ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; മലയാളി സൈനികന് വീരമൃത്യു, രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരു മലയാളി സൈനികനും ഉണ്ട്. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശിയായ നായിക് സുബേദാര്‍ എം ശ്രീജിത്ത് (42), ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യുവരിച്ച സൈനികര്‍. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുകയായിരുന്നു. ഏറ്റമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. രജൗരി മേഖലയിലെ സുന്ദര്‍ബെനി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കാശ്മീര്‍ വിമാനത്താവളത്തിന് നേരെ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ മേഖലയില്‍ സൈന്യം വ്യാപക പരിശോധനകള്‍ നടത്തിയിരുന്നു. രജൗരി മേഖലയില്‍ ഭീകരര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജൂണ്‍ 29ന് സൈന്യം അവിടെയെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഇന്ന് മേഖലയില്‍ ഭീകര്‍ വീണ്ടും ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഏറ്റമുണ്ടലുണ്ടായത്. മേഖലയിലെ ദാദല്‍ കാടുകളില്‍ ഒവച്ച് സേനയും ഭീകരരും ഏറ്റമുട്ടുകയായിരുന്നു. സേനയുടെ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. തിരുവങ്ങൂര്‍ മാക്കാട് വത്സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ ഷജിന. മക്കള്‍ അതുല്‍ജിത്ത്, തന്മയ ലക്ഷ്മി,












Click it and Unblock the Notifications