സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരുടെ ശമ്പളം; ബെംഗളൂരുവില്‍ നാലിരട്ടി കൂടുതല്‍; ഡല്‍ഹി പോലും പിന്നില്‍
ബെംഗളൂരു: ഇന്ത്യയില്‍ മികച്ച ശമ്പളം ലഭിക്കുന്ന ഒരു വിഭാഗമാണ് സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാര്‍. ഇപ്പോഴിതാ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരുടെ ശമ്പളത്തില്‍ വലിയ അന്തരം ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
Levels.fyi എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച 2025 ലെ ഏറ്റവും പുതിയ ശമ്പള ഡാറ്റയിലാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ ശമ്പളത്തിലെ ഈ വലിയ അന്തരം വ്യക്തമാകുന്നത്. പട്ടികയില്‍ ബെംഗളൂരു ആണ് ഏറ്റവും മുന്നില്‍. അഹമ്മദാബാദിനേക്കാള്‍ ഏകദേശം നാല് മടങ്ങ് കൂടുതലാണ് ബെംഗളൂരുവില്‍ ഒരു സോഫ്റ്റ്വെയര് എന്‍ജിനീയര്‍ക്ക് ലഭിക്കുന്ന ശമ്പള പാക്കേജ്.
ഇന്ത്യയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ബെംഗളൂരുവിലാണ്. നഗരത്തിലെ ഒരു മികച്ച സോഫ്റ്റ്വെയര് എന്‍ജിനീയര്‍ക്ക് പ്രതിവര്‍ഷം ഏകദേശം 35 ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ഇത് അഹമ്മദാബാദിനേക്കാള്‍ നാലിരട്ടി കൂടുതലാണ്. ഡല്‍ഹി എന്‍സിആറാണ് മൂന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബ് കൂടിയാണ് ബെംഗളൂരു. ഐബിഎം, ഗൂഗിള്‍, എസ്എപി, സിസ്കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് പോലുള്ള വലിയ ഇന്ത്യന്‍ ഐടി കമ്പനികളും ബെംഗളൂരുവിലുണ്ട്.
ഹൈദരാബാദ് തൊട്ടുപിന്നിലാണെങ്കിലും ശമ്പളത്തിന്റെ കാര്യത്തില്‍ ബെംഗളൂരുവുമായി വലിയ അന്തരമുണ്ട്. ഹൈദരാബാദില്‍ ഒരു സോഫ്റ്റ്വെയര് എന്‍ജിനീയര്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്നത് 30.26 ലക്ഷം രൂപയാണ്. ഡല്‍ഹി എന്‍സിആറാണ് മൂന്നാം സ്ഥാനത്തുള്ളത് - 21.38 ലക്ഷം രൂപ. പൂനെയിലും മുംബൈയിലും 20 ലക്ഷം രൂപയില്‍ താഴെയാണ് സോഫ്റ്റ്വെയര് എന്‍ജിനീയര്‍ക്ക് ലഭിക്കുന്നത്. ചെന്നൈയില്‍ ശമ്പളം ശരാശരി 18.29 ലക്ഷം രൂപയാണ്. കൊല്‍ക്കത്തയും അഹമ്മദാബാദും യഥാക്രമം 9.15 ലക്ഷം രൂപയും 8.97 ലക്ഷം രൂപയുമായി തൊട്ടുപിന്നിലുണ്ട്.
ബെംഗളൂരുവിലെ ഒരു സോഫ്റ്റ്വെയര് എന്‍ജിനീയര്‍ അഹമ്മദാബാദിലേക്കാള് നാലിരട്ടി കൂടുതല്‍ വരുമാനമാണ് നേടുന്നത്. ഇത് ഐടി ഹബ്ബെന്ന നിലയില്‍ ആ നഗരത്തിന് അന്താരാഷ്ട്ര തലത്തിലുള്ള പ്രാധാന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സാങ്കേതിക, അടിസ്ഥാന സൗകര്യ വികസനം ശമ്പള സ്കെയിലുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും ഡിമാന്‍ഡും വൈദഗ്ധ്യവുമുള്ള സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരാണ് ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളിലുള്ളത്.
ഗൂഗിള്‍, മെറ്റ, മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികള്‍ ശമ്പളത്തിന് പുറമേ ആരോഗ്യ പരിരക്ഷ, ജിം ആക്സസ്, വാഹന സൗകര്യം, ജോലി-ജീവിത സന്തുലിതാവസ്ഥ തുടങ്ങിയ ആനുകൂല്യങ്ങളും അനുവദിക്കുന്നുണ്ട്. ബെംഗളൂരുവില്‍ ആമസോണ്‍, ഗൂഗിള്‍, ഒറാക്കിള്‍ തുടങ്ങിയ കമ്പനികളാണ് ഏറ്റവും കൂടുതല്‍ ശമ്പളം നല്കുന്ന തൊഴിലുടമകള്‍.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വെബ്സൈറ്റാണ് Levels.fyi. ലോകമെമ്പാടുമുള്ള പ്രൊഫഷണലുകള്‍ വിവിധ കമ്പനികളിലെയും നഗരങ്ങളിലെയും ശമ്പളം താരതമ്യം ചെയ്യാന്‍ ഈ സൈറ്റ് ഉപയോഗപ്പെടുത്താറുണ്ട്. സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാര്‍, പ്രോഡക്റ്റ് മാനേജര്‍മാര്‍ മുതല്‍ ഹാര്ഡ്വെയര് ഡിസൈനര്‍മാര്‍, സെയില്‍സ് പ്രൊഫഷണലുകള്‍ വരെയുള്ള സാങ്കേതിക മേഖലകളിലെ ശമ്പള ഡാറ്റ ഈ പ്ലാറ്റ്ഫോം നല്കുന്നു. ടെക് റോളുകള്‍ക്കു പുറമേ, ധനകാര്യം, ബയോടെക്നോളജി, ആരോഗ്യ സംരക്ഷണം, റീട്ടെയില്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെക്കുറിച്ച് വെബ്സൈറ്റ് പഠനം നടത്തുന്നുണ്ട്.
-
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ബെംഗളൂരു നിവാസികൾക്ക് സന്തോഷ വാർത്ത; പിങ്ക് ലൈനിന്റെ ആദ്യ ഭാഗം മെയ് മാസത്തിൽ തുറക്കും! 7.53 കി.മീ ദൈർഘ്യം -
ബെംഗളൂരു മെട്രോയുടെ ഏഴയലത്ത് വരില്ല ലണ്ടന്‍ മെട്രോ; അനുഭവം പറഞ്ഞ് യുവതി; കാരണങ്ങള്‍ ഇതാണ് -
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications