Solar Eclipse 2023: സൂര്യഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം, ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30 നും രണ്ടാമത്തെ സൂര്യഗ്രഹണം 2022 ഒക്ടോബര്‍ 25 നും സംഭവിക്കും. ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. അതുകൊണ്ട് തന്നെ ഈ സമയത്ത് ഒരുപാട് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ് .
ഈ സമയത്ത് ഗര്‍ഭിണികൾ ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട പരമ്പരാഗത വിശ്വാസങ്ങള്‍ പറയുന്നത്, സൂര്യഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത് എന്നാണ് .

പുരാതന വിശ്വാസങ്ങളും ജ്യോതിഷവും അനുസരിച്ച് സൂര്യഗ്രഹണം ഗര്‍ഭധാരണത്തിന് ദോഷമാണെന്ന് കരുതപ്പെടുന്നു. സ്ത്രീകള്‍ സൂര്യഗ്രഹണ സമയത്ത് വീട്ടില്‍ തന്നെ തുടരണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. സൂര്യഗ്രഹണത്തിന്റെ മുഴുവന്‍ സമയത്തും ഗര്‍ഭിണികള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങിയാല്‍ അത് അമ്മയെയും ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കാന്‍ സാധ്യതയുണ്ട്.
പരമ്പരാഗത വിശ്വാസമനുസരിച്ച്, ഗ്രഹണത്തിന്റെ നിഴല്‍ പോലും ഗര്‍ഭസ്ഥ ശിശുവിനെ മേല്‍ പതിക്കരുതെന്നാണ് പറയുന്നത്. ഗര്‍ഭിണികള്‍ സൂര്യഗ്രഹണം നേരിട്ടോ അല്ലാതെയോ കാണാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നത് അവരുടെ കണ്ണുകള്‍ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ദോഷം ചെയ്യുമെന്നാണ് പറയുന്നത്.
ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഗ്രഹണത്തിന്റെ പ്രതികൂല ഫലങ്ങള്‍ ആ ഭക്ഷണത്തെ മലിനമാക്കുന്നു എന്നാണ് വിശ്വാസം. ഇനി എന്തെങ്കിലും കഴിക്കാന്‍ തോന്നുകയാണെങ്കില്‍ നന്നായി കഴുകിയ പഴ വര്‍ഗങ്ങള്‍ കഴിക്കുക. സൂര്യഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ ഉറങ്ങുന്നതും ഒഴിവാക്കണം. കൂടാതെ ഈ സമയത്ത് സൂചി , കത്രിക, കത്തി തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത് .
ഗ്രഹണ സമയത്ത് വീട്ടില്‍ കത്തിയോ മറ്റ് മൂര്‍ച്ചയുള്ള ആയുധങ്ങളോ ഉപയോഗിക്കരുത്. പഴങ്ങളും പച്ചക്കറികളും മുറിച്ചാല്‍ അവയവം പിളര്‍ന്ന് കുഞ്ഞ് ജനിക്കുമെന്നാണ് വിശ്വാസം. ഈ സമയത്ത് ആഭരണങ്ങള്‍ ഒഴിവാക്കമം. സേഫ്റ്റി പിന്‍ അടക്കമുള്ളവ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകാന്‍ പാടില്ല. സ്ത്രീകള്‍ ഈ സമയത്ത് കട്ടിലില്‍ ഇരുന്നു സന്താന ഗോപാല മന്ത്രം ജപിക്കണമെന്ന് ചില ഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ ഇത്തം വിശ്വാസങ്ങളില്‍ ഒരു അടിസ്ഥാനവുമില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതൊക്കെ വെറും വിശ്വാസങ്ങളാണെന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍ ജ്യോതിഷത്തിലും മറ്റും വിശ്വസിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ പിന്തുടരുന്നുണ്ട്.












Click it and Unblock the Notifications