ഇന്ത്യ പോണിനെതിരെ തിരിഞ്ഞപ്പോള്‍ ഒരു താരം പ്രതികരിച്ചത് നഗ്ന ഫോട്ടോ ട്വീറ്റ് ചെയ്ത്
ദില്ലി: ഇന്ത്യ പോണ്‍ സൈറ്റുകള്‍ക്കെതിരെ തിരിഞ്ഞപ്പോല്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തിയിരുന്നു. തീരുന്നില്ല ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം. അശ്ലീല സൈറ്റുകള്‍ എല്ലാം തന്നെ നിരോധിക്കുമെന്ന് പറഞ്ഞപ്പോള്‍ ഒരു താരം ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചത് കണ്ട് മറ്റുള്ളവര്‍ ഒന്ന് ഞെട്ടി.
ഒരു നഗ്ന പ്രതിഷേധമായിരുന്നു അത്. ഇതെന്തൊരു കാഴ്ച, ഇത്രയ്ക്കു വേണമായിരുന്നോ എന്നു ചോദിച്ചു പോയേക്കാം. കളേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മുന്‍ മത്സരാര്‍ത്ഥിയായ സോഫിയ ഹയാത്താണ് തന്റെ നഗ്ന ഫോട്ടോ ട്വീറ്റ് ചെയ്ത് പ്രതിഷേധമറിയിച്ചത്.

നിരോധനം വന്നാലും ആരും വിഷമിക്കേണ്ട, അതിനുള്ള കുറവ് താരം തീര്‍ത്തുതരും എന്നാണ് പറഞ്ഞിരിക്കുന്നത്. തന്റെ ഫോട്ടോ ആ കുറവ് പരിഹരിക്കുമെന്ന കമന്റോടെയാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. അശ്ലീല ഫോട്ടോകളിലൂടെയും വീഡിയോകൡലൂടെയും പ്രശസ്തയാണ് സോഫിയ.
എന്നാല്‍, ഞാനൊരു പോണ്‍ താരമല്ലെന്നും സോഫിയ ട്വിറ്ററിലൂടെ പറയുന്നുണ്ട്. സോഫിയയുടെ ഈ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.












Click it and Unblock the Notifications