കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മരിച്ച്' ഏഴു വര്‍ങ്ങള്‍ക്കു ശേഷം ജവാന്‍ മടങ്ങിയെത്തി

  • By Pratheeksha
Google Oneindia Malayalam News

അലഹബാദ് :സിനിമക്കഥയെ വെല്ലുന്ന തരത്തിലാണ് മരിച്ച് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമുളള അലഹബാദ് സ്വദേശിയായ ജവാന്റെ തിരിച്ചുവരവ്. ഡെറാഡുണിലെ അല്‍വാറിലാണ് സംഭവം. വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചെന്നു കരുതിയ ധരംവീര്‍ സിങാണ് അപ്രതീക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പു നഷ്ടപ്പെട്ടെന്നു കരുതിയ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ധരംവീര്‍ സിങിന്റെ രക്ഷിതാക്കള്‍.

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹരിദ്വാറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചെന്നു കരുതിയ ധരം വീര്‍ സിങിനു ഓര്‍മ്മ നഷ്ടപ്പെട്ടിരുന്നു. ആര്‍മി അധികൃതര്‍ തന്നെയാണ് ധരംവീര്‍ സിങ് മരിച്ചെന്ന വിവരം കുടുംബത്തെ അറിയിച്ചത്. പക്ഷേ വാഹനാപകടത്തില്‍ പരിക്കേറ്റ ധരം വീര്‍ സിങ് ഓര്‍മ്മശക്തി നഷ്ടപ്പെട്ട് ഡെറാഡൂണിന്റെ പരിസര പ്രദേശങ്ങളില്‍ അലഞ്ഞു തിരിയുകയായിരുന്നെന്നാണ് പറയുന്നത്. ഭിക്ഷ തേടി അലഞ്ഞു തിരിഞ്ഞിരുന്ന ധരംവീര്‍സിങിനെ ഒരു ബൈക്കിടിക്കുകയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സിങിന് ഓര്‍മ്മ തിരിച്ചു കിട്ടുകയും ചെയ്തു.

jawan-16-

ഡെറാഡൂണിലെ 66ാം റജിമെന്റില്‍ ജവാനായിരുന്ന 39 കാരനായ ധരംവീര്‍ സിങ് 2009 ലാണ് ഇയാള്‍ ഓടിച്ചിരുന്ന മിലിട്ടറി വാഹനം ഡിവൈഡറിലിടിച്ച് അപകടത്തില്‍പ്പെടുന്നത്. ധരംവീറിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരും അപകടത്തില്‍ പെട്ടു .ഇവരെയും തിരച്ചിലിനൊടുവില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല .എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം മറ്റു രണ്ടു ജവാന്മാരും തിരിച്ചെത്തിയെങ്കിലും ധരം വീര്‍സിങിനെ കുറിച്ച് യാതൊരു ലഭിക്കാത്തത് കാരണം അധികൃതര്‍ ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ച് വീട്ടുകാരെ അറിയിക്കുകയായിരുന്നു.

ഇയാളുടെ കുടുംബത്തിന് പെന്‍ഷനും പ്രഖ്യാപിച്ചിരുന്നു. ധരം വീര്‍ സിങ് തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്ന് ധരം വീര്‍ സിങിന്റെ സഹോദന്‍ പറഞ്ഞു. അപകടത്തിനു ശേഷം എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലായിരുന്നെന്നാണ് ധരം വീര്‍ സിങ് വീട്ടുകാരോട് പറഞ്ഞത്. ബൈക്കുകാരന്‍ നല്കിയ 500 രൂപയ്ക്കു നാട്ടിലേയ്ക്കു ടിക്കറ്റെടുക്കുയായിരുന്നെന്നു ധരം വീര്‍ പറഞ്ഞു

English summary
A soldier meets with an accident seven years ago, loses his memory and wanders around Haridwar as the Army declares him dead.He meets with another accident and regains his memory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X