സൈനികന് സഹോദരഭാര്യയേയും ബന്ധുക്കളേയും വെടിവച്ച് കൊന്നു, സൈനികനെ പൊലീസ് കൊന്നു
സംഗ്രൂര്‍: മദ്യപിച്ച് ലക്കുകെട്ട സൈനികന് ബന്ധുക്കളെ വെടിവച്ച് കൊന്നു. പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലെ ധൂരി ഗ്രാമത്തിലാണ് സംഭവം. വെടിവയ്പ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. അക്രമാസക്തനായ സൈനികനെ പൊലീസുകാര്‍ വെടിവച്ച് കൊന്നു.
ജഗ്ദീപ് സിംഗ് ജാഗി (28) എന്ന സൈനികനാണ് മദ്യപിച്ച് ലക്കുകെട്ട് കൊലപാതകം നടത്തിയത്. അടുത്തിടെ ജഗ്ദീപ് സഹോദരഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തോടെയാണ് കുടുംബങ്ങള്‍ തമ്മില്‍ വഴക്കാകുന്നത്. ലീവെടുത്ത് നാട്ടിലെത്തിയ ജഗ്ദീപ് പലപ്പോഴും ബന്ധുക്കളുമായി വഴക്കിട്ടിരുന്നു. കുടുംബത്തിലെ മുതിര്‍ന്നവര്‍ ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നത്.
മൂന്നോളം ബന്ധുവീടുകളില്‍ അതിക്രമിച്ച് കടന്ന ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 12-ബോര് ഡബിള്‍ ബാരല്‍ ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. പൊലീസിനെ വിവരമറിയിച്ച ബന്ധുക്കളില്‍ പലരും ജഗ്ദീപിനെ ഭയന്ന് വീടുകള്‍ പൂട്ടി ഒളിച്ചിരിയ്ക്കുകയായിരുന്നു.
തന്റെ അമ്മായിയായ ലാഭ് കൗര്‍ ഇവരുടെ കൊച്ചുമകനായ ഹര്മദീപ് സിംഗ് (എട്ട്), സഹോദര ഭാര്യ ഗുര്‍പ്രീത് കൗര്‍ ഇവരുടെ അമ്മ കര്‍നൈല്‍ കൗര്‍ എന്നിവരെയാണ് ജഗ് ദീപ് കൊലപ്പെടുത്തിയത്. കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് ഇയാളെ വെടിവയ്ക്കുകയായിരുന്നു.
ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി പൊലീസിനെ കബളിപ്പിയ്ക്കാന്‍ ശ്രമിച്ചു. താന്‍ വിഷം കഴിച്ചുവെന്നും ഇപ്പോള്‍ മരിയ്ക്കുമെന്നും ഇയാള്‍ പൊലീസുകാരോട് പറഞ്ഞു. മയങ്ങി വീഴുന്ന പോലെ അഭിനയിച്ച ഇയാള്‍ പൊലീസ് അടുത്തെത്തിയപ്പോള്‍ അവര്‍ക്ക് നേരയും വെടിയുതിര്‍ത്തു. തുടര്‍ന്നാണ് പൊലീസ് ഇയാളെ വെടിവച്ച് കൊന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ













Click it and Unblock the Notifications