കോവിഡ് പ്രതിസന്ധി: ഇന്ത്യക്ക് 100 കോടി ഡോളര്‍ സഹായവുമായി ലോകബാങ്ക്
ദില്ലി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് വന്‍ സമ്പത്തിക സഹായം പ്രഖ്യാപിച്ച് ലോകബാങ്ക്. നൂറ് കോടി ഡോളറിന്റെ സഹായമാണ് ലോക ബാങ്ക് ഇന്ത്യക്ക് അനുവദിച്ചത്. ലോക വ്യാപകമായി 7500 കോടി ഡോളറിന്റെ പാക്കേജാണ് കൊറോണ വൈറസ് സൃഷ്ടിച്ച ആഘാതം നേരിടുന്നതിനായി ലോക ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്കുള്ള സഹായവും. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനള്ള പദ്ധതികള്‍ക്കാണ് തുക ഉപയോഗിക്കേണ്ട്.
400 ല്‍ അധികം സാമൂഹ്യ സുരക്ഷാ പദ്ധതികളെ സാങ്കേതിക തലത്തില്‍ സമന്വയിപ്പിക്കാന്‍ ഈ സഹായം ഇന്ത്യയെ പ്രാപ്തരാക്കുമെന്ന് ലോക ബാങ്ക് വ്യക്തമാക്കി. പ്രധാനമായും നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ക്കാണ് തുക വിനിയോഗിക്കേണ്ടത്. ഗ്രാമീണരുടേത് എന്നത് പോലെ നഗരത്തിലെ ദരിദ്രരോടേയും സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഈ പദ്ധതി നിർണായകമാകുമെന്ന് ഇന്ത്യയിലെ ലോകബാങ്ക് ഡയറക്ടര്‍ ജുനൈദ് അഹമ്മദ് വ്യക്തമാക്കി. പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ദൗത്യം ഏറെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Recommended Video
കൊവിഡ് കാലത്ത് ആരോഗ്യ മേഖലയിലെ ഇടപെടലുകൾക്കായിരുന്നു ലോക ബാങ്കിന്റെ ആദ്യ പദ്ധതി. ആ പദ്ധതിക്ക് 7500 കോടി ഡോളറായിരുന്നു ലോക ബാങ്ക് മാറ്റിവെച്ചത്. ഈ പദ്ധതിയുടെ ഭാഗമായ സമാനമായ തുക ഏപ്രില്‍ നാലിനും ഇന്ത്യക്ക് ലഭിച്ചിരുന്നു. കോവിഡ് പരിശോധന കിറ്റുകള്‍ അടക്കം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക വിനിയോഗിക്കേണ്ടത്. ചെറുകിട ഇടത്തരം മേഖലയെ സഹായിക്കുന്ന ഒരു പാക്കേജിന്റെ പ്രഖ്യാപനം മുന്നാം ഘട്ടമായി അടുത്ത് തന്നെ ലോക ബാങ്ക് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications