മാസങ്ങളായി അഞ്ചാം ക്ലാസ്സുകാരിയെ മാറി മാറി പീഡിപ്പിച്ചു; സ്‌കൂള്‍ ജീവനക്കാര്‍ക്കെതിരെ കേസ്
മുസാഫിര്‍: അഞ്ചാം ക്ലാസ്സുകാരിയെ മാസങ്ങളായി സ്‌കൂള്‍ ജീവനക്കാരും മാനേജ്‌മെന്റ് അംഗങ്ങളും പീഡിപ്പിച്ചെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ ജീവനക്കാരായ നാലുപേരാണ് കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ തേജ്ബിര്‍ സിംഗ് പറയുന്നത് ഇങ്ങനെ, രണ്ടുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. ആളൊഴിഒഞ്ഞ നേരത്തും മറ്റും കുട്ടിയെ സ്റ്റാഫ് റൂമില്‍ വിളിച്ചുവരുത്തി മാറിമാറി പീഡിപ്പിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് കുട്ടി ഇടയ്ക്കിടെ സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കാറുണ്ട്. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി സംഭവം വിവരിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ മുസാഫിര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷം ആരംഭിച്ചു. എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നും വൈകാതെ ഇവരെ പിടികൂടുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications