Solar Eclipse 2023; സൂര്യഗ്രഹണം നാളെ, ഇക്കാര്യങ്ങൾ ചെയ്യല്ലേ, ദോഷം ചെയ്യും..അറിയാം
ദില്ലി: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണമാണ് നാളെ നടക്കുന്നത്. 'നിംഗലൂ സോളാർ എക്ലിപ്സ്' എന്നാണ് നാളത്തെ സൂര്യഗ്രഹണം അറിയപ്പെടുന്നത്. കാരണം ലോകത്തിന്റെ ചില ഭാഗങ്ങളിൽ പൂർണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളിൽ വലയ സൂര്യഗ്രഹണമായും ആണ് നാളത്തെ സൂര്യഗ്രഹണം ദൃശ്യമാകുക.
ഇന്ത്യയിൽ നാളത്ത സൂര്യഗ്രഹണം ദൃശ്യമാകില്ല. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തിന്റെ ചില ഭാഗങ്ങളിൽ ഉള്ളവർക്ക് മാത്രമേ പൂർണ സൂര്യഗ്രഹണം ദൃശ്യമാകു. ഇന്ത്യൻ സമയം രാവിലെ 3.34 മുതൽ 6.32 വരെയാകും ഭാഗിക സൂര്യഗ്രഹണം. പൂർണ ഗ്രഹണം രാവിലെ 4.29 മുതല്‍ 4.30 വരെ ഒരു മിനിറ്റില്‍ താഴെ മാത്രമാണ് നടക്കുക.

ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും ഗ്രഹണ സമയത്ത് ഇക്കാര്യങ്ങൾ ചെയ്യുന്നത് ദോഷം ചെയ്യുമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഗ്രഹണ സമയത്ത് ഉറങ്ങരുതെന്നാണ് വിശ്വാസം. പ്രത്യേകിച്ച് പ്രായമായവരും അസുഖമുള്ളവരും. ഈ സമയം ഉറങ്ങുന്നത് ജ്യോതിശാസ്ത്ര പ്രകാരം ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമത്രേ.
ഈ സമയത്ത് ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നതും ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സൂര്യഗ്രഹണ സമയത്ത് ദൈവങ്ങളെ ആരാധിക്കുകയോ പൂജപോലുള്ള ചടങ്ങുകൾ നടത്തുകയോ ചെയ്യരുതത്ര. സൂര്യഗ്രഹണത്തിന് ശേഷം വിഗ്രഹങ്ങൾ കഴുകകയും പൂജ നടത്തുകയും ചെയ്യണം.
ഗർഭിണികൾ ഒരിക്കലും സൂര്യഗ്രഹണം കാണാൻ പാടില്ലെന്നാണ് പറയപ്പെടുന്നത്. സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
പുരാണ ഗ്രന്ഥങ്ങൾ അനുസരിച്ച് സൂര്യഗ്രഹണം കഴിഞ്ഞാൽ ആളുകൾ കുളിക്കുകയും പുതിയ വസ്ത്രങ്ങൾ ധരിക്കുകയും വീട് വൃത്തിയാക്കുകയും ചെയ്യണം.
വിശ്വാസമനുസരിച്ച്, സൂര്യഗ്രഹണം ആരംഭിക്കുന്നതിന് മുമ്പ് തുളസിയിലെ വെള്ളത്തിലും ഭക്ഷണത്തിലും ഇടണം.
ഹിന്ദു വിശ്വാസപ്രകാരം ഗർഭിണികൾ സൂര്യഗ്രഹണ സമയത്ത് വീടിന് പുറത്ത് ഇറങ്ങാൻ പാടില്ലത്രേ. പുറത്തിറങ്ങുന്നത് കുട്ടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പറയപ്പെടുന്നത്.
സൂര്യഗ്രഹണം പൂർത്തിയായാൽ ഗംഗാ ജലം തളിക്കുന്നത് ദോഷങ്ങൾ അകറ്റാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
സൂര്യഗ്രഹണം ഒരിക്കലും നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കരുത്. ഇത് കാഴ്ച ശക്തി തന്നെ നഷ്ടമാകുന്നതിന് കാരണമായേക്കും.
സൂര്യഗ്രഹണ സമയത്ത് ഏതെങ്കിലും പുതിയ വസ്തുവകകൾ വാങ്ങുകയോ ഏതെങ്കിലും ശുഭകരമായ പ്രവൃത്തികൾ ചെയ്യുകയോ ചെയ്യരുത്.
സൂര്യഗ്രണ സമയത്ത് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications