ജമ്മു കാശ്മീരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി ഭീകരർ; തിരച്ചിൽ തുടരുന്നു
ജമ്മു കാശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച അനന്ത്നാഗ് ജില്ലയിലുള്ള കൊകർനാഗ് മേഖലയിൽ വെച്ചാണ് സംഭവം. ഭീകരരുടെ പിടിയിൽ നിന്നും ഒരു സൈനികൻ രക്ഷപ്പെട്ടു. തിരച്ചിൽ ശക്തമാക്കിയതായി സൈന്യം അറിയിച്ചു.
പോലീസും സൈന്യവും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്നലെയാണ് ജമ്മു കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നത്. ഇതിനിടയിലാണ് സൈനികനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി മേഖലയിൽ ഭീകരാക്രമണം ശക്തമാണ്. ഭീകരാക്രമണത്തിൽ നിരവധി സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു.













Click it and Unblock the Notifications