സോളാറില്‍ ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം! പിഴ നല്‍കണമെന്ന കോടതി വിധി റദ്ദാക്കി...
കേസില്‍ ഇനി പുനര്‍വിചാരണ നടത്തും.
ബെംഗളൂരു: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ വിധി കോടതി റദ്ദാക്കി. സോളാര്‍ കേസില്‍ തനിക്കെതിരായ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഹരജി നല്‍കിയത്. കേസില്‍ ഇനി പുനര്‍വിചാരണ നടത്തും.
നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിക്കായി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവെന്ന പേരില്‍ എറണാകുളം സ്വദേശി ആന്‍ഡ്രൂസും മറ്റ് നാല് പേരും പണം തട്ടിയെന്നായിരുന്നു കേസ്. ഇതില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.

സൗരോര്‍ജ്ജ പദ്ധതി വാഗ്ദാനം ചെയ്ത് 1.35 കോടി രൂപ വാങ്ങിയെന്ന വ്യവസായി എം.കെ. കുരുവിളയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയടക്കം ആറ് പേര്‍ ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ പിഴ നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 24ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.












Click it and Unblock the Notifications