ലിവ് ഇൻ റിലേഷനിൽ ആയിരുന്ന സോഫ്റ്റ് വെയർ എഞ്ചിനീയറെ കഴുത്ത് ഞെരിച്ചു കൊന്നു !!!
മുംബൈ സ്വദേശിയായ പൂനം പുയാകര്‍ ഗജ്ബിയേ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകന്‍ വിജയ് സഞ്ജയെ പോലീസ് അറസ്റ്റ് ചെയ്തു.
താനെ: കാമുകനൊപ്പം ജീവിയ്ക്കുകയായിരുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കഴുത്ത് ഞെരിച്ച് കൊന്നു. മൊബൈല്‍ മെക്കാനിക് ആയിരുന്ന കാമുകന്‍ തന്നെയാണ് ഷാള്‍ കൊണ്ട് യുവതിയെ കൊലപ്പെടുത്തിയത്.
മുംബൈ സ്വദേശിയായ പൂനം പുയാകര്‍ ഗജ്ബിയേ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകന്‍ വിജയ് സഞ്ജയെ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹ മോചിതമായായ പൂനം രണ്ട് വര്‍ഷമായി വിജയുമായി പ്രണയത്തിലാണ്. ഒരുമിച്ചായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വിവാഹം കഴിയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

വീട് വാടകയ്ക്ക് എടുത്തിരുന്നത് പൂനമാണ്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഇവര്‍ നല്ല സാമ്പത്തിക സ്ഥിതിയില്‍ ആയിരുന്നു. മൊബൈല്‍ മെക്കാനിക് ആയ വിജയുടെ ദൈനംദിന ചെലവുകള്‍ വരെ നോക്കിയിരുന്നത് യുവതി ആയിരുന്നു. ഇയാള്‍ക്ക് മൊബൈല്‍ റിപ്പയറിംഗ് കട നടത്താന്‍ സഹായവും പണവും നല്‍കിയിരുന്നു.

ഈയിടെയാണ് മകള്‍ മറ്റൊരു പുരുഷനോടൊപ്പമാണ് താമസിയ്ക്കുന്നതെന്ന് പൂനത്തിന്റെ വീട്ടുകാര്‍ അറിഞ്ഞത്. അതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരാളിന് ഒപ്പം. ഇവരുടെ വിവാഹം നടത്തി തരാന്‍ കഴിയില്ലെന്ന് യുവതിയുടെ വീട്ടുകാര്‍ നിലപാടെടുത്തു.

കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പൂനം വിജയിയെ വിവാഹം കഴിയ്ക്കാന്‍ തയ്യാറെല്ലെന്ന് അറിയിച്ചു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വലിയ വഴക്ക് നടന്നു.

വഴക്കിനിടെ വിജയ് ഷാള്‍ കൊണ്ട് യുവതിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സുഹൃത്തിന്റെ അടുത്തേയ്ക്കാണ് ഇയാള്‍ ഓടിച്ചെന്നത്.

സുഹൃത്താണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചു. അപ്പോഴത്തെ ദേഷ്യത്തിന് കഴുത്ത് പിടിച്ച് ഞെരിച്ചതാണെന്നും, മരിച്ചെന്ന് അറിഞ്ഞപ്പോൾ പേടിച്ച് പോയെന്നും വിജയ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പൂനത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുംബൈയിലെ വീട്ടിലായിരിക്കും ശവസംസ്ക്കാര ചടങ്ങുകൾ നടക്കുക.

3 വർഷം മുന്പാണ് പൂനം വിവാഹമോചിതയായത്. അതിന് ശേഷം ജോലി കിട്ടി പൂനയിൽ എത്തി. അതിന് ശേഷം വിജയുമായി പ്രണയത്തിലായി. ഇതിനെ കുറിച്ച് വളരെ വൈകിയാണ് തങ്ങൾ അറിഞ്ഞതെന്ന് പൂനത്തിന്റെ രക്ഷിതാക്കൾ പറയുന്നു. നല്ല ജോലിയും, ശന്പളവും ഒക്കെ ഉള്ള പൂനത്തിന് ഇതിലും നല്ല ബന്ധം കിട്ടുമെന്ന് ഞങ്ങൾ സൂചിപ്പിച്ചിരുന്നു, പൂനത്തിന്റെ അച്ഛൻ പറയുന്നു.

യുവാവ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇയാളിൽ നിന്ന് വിശദമായ മൊഴി എടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മറ്റെന്തിങ്കിലും കാരണം കൊലപാതകത്തിന് പിന്നിൽ ഉണ്ടോ എന്നും പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications