കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനടിയില്‍ ജൂണ്‍ 21 ന് വലയ സൂര്യഗ്രഹണം; കുരുക്ഷേത്രയില്‍ കര്‍ശന നിയന്ത്രണം

  • By News Desk
Google Oneindia Malayalam News

ദില്ലി: ജൂണ്‍ 21 ഞായറാഴ്ച്ച വലയ സൂര്യഗ്രഹണം. രാജസ്ഥാന്‍, ഹരിയാന, ഉത്തരാഖഢ് എന്നിവിടങ്ങളില്‍ ആകാശഗോളങ്ങള്‍ ദൃശ്യമാവുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം'. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുന്നത്.

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam
solar

ഓരോ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ ഭൂമിയില്‍ നടക്കാറുണ്ട്. ഇവയില്‍ പൂജ്യം മുതല്‍ രണ്ടു വരെ എണ്ണം പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും.

പൂര്‍ണ്ണമായ സൂര്യഗ്രഹണം രാവിലെ 10-12 ന് ആരംഭിക്കും 11-50 ന് അവസാനിക്കുകയും ചെയ്യും. എന്നാല്‍ ഇത് പൂര്‍ണ്ണമായും അവസാനിക്കുന്നത് ഉച്ച തിരിഞ്ഞ് 2 മണിക്ക് ശേഷമായിരിക്കും. വാന നിരീക്ഷകര്‍ക്ക് അഗ്നി വലയമായി സൂര്യനെ കാണാന്‍ കഴിയുമെന്നതാണ് ഇത്തവണത്തെ സൂര്യ ഗ്രഹണത്തിന്റെ പ്രത്യേകത. കുരുക്ഷേത്രക്ക് പുറമേ, ചാമോലി, ജോഷിമഢ്. സിര്‍സ, സുറത്ദഗഢ് എന്നിവിടങ്ങളിലും സൂര്യഗ്രഹണം വ്യക്തമായി കാണാം.

എന്നാല്‍ ഇത്തവണ കൊവിഡ് മഹാമാരിക്കിടയിലാണ് സൂര്യഗ്രഹണം ദൃശ്യമാവുന്നത്. കൊവിഡിനെ തുടര്‍ന്ന് നാലര ലക്ഷത്തോളം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്.
സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയില്‍ ദൃശ്യമാവുന്ന കുരുക്ഷേത്രയില്‍ ഈ സാഹച്യത്തില്‍ വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളഉകള്‍ കൂട്ടത്തോടെ ഗ്രഹണം കാണാന്‍ പുറത്തേക്കിറങ്ങരുതെന്നാണ് നിര്‍ദേശം. ഇവിടെ നാലില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

യമനിലെ പുതിയ യുഎന്‍ മധ്യസ്ഥനായി മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ്; രാഷ്ട്രീയ പരിഹാരത്തിന് ശ്രമംയമനിലെ പുതിയ യുഎന്‍ മധ്യസ്ഥനായി മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ്; രാഷ്ട്രീയ പരിഹാരത്തിന് ശ്രമം

സുരേഷിന്റേത് സൂരജിനേക്കാള്‍ ക്രൂരമായ പ്രവര്‍ത്തി; പാമ്പുകളെ ഇറക്കിവിടുന്നത് ജനവാസ കേന്ദ്രങ്ങളിലേക്ക്സുരേഷിന്റേത് സൂരജിനേക്കാള്‍ ക്രൂരമായ പ്രവര്‍ത്തി; പാമ്പുകളെ ഇറക്കിവിടുന്നത് ജനവാസ കേന്ദ്രങ്ങളിലേക്ക്

 മാനക്കേട് ഒഴിവാക്കാന്‍ സുരേഷ് ഗോപി; നിയമത്തിന്റെ വഴികള്‍ തേടി, ക്രൈംബ്രാഞ്ച് പിന്നാലെ മാനക്കേട് ഒഴിവാക്കാന്‍ സുരേഷ് ഗോപി; നിയമത്തിന്റെ വഴികള്‍ തേടി, ക്രൈംബ്രാഞ്ച് പിന്നാലെ

English summary
Solar eclipse will witness in India on June 21
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X