കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് കോടി സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡ്: മോദിയ്ക്ക് സോഷ്യൽ മീഡിയിൽ അഭിനന്ദന പ്രവാഹം

Google Oneindia Malayalam News

ദില്ലി: രാജ്യം 74ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കിയതിനെക്കുറിച്ചും രാജ്യത്തെ സ്ത്രീശാക്തീകരണത്തെക്കുറിച്ചുമുള്ള സ്വാതന്ത്ര്യ ദിനപ്രസംഗത്തിലെ പ്രസംഗത്തിൽ പരാമർശിച്ചതോടെയാണ് മോദിയെത്തേടി അഭിനന്ദന പ്രവാഹമെത്തുന്നത്.

സ്വപ്ന കേരളത്തിന് പുറത്തും കണ്ണികളുള്ള വലിയ ശൃംഖല:കേരളത്തിലേക്ക് പാഴ്സലെത്തിച്ചത് ബെംഗളൂരുവിൽ നിന്ന്സ്വപ്ന കേരളത്തിന് പുറത്തും കണ്ണികളുള്ള വലിയ ശൃംഖല:കേരളത്തിലേക്ക് പാഴ്സലെത്തിച്ചത് ബെംഗളൂരുവിൽ നിന്ന്

പാവപ്പെട്ടവരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ കാര്യത്തിൽ സർക്കാർ ഇപ്പോഴും ശ്രദ്ധാലുവാണെന്നും രാജ്യത്തെ ആറായിരം ജൻഔഷധി സെന്ററുകളിലൂടെ ഏകദേശം അഞ്ച് കോടി സ്ത്രീകൾക്ക് ഒരു രൂപ നിരക്കിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കി. ഇതിന് പുറമേ സ്ത്രീകളുടെ വിവാഹപ്രായം നിശ്ചയിക്കുന്നതിന് വേണ്ടിയുള്ള സമിതികൾക്കും രൂപം നൽകിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ സ്ത്രീകളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായും സർക്കാർ നിയോഗിച്ചിട്ടുള്ള ഈ സമിതികൾ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രസ്തുത സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

1-1597460565-15

സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. നാവികസേന, വ്യോമേന എന്നിവയിൽ പോർമുഖത്തേക്ക് സ്ത്രീകളെ കൊണ്ടുവന്നതിനെക്കുറിച്ചും മോദി പരാമർശിച്ചു. സ്ത്രീകളും ഇപ്പോൾ നേതാക്കളാണ്. ഞങ്ങൾ മുത്തലാഖ് ഇല്ലാതാക്കി അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ സംസാരിക്കുമ്പോൾ ആർത്തവത്തെക്കുറിച്ച് സംസാരിക്കുന്നത് അപൂർവ്വമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന സമ്മിശ്ര പ്രതികരണങ്ങളിൽ ഒന്ന്.

English summary
Social PM Narendra Modi over Sanitary pads for Rs: 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X