ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു
മാള്‍ഡ: പശ്ചിമ ബംഗാള്‍ മാള്‍ഡയിലെ ബിഎസ്എഫ് ക്യാംപില്‍ വെടിവയ്പ്. ജവാന്റെ വെടിയേറ്റ് സഹപ്രവര്‍ത്തകന്‍ മരിച്ചു. മൂല്‍ചന്ദ് എന്ന സൈനികനാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ക്കു പരുക്കേറ്റു. ഇവരെ അടുത്തുള്ള നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചു. ഫറാക്കയിലെ ബറ്റാലിയന്‍ 20ലെ ബസന്ത് സിങ്ങാണ് ഇവരെ വെടിവെച്ചത്.
ബിഎസ്എഫ് ക്യാംപിലുണ്ടായ സംഘര്‍ഷമാണ് വെടിവയ്പ്പിന് കാരണം.ഉറങ്ങിക്കിടക്കുന്നവര്‍ക്കുനേരെ ബസന്ത് സിങ്ങ് നിറയൊഴിക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് മാല്‍ഡ സെക്ടറിലെ ഡയറക്ടര്‍ ജനറല്‍ രാജ് സിങ് റാത്തോഡ് അറിയിച്ചു.

ഇന്നലെ രാത്രി ക്യാംപില്‍ ജവാന്മാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ജവാന്‍ അടുത്തുള്ള സൈനിക പോസ്റ്റില്‍ നിന്ന് തോക്ക് എടുത്തുകൊണ്ടുവന്ന് സഹപ്രവര്‍ത്തകനു നേരെ നിറയൊഴിക്കുകയായിരുന്നു. എന്നാല്‍ വെടിവച്ചതിനു ശേഷം തോക്ക് ഉപേക്ഷിച്ച് സൈനികന്‍ കടന്നുകളഞ്ഞു.ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സര്‍വീസ് തോക്കുപയോഗിച്ചാണ് ബസന്ത് സിങ്ങ് വെടിയുതിര്‍ത്തത്. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് എ.എസ്.പി അഭിഷേക് മോദി അറിയിച്ചു












Click it and Unblock the Notifications