ്രഫഷണലുകള്‍, രാഷ്ട്രതന്ത്ര വിദ്യാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെട്ട വന്‍ സംഘമാണ് കോണ്‍ഗ്രസിന്റെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത്.ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍, ട്വീറ്റുകള്‍, ട്രോളുകള്‍ എന്നിവയ്‌ക്കെല്ലാം പുറമെ എതിരാളികള്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് ഓണ്‍ലൈനിലൂടെ മറുപടി നല്‍കുന്നവരും ഇവര്‍ തന്നെ. പരിശീലനം കൊടുക്കാന്‍ പ്രത്യേകം ആളുകളെയും പാര്‍ട്ടി നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവരുടെ ട്വിറ്റര്! പേജുകള്‍ കൈകാര്യം ചെയ്യുന്നത് ഇവരുടെ ഇടയില്‍ നിന്നാണ്. ട്വിറ്ററില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് 1.4 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഫെയ്‌സ്ബുക്കില്‍ 1.73 ഫോളോവേഴ്‌സും.

സോഷ്യല്‍മീഡിയ ഇടപെടലുകളില്‍ ബിജെപിയും ഒട്ടും പിറകിലല്ല.പ്രധാനമായും 45 വോളണ്ടിയര്‍മാരെയാണ് പാര്‍ട്ടി ഇതിനായി ബെംഗളൂരുവില്‍ മാത്രം നിയോഗിച്ചിരിക്കുന്നത്. 67 കന്നഡ വാര്‍ത്താ ചാനലുകള്‍ സ്ഥാപിച്ച ഓഫീസുകളില്‍ 24 മണിക്കൂറും വാര്‍ത്തയില്‍ മുഴുകിയിരിക്കുന്ന ഇവരാണ.
വിവരങ്ങള്‍ വാട്‌സ് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത്. തങ്ങള്‍ക്ക് സംസ്ഥാനത്താകെ 5000 സോഷ്യല്‍മീഡിയ വോളണ്ടിയര്‍മാര്‍ ഇതിനായി മാത്രം പ്രവര്‍ത്തിക്കുന്നതായി ബിജെപി വൃത്തങ്ങള്‍ പറയുന്നു.കഴിഞ്ഞ ആഗസ്ത് മുതല്‍ ഇവര്‍ സംസ്ഥാനത്ത് ഇങ്ങനെ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്.


Click it and Unblock the Notifications