കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹത്തോടും അവഗണന, സൈനികരുടെ മൃതദേഹം എത്തിച്ചത് കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍!!

  • By Anoopa
Google Oneindia Malayalam News

Recommended Video

cmsvideo
സൈനികരുടെ മൃതദേഹം എത്തിച്ചത് കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ | Oneindia Malayalam

ദില്ലി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴ് സൈനികരുടെ മൃതദേഹത്തോട് കാണിച്ച അവഗണനയില്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നും തന്നെ പ്രതിഷേധം. ഐഎഎഫ് എംഐ-17 ഹെലികോപ്ടര്‍ തകര്‍ന്ന് വെള്ളിയാഴ്ച ഏഴ് സൈനികരാണ് മരിച്ചത്. അരുണാചല്‍ പ്രദേശിലെ തവാങ്ങിലായിരുന്നും സംഭവം. ഇവരുടെ മൃതദേഹമാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലടച്ച് സൈനിക കേന്ദ്രങ്ങളിലേക്ക് അയച്ചത്.

റിട്ടയേര്‍ഡ് ലെഫ്. ജനറല്‍ എച്ച്എസ് പനാഗ് സൈനികരോടു കാണിച്ച അവഗണനക്കെതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. മാതൃരാജ്യത്തെ സേവിക്കാന്‍ ഏഴു ചെറുപ്പക്കാര്‍ ഇന്നലെ വെയിലത്തിറങ്ങി, ഇങ്ങനെയാണ് അവര്‍ തിരിച്ചുവന്നത് എന്ന് ചിത്രം സഹിതമാണ് എച്ച്എസ് പനാഗ് ട്വീറ്റ് ചെയ്തത്. പെട്ടികള്‍ക്കു പകരം ബോഡി ബാഗുകള്‍ ഉപയോഗിക്കാമായിരുന്നു എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ap

മൃതദേഹങ്ങള്‍ താങ്ങാന്‍ ഹെലികോപ്റ്ററുകള്‍ക്ക് കഴിയില്ലായിരുന്നുവെന്നും സമുദ്രനിരപ്പില്‍ നിന്നും 17000 അടി ഉയരത്തിലാണ് സ്ഥലമെന്നുമാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. ഇത്തരം സൈനിക കേന്ദ്രങ്ങളില്‍ അത്യാവശ്യം വേണ്ട ബോഡാബാഗുകള്‍ മാത്രമേ ഉണ്ടായിരിക്കൂ എന്നും വലിയ സൈനിക കേന്ദ്രങ്ങളില്‍ മാത്രമേ വലിയ ബോഡി ബാഗുകള്‍ ഉണ്ടാകൂ എന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.

English summary
Soldiers’ bodies sent in cardboard boxes, Army calls it an aberration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X