Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു; അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്റെ ആക്രമണം. ഒരു സൈനികര്‍ കൊല്ലപ്പെട്ടു. യാഷ് പോള്‍ എന്ന 24കാരനായ സൈനികനാണ് കൊല്ലപ്പെട്ടത്. റജൗരിയിലെ സുന്ദര്‍ബാനി മേഖലയിലുണ്ടായ വെടിവയ്പ്പിലാണ് വീരമൃത്യു. കഴിഞ്ഞ ജനുവരിക്ക് ശേഷം നൂറിലധികം തവണയാണ് പാകിസ്താന്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുന്നത്.

Image

തിങ്കളാഴ്ച രാത്രി അഖ്‌നൂറിനും സുന്ദര്‍ബാനിയിലും പാക് സൈന്യം മോട്ടാര്‍ ആക്രമണം നടത്തിയിരുന്നു. റജൗരി ജില്ലയിലുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതിന് പുറമെ നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പുല്‍വാമ തീവ്രവാദി ആക്രമണവും തുടര്‍ന്നുണ്ടായ ബാലാക്കോട്ട് തിരിച്ചടിയും ഇന്ത്യപാക് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ബാലാക്കോട്ട് ആക്രമണ ശേഷം പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം വര്‍ധിച്ചിട്ടുണ്ട്. പുല്‍വാമയില്‍ ആക്രമണം നടത്തിയത് പാകിസതാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദാണെന്ന് കണ്ടെത്തിയിരുന്നു.

ഇനിയും തീവ്രവാദി ആക്രമണമുണ്ടായാല്‍ യുദ്ധസാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് അമേരിക്ക പാകിസ്താന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. പാകിസ്താന്‍ തീവ്രവാദി സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+