കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; ജവാന് വീരമൃത്യു, പ്രകോപനം സൃഷ്ടിച്ച് പാക് സേന

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം. കശ്മീരിലെ റജൗരി ജില്ലയോട് ചേര്‍ന്ന നിയന്ത്രണ രേഖയില്‍ പാക് സൈന്യം കരാര്‍ ലംഘിച്ച ആക്രമണം നടത്തി. ലാന്‍സ് നായിക് സന്ദീപ് ഥാപ്പ (35) വീരമൃത്യു വരിച്ചുവെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പാകിസ്താന്‍ രണ്ടുദിവസം മുമ്പ് ആരോപിച്ചിരുന്നു.

Indian

ഡെറാഡൂണ്‍ സ്വദേശിയാണ് സന്ദീപ് ഥാപ. റജൗരി ജില്ലയിലെ നൗഷേര സെക്ടറിലായിരുന്നു ഇദ്ദേഹത്തിന്റെ സേവനം. പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമം തുടരവെയായിരുന്നു മരണം. ശനിയാഴ്ച രാവിലെ ആറര മുതല്‍ പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയാരിന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയത്. പാകിസ്താന്റെ ഭാഗത്ത് നഷ്ടമുണ്ടായതിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന് സൈനിക വക്താവ് പറഞ്ഞു.

അതേസമയം, ജമ്മുവിന് പുറമെ കശ്മീര്‍ താഴ്‌വരയിലും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. 50000 ടെലിഫോണ്‍ ബന്ധങ്ങള്‍ പുനസ്ഥാപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ടെലിഫോണ്‍ ബന്ധം പുനസ്ഥാപിക്കുന്നത്. വന്‍തോതില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതിന് താഴ്‌വരയിലുണ്ടായിരുന്ന നിയന്ത്രണത്തില്‍ ഇളവ് വരുത്തിയെന്ന് പോലീസ് അറിയിച്ചു.

നായിഡുവിന്റെ ടിഡിപി തകരുന്നു; 20000 നേതാക്കള്‍ ബിജെപിയിലേക്ക്, താമര വിരിഞ്ഞ് തെലങ്കാനനായിഡുവിന്റെ ടിഡിപി തകരുന്നു; 20000 നേതാക്കള്‍ ബിജെപിയിലേക്ക്, താമര വിരിഞ്ഞ് തെലങ്കാന

അതേസമയം, കനത്ത സുരക്ഷ തുടരുകയാണ്. ജമ്മു മേഖലയില്‍ അഞ്ച് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണകക്ഷനുകള്‍ പുനസ്ഥാപിച്ചു. ആഗസ്റ്റ് നാല് മുതലാണ് ഇന്നുവരെയില്ലാത്ത വിധം നിയന്ത്രണങ്ങള്‍ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു നിയന്ത്രണങ്ങള്‍.

English summary
Soldier killed as Pakistan violates ceasefire in Kashmir Border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X