കാശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു
ജമ്മു കാശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കിഷ്ത്വാർ ജില്ലയിൽ ഛത്രു മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് നാല് ഭീകരർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചതായി സൈന്യം അറിയിച്ചു. അതേസമയം ഏറ്റുമുട്ടലിൽ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. 'ഓപ് ത്രാഷി' എന്ന് പേരിട്ട ഓപ്പറേഷന്‍ തുടരുകയാണ്. ഭീകരുടെ സാന്നിധ്യം കണ്ടെത്താനായി ഡ്രോണുകൾ അടക്കം ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു.

6 ഭീകരരെ കഴിഞ്ഞ ആഴ്ച സൗത്ത് കാശ്മീരിൽ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. ഇതുകൂടാതെ മെയ് 13 ന് ഷോപ്പിയാനിലെ കെല്ലർ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. സംഘടനയുടെ ഓപ്പറേഷൻസ് കമാൻഡർ ഉൾപ്പെടെ മൂന്ന് പേരെയാണ് വധിച്ചത്. മെയ് 15 ന് പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരരേയും സൈന്യം കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications