കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കവിതയിലെ മുസ്ലീം വിരുദ്ധത; മാപ്പ് പറഞ്ഞ് സംവിധായകനും വ്യവസായിയുമായ സോഹൻ റോയ്

  • By Aami Madhu
Google Oneindia Malayalam News

ഷാർജ; കൊവിഡിനെ സംബന്ധിച്ച് എഴുതിയ കവിത മുസ്ലീം വിരുദ്ധമാണെന്ന വിമർശനങ്ങൾ ശക്തമായതോടെ മാപ്പ് പറഞ്ഞ് പ്രവാസി വ്യവസായിയും മലയാള സിനിമ സംവിധായകനുമായ സോഹന്‍ റോയി.'വിഡ്ഡി ജനം' എന്ന പേരില്‍ സോഹന്‍ റോയി പ്രസിദ്ധീകരിച്ച കവിതയാണ് വിവാദമായത്.കവിതയിൽ ഉപയോഗിച്ച ദൃശ്യങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. എന്നാൽ ഗ്രാഫിക് ആര്‍ട്ടിസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നും പ്രത്യേക മതവിഭാഗത്തെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സോഹൻ റോയ് ഫേസ്ബുക്കിൽ ലൈവിലൂടെ വ്യക്തമാക്കി.

sohan-15873783

കവിതയിൽ ഒരു പ്രത്യേത സമൂഹത്തേയും പരാമർശിക്കുന്നില്ലെങ്കിലും കവിത ആലപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നൽകിയിരിക്കുന്ന ദൃശ്യങ്ങളിൽ കുര്‍ത്തയും പൈജാമയും ധരിച്ച ഒരു മുസ്ലീം പണ്ഡിതൻ തൊപ്പി ധരിച്ച് കണ്ണുമൂടിക്കെട്ടിയ ആള്‍ക്കൂട്ടത്തെ നയിക്കുന്നതായാണ്. കൊവിഡ് വൈറസ് പടർന്ന സംഭവത്തിൽ പ്രതികൂട്ടിലായ മുസ്ലീം മിഷനറി ഗ്രൂപ്പായ തബ്ലീഗി ജമാഅത്തിലെ അംഗങ്ങളെയാണ് ചിത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

ചിത്രം ഉപയോഗിച്ചതിന് പിന്നിൽ യാതൊരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല. പറ്റിയത് വലിയ പിഴവാണ്. ഇതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു.ഏതെങ്കിലും മതവിഭാഗത്തെ അറിയാതെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നു. ഇതിന്റെ പേരിൽ ഒരു വിവാദം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. സംഭവം വിവാദമായപ്പോൾ തന്നെ ഞാൻ ഫേസ്ബുക്ക് ലൈവിൽ എത്തി വിശദീകരണം നൽകിയിരുന്നുവെന്നും സോഹൻ റോയിയെ ഉദ്ധരിച്ച് ഗൾഫ് ന്യസ് റിപ്പോർട്ട് ചെയ്തു.

ആനുകാലികങ്ങളെ അടിസ്ഥാനപ്പെടുത്തി താൻ അണുകവിതകൾ എഴുതാറുണ്ട്. കൊവിഡ് പെട്ടെന്ന് പരക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ കവിത എഴുതിയത്. പ്രത്യേക മതവുമായി ബന്ധപ്പെട്ടല്ല, മതചടങ്ങുകളുമായി ബന്ധപ്പെട്ട് ഒത്തുകൂടുമ്പോള്‍ കൊവിഡ് പരക്കുന്നുണ്ടെന്ന്, ഇതുമായൊക്കെ ബന്ധപ്പെട്ടാണ് എഴുതിയത്. അത് പ്രത്യേക മതവിഭാഗത്തെ അവേഹളിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. കവിതയ്ക്ക് വേണ്ടി ഗ്രാഫിക്സ് ചെയ്തത് മറ്റൊരാളാണ്. എന്തായാലും ഏതെങ്കിലും മതവിഭാഗത്തെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, ഫേസ്ബുക്കിൽ സോഹൻ റായ് പറഞ്ഞു.

അതേസമയം സംഭവം വിവാദമായതിന് പിന്നാലെ തന്നെ അദ്ദേഹം ഫേസ്ബുക്കിൽ നിന്നും കവിത ഡിലീറ്റ് ചെയ്തിരുന്നു. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ സിഇഒ ആയ സോഹന്‍ റോയി നേരത്തെ ഡാം 999 എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

 <strong>അമേഠിയിൽ 'ഏറ്റുമുട്ടി' രാഹുലും സ്മൃതിയും; പിന്നാലെ കോൺഗ്രസ് ഓഫീസിൽ റെയ്ഡ്, പ്രതികരിച്ച് ബിജെപി</strong> അമേഠിയിൽ 'ഏറ്റുമുട്ടി' രാഹുലും സ്മൃതിയും; പിന്നാലെ കോൺഗ്രസ് ഓഫീസിൽ റെയ്ഡ്, പ്രതികരിച്ച് ബിജെപി

English summary
Sohan roy apologizes after poem sparks controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X